നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

”ലാലു അവിടെ നിൽക്ക് ചോദിക്കട്ടെ…”

എന്നിട്ട് എന്നോട് ചോദിച്ചു…

 

” എന്താണ്  ഗ്രൗണ്ടിൽ നടന്നത്?….”

 

ഞാൻ ഒന്നും പറയാത്തകൊണ്ട് അവളുടെ ദേഷ്യമെല്ലാം ലാലുവിനോടായി….

അവൾ ലാലുവിനോട് ചോദിച്ചു…

 

”നീയെന്തിനാടാ ഇവനെ കടിച്ചത്?”…

 

ലാലു എന്നെ നോക്കി… ഞാനല്ല പറഞ്ഞത് എന്നയർത്ഥത്തിൽ ഞാൻ തലയാട്ടി..

ഇവളിതെങ്ങനെ അറിഞ്ഞു ? ഓ കുറച്ച് മുന്നേ ദേവിക ഫോൺ ചെയ്തപ്പോൾ ഗ്രൗണ്ടിൽ നടന്ന അടിപിടിയും കടി കിട്ടിയതും  ഞാൻ  അവളോട്‌ പറഞ്ഞിരുന്നു . അനു ലാലുവിനെ ഒരുപാട് ശകരിച്ചു..

 

ഞാൻ അത് കണ്ടു ചിരിച്ചു കൊണ്ട് നിന്നതേ ഉള്ളൂ… നല്ല നല്ല തല്ലിനെക്കാൾ ഗുണം ചെയ്യും ഇവളുടെ ശകാരം..

ഒടുവിൽ ഒന്നും അവന്റെ നിൽപ്പ് കണ്ടിട്ട് എനിക്ക് സഹതാപം  തോന്നി., ഞാൻ പതിയെ അനുവിന്റെ അടുത്തേയ്ക്ക് പോയി പറഞ്ഞു..

 

” ഒന്ന് നിർത്തടീ വാ പോകാം ”

 

എന്നാൽ അവൾ നിർത്തുവാൻ കൂട്ടാക്കിയില്ല..

ഇവൻ എന്തിനാ നിന്നെ ഉപദ്രവിച്ചതെന്ന് പറ..

 

“ഞാൻ പറഞ്ഞു അതിന് ഇവനാണ് കടിച്ചതെന്ന് നിന്നോട് ആരാ പറഞ്ഞത്?”…..

 

“അപ്പോൾ നിന്റെ ദേഹത്തും ഇവന്റെ ദേഹത്തും എങ്ങനെ മുറിവുണ്ടായി? അത് പറഞ്ഞിട്ട് ഇവൻ പോയാൽ മതി…”

 

എന്നാൽ ഞാൻ പറയാം ഞാൻ അവളെ കുറച്ചു അപ്പുറത്തേക്ക് വിളിച്ചുകൊണ്ട് പോയി…

 

”ആ പറയ് ഗ്രൗണ്ടിൽ വച്ച് നീയെന്തിനാ അവനുമായി തല്ലുണ്ടാക്കിയത്? നിങ്ങള് തമ്മിൽ വഴക്ക് കൂടിയതും തല്ലു പിടിച്ചതുമൊക്ക ഞാൻ അറിഞ്ഞു…”

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.