നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

ഓ..അപ്പോൾ ഇവൾ എല്ലാം അറിഞ്ഞിട്ടുള്ള വരവാണ് ഇനി മറച്ചുവച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസ്സിലായി…

 

“ടീ ഞാൻ ഗ്രൗണ്ടിൽ നിന്നപ്പോൾ ഇവൻ വെറുതെ വന്ന് എന്നോട് ഉണ്ടാക്കുകയായിരുന്നു.. ഒരുമാതിരി ചൊറിയുന്ന ഡയലോഗ് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു..”

 

”അവൻ എന്താ പറഞ്ഞത് നിനക്കത്രയും ഫീൽ ചെയ്യണമെങ്കിൽ കാര്യമായിട്ടെന്തോ പറഞ്ഞിരിക്കണം…”

 

ഞാൻ ആകെ വിഷമത്തിലായി ഒടുവിൽ പറഞ്ഞു…

 

” ടീ അവൻ നിന്നെപ്പറ്റി വേണ്ടാത്ത വർത്താനം പറഞ്ഞു…”

 

“ങേ എന്നെപ്പറ്റിയോ? എന്നെപ്പറ്റി അവൻ എന്ത് പറഞ്ഞു…. “അവൾ ആകാംക്ഷയോടെ ചോദിച്ചു..

 

” അത് ഞാനും നീയും തമ്മിൽ വേണ്ടാത്ത ബന്ധം ഉണ്ടെന്നും ഞാൻ നിന്നെ മിസ്സ്യൂസ് ചെയ്യുവാണെന്നും പറഞ്ഞു…”

 

ഇത്രയും പറഞ്ഞതും അവൾക്ക് ദേഷ്യം ഇരട്ടിച്ചു., അവൾ എന്നെയും കൊണ്ട് ലാലുവിന്റെ അടുത്തേയ്ക്ക് നടന്നു..

ഞാൻ കരുതിയത് അവൾ അവനിട്ട് രണ്ട് കൊടുത്തെന്നാണ് പക്ഷെ അവൾ ലാലുവിന്റെ മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിക്കുകയും കൈയ്യിൽ  ഉമ്മ വയ്ക്കുകയും ചെയ്തു., എന്നിട്ട് ലാലുവിനോടായി പറഞ്ഞു…..

 

“എന്തേയ് ഇപ്പോൾ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ?….”

 

അവൻ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ

ലാലു ആകെ ചമ്മി നാറി നിൽക്കുകയാണ്…

 

” ടാ നിനക്ക് വല്ലതും തോന്നിയോ?……”

അവൾ പെട്ടന്ന് എന്നോട് ചോദിച്ചു…

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.