നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

നിശബ്ദപ്രണയിനി Part 6

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
ഞങ്ങൾ രണ്ടുപേരും താഴെ അടി നടക്കുന്ന സ്ഥലത്തേക്കു വീണു. കൂട്ടയടിനടന്നുകൊണ്ടിരിക്കുന്നു..,

 

അതിനിടയിലേക്ക് രണ്ടുപേർ വീണാൽ എന്താണ് അവസ്ഥ..ഏതെങ്കിലും രണ്ടു ടീമിലായി വീതിച്ചെടുക്കാൻ പോണില്ല.. അടി വീതിച്ചു കിട്ടും ഞാൻ പരമാവധി പ്രതിരോധിക്കുവാൻ ശ്രമിച്ചു.

ലാലുവിന് അടി മുറയ്ക്ക് കിട്ടുന്നുണ്ട്. …

അതിനിടയിൽ തറയിൽ വീണുപോയ ലാലുവിനെ ഒരുത്തൻ കമ്പ്കൊണ്ട് തല്ലുവാൻ ശ്രമിച്ചു., അതൊരു തടിക്കഷ്ണമാണ് ആദ്യത്തെ അടി അവന് തടുക്കുവാൻ കഴിഞ്ഞില്ല..

അവന് അടി കൊള്ളുന്നത് ആദ്യം ഞാൻ ആസ്വദിച്ചുകൊണ്ട് നിന്നെങ്കിലും പിന്നീടതിന് കഴിഞ്ഞില്ല…

 

‘മഹാ പുരുഷന്മാർക്ക്  ദേഷ്യം വരുന്നത് വരവിൽ ഉഗ്രവും പോക്കിൽ ശ്രീക്രവുമാണെന്നാണല്ലോ കവി വർണ്ണന…. അവനോടുള്ള എന്റെ ദേഷ്യവും പെട്ടെന്ന് തന്നെ മാറി അവനെ അടിക്കുവാൻ പിന്നെയും തടിയുമായി ചെന്നപ്പോൾ ഞാൻ അത് എന്റെ കൈകൊണ്ടു തടഞ്ഞു.. ലാലു എഴുന്നേറ്റു എന്നെ സഹായിക്കാൻ ശ്രമിച്ചു. ഞാൻ ഒരുത്തന്റെ കൈയ്യിൽ പിടിച്ചു ഞെരിച്ചുകൊണ്ടിരുന്നപ്പോൾ മറ്റൊരുത്തൻ എന്റെ കൈയ്യിൽ കടിച്ചു മുറിക്കാൻ ശ്രമിച്ചു.

 

ലാലു ഓടിവന്ന് അവനിട്ട് ചാമ്പി.സംഗതി കൈവിട്ടു പോയെന്ന് എനിക്ക് മനസ്സിലായി ഇനി ഇവിടെ നിന്നാൽ കുഴപ്പമാണ് പലർക്കും പരിക്ക് പറ്റിയിട്ടുണ്ട് (നമ്മൾ അടിച്ചതല്ല )കേസായാൽ നമ്മളും പെടും,ഞാൻ അവന്മാരെ തള്ളിക്കളഞ്ഞു ലാലുവിനെയും കൊണ്ട് അവിടെനിന്ന് മുങ്ങി.

 

ക്ലാസ്സ്‌മുറിയുടെ മുൻവശത്തുള്ള വരാന്തയിൽ ഞാനും ലാലുവും നിൽക്കുന്നു. ഞങ്ങൾ അടികൊണ്ട വേദനയിൽ നിൽക്കുവായിരുന്നു., അപ്പോൾ ദാ വരുന്നു എന്റെ കൂട്ടുകാരി അനു….. അവളെക്കണ്ടതും ലാലു പെട്ടെന്ന് അവിടെനിന്നു മുങ്ങുവാൻ തുടങ്ങി., അവൾ പെട്ടെന്ന് എന്റെ അടുത്ത് വന്ന് എന്റെ ദേഹത്തൊക്കെ നിരീക്ഷണം നടത്തി എന്നിട്ട് ലാലുവിനോട് പറഞ്ഞു…

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.