നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

“ഇല്ല…”ഞാൻ വിക്കി വിക്കി മറുപടി പറഞ്ഞു.പെട്ടെന്നുള്ള അവളുടെ ഈ പെരുമാറ്റം ഞാൻ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാനാകെ പരവശനായിരുന്നു. അവൾ ലാലുവിനെ നോക്കി ഉച്ചത്തിൽ പറഞ്ഞു….

 

“ഞങ്ങൾ തമ്മിൽ ഇങ്ങനെ തന്നെയാ എനിക്ക് കുറച്ചു നാളായി ഇവനെ നന്നായി അറിയാം ഇനി പുതിയതായിട്ട്

അറിയാനൊന്നുമില്ല.. ഇനി ചൊറിയുന്ന വർത്താനം പറഞ്ഞുകൊണ്ട് ഇവന്റെയടുത്തു ചെന്നാൽ നിന്നെ തല്ലുന്നത് ഞാനാവും..”

 

ഇതെല്ലാം കേട്ട് ലാലു സ്തംഭിതനായി നിന്നു., ഒടുവിൽ ഞാൻ ഇടപെട്ടു ഞാൻ അനുവിനെ അടുത്ത് വിളിച്ചു……

 

“എടീ ഇങ്ങ് വാ നിന്നോടൊരു പ്രധാന കാര്യം പറയാനുണ്ട്….

 

“എന്താണ്”..

 

അവൾ ചോദിച്ചു …

നമ്മൾ തമ്മിലുള്ള കാര്യങ്ങൾ തിരയാൻ ലാലുവിന് എന്താണ് താല്പര്യം? നീ അത് ചിന്തിച്ചോ?….”

 

“ആ.. ആർക്കറിയാം.”

 

“എന്നാൽ എനിക്കറിയാം., അവന് നിന്നോടൊരിത് ഉണ്ട്‌…”

 

“എന്തോന്ന് ഉണ്ടെന്ന്……”

 

“എടീ അവന് നിന്നെ ഇഷ്ടമാണെന്ന്….❤❤”

 

ഇത് കേട്ടപ്പോൾ അനുവിന്റെ മുഖത്തു പലതരം വികാരങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു..

അത് വരെ ഉറഞ്ഞുതുള്ളി നിന്ന അവളുടെ മുഖം ശോകമൂകമായി മാറി…

 

“ഇതവനെപ്പോ പറഞ്ഞു നിങ്ങളിപ്പോ തല്ലുകൂടിയിട്ടല്ലേ വരുന്നത്?…..”

 

“അതെ.. തല്ല് കഴിഞ്ഞു കോംപ്രമൈസ് ടോക്ക് നടത്തി അപ്പോൾ പറഞ്ഞതാ… നീ വരുമ്പോൾ ഞങ്ങൾ അക്കാര്യമാണ് സംസാരിച്ചുകൊണ്ടിരുന്നത്…”

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.