നിർഭയം [AK] 360

ആ ന്തേലും ആവട്ടെ.. അവരായി… അവരുടെ പാടായി… ന്നാലും ആ കൊച്ചെന്തിനാ കടിച്ചു തൂങ്ങി നിൽക്കണേ… വീട്ടിൽ പൊക്കൂടെ.. ചെലപ്പോ ശെരിക്കും ഇഷ്ടം കാണും… അല്ലാതെ അവനെ നോവിച്ചപ്പോൾ അവളുടെ കണ്ണു നിറയുമോ…

പല ചിന്തകളും വന്നു അതിനിടയിൽ..

രാത്രി ഭക്ഷണം കഴിഞ്ഞ് റൂമിനുള്ളിൽ ഇരിക്കുമ്പോൾ ചിന്തിച്ചു…എന്തായാലും രണ്ടാഴ്ച കഴിഞ്ഞാൽ ട്രെയിനിങ് നു പോണം… ഇനി താമസിപ്പിക്കാതെ പറയാമെന്നു കരുതി അമ്മയെ വിളിച്ചു …

 

അമ്മേ… അമ്മേ…

ഈ ചെക്കൻ പിന്നേം… ന്താടാ…

അച്ഛനേം വിളി… പ്രധാനപ്പെട്ട കാര്യം പറയാൻ ണ്ട്..

എന്തോ ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അമ്മ അച്ഛനെ വിളിക്കുന്ന കണ്ടു.. ഇരുവരും വന്ന ശേഷം അവരോടായി കാര്യങ്ങളെല്ലാം പറഞ്ഞു… സന്തോഷം കൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. അച്ഛൻ തോളിലൊന്നു കൈ വെച്ചു ചിരിച്ചു.. അതു തന്നെ ധാരാളമായിരുന്നു… എന്തു കൊണ്ടോ അവർക്ക് ചെറിയ ഒരു അഭിമാനമാകാൻ എനിക്ക് സാധിച്ചു എന്ന നിർവൃതിയിൽ ഞാൻ മെല്ലെ കണ്ണുകളടച്ചു..

എന്നാൽ ആ രാത്രി തന്നോടുള്ള ദേഷ്യം ഒരു പെൺകുട്ടിയുടെ വേദനയുടെ വ്യാപ്തി കൂട്ടുന്നതായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല..

********************************

മുല്ലശ്ശേരി വീടിന്റെ റൂമിന്റെ ഒരു മൂലയിലായി മുട്ടിനോട് മുഖം ചേർത്തു കരയുകയായിരുന്നു ഗ്രീഷ്മ..

ന്താടി കമ്മു… നീ കരയുവാണോ… ഇവിടത്തെ കെട്ടിലമ്മയായി വാഴാമെന്ന് കരുതിയോ നീ… ഹഹ…ശ്രീജിത്ത്‌‌ നമ്പ്യാർ എന്ന പണക്കാരനും തെമ്മാടിയും ക്രൂരനും ആയവന്റെ പ്രിയപത്നി കരയരുത്…ഏതോ പട്ടിക്കാട്ടിൽ നിന്ന് തന്തേം തള്ളേം കെട്ടിയെടുത്ത മൊതല് കൊള്ളാം… നിന്റെ ആഗ്രഹവും കൊള്ളാം..

ഒന്നും മിണ്ടാതെ മൗനമായി കരയാൻ മാത്രമേ അവൾക്ക് അറിയാമായിരുന്നുള്ളൂ…
തനിക്കിതെല്ലാം എന്നോ ശീലമായിരുന്നു… അവളുടെ നെറ്റി പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു…

നിന്നെ എന്തു ചെയ്യണമെന്ന് എനിക്കറിയാം… ഒരു മാസം കഴിഞ്ഞാൽ പിന്നെ നിന്നെ എത്തിക്കേണ്ടിടത് ഞാൻ എത്തിക്കും.. കേട്ടോ… അതു വരെ നിനക്ക് ഇവിടെ സുഖിക്കാം… ഇങ്ങനെ…അവനെയും വിടില്ല ഞാൻ… കൊന്ന്.. കൊന്ന് തള്ളും…

ഗ്ലാസിലുള്ള മദ്യം അവളുടെ തലക്ക് മീതെ ഒഴിച്ച് കൊണ്ട് അവൻ റൂമിനു പുറത്തേക്കിറങ്ങി…

എന്നാൽ അവളൊന്നും കേൾക്കുന്നില്ലായിരുന്നു.. അവിചാരിതമായി രാവിലെ കണ്ട വിവേകിന്റെ മുഖം അവളിൽ ചെറുതായെങ്കിലും ഒരു ആശ്വാസം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു…

വിവേകേട്ടന് ന്നെ മനസ്സിലായി കാണുവോ… എപ്പോഴെങ്കിലും കോളേജിൽ വെച്ച് ന്നെ കണ്ടു കാണില്ലേ…

46 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    powlich bro tudaruka ?

    1. വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️

  2. ❤️❤️❤️❤️❤️

  3. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയിട്ടുണ്ട് ❤

  4. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…

  5. next part enthaayi?

    1. 2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…

  6. തുടക്കം അടിപൊളിയായികുന്നു??
    പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു ??

  7. Thudakkam polichu…
    Nalla feel undaayirunnu vaayikkan

    1. ♥️♥️♥️

  8. തുടക്കം ഗംഭീരം….. തംതുനാനേന……..
    പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….

  9. വളരെ മനോഹരമായിരുന്നു.

  10. Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..

    1. താങ്ക്സ് ബ്രോ

  11. MRIDUL K APPUKKUTTAN

    ഞാൻ ഇപ്പോളാണ് വായിക്കുന്നത്

    കഥ സൂപ്പർ നല്ല തുടക്കം

    അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക

  12. ഡ്രാക്കുള

    തുടക്കം നന്നായിട്ടുണ്ട് ബ്രോ???❤️❤️

    നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ??????

    1. ഉറപ്പായും ശ്രമിക്കാം bro

  13. Ak,
    തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  14. അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ….

    1. ശ്രമിക്കും bro..

  15. തൃശ്ശൂർക്കാരൻ ?

    ❤️

  16. എപ്പോഴാ അടുത്ത part ?

    1. അടിപൊളി ബ്രോ ? അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

    2. കഴിയുന്നതും പെട്ടെന്ന് ഇടാം bro

  17. ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤

Comments are closed.