നിർഭയം [AK] 360

അല്ലമ്മേ… ചില വീടുകളിൽ രാവിലെ വിളക്കൊക്കെ കത്തിക്കുന്ന്…..

ആഹാ… അമ്മേടെ മോനതൊക്കെ കണ്ടോ… നല്ല കാര്യം..

അതെന്തിനാ കത്തിക്കുന്നെ…

കാലങ്ങളായി ഇവിടേം അത്തരമൊരു സമ്പ്രദായം ഉള്ളതായി അറിയാമോ നിനക്ക്..

അതൊരു പുതിയ അറിവായിരുന്നു.. പിന്നീട് ചോദിച്ചാൽ നല്ലത് കേൾക്കുമെന്നുള്ളതുകൊണ്ട് നൈസ് ആയിട്ട് അങ്ങു മുങ്ങി…

അല്ലെങ്കിൽ ഞാൻ എങ്ങനെ അറിയാനാ… രാവിലെ ഒമ്പത് മണി എന്നെ സംബന്ധിച്ചിടത്തോളം അതിരാവിലെ ആണ്… ഇപ്പൊ ആണെങ്കിൽ അമ്മ എണീക്കുന്നതിനു മുന്നേ സ്ഥലം വിടുകയും ചെയ്യും…

മുല്ലശ്ശേരി വീട്

എത്തിയപ്പോൾ സ്ഥിരം കാണുന്നത് പോലെ ഒരു മുറിയിൽ മാത്രം ലൈറ്റ് കാണുന്നുണ്ട്… വല്ല പഠിക്കുന്ന പിള്ളേരും ആവും… ഹോ ആയ കാലത്തൊക്കെ ഞാനും ഇതുപോലൊക്കെ പഠിച്ചിരുന്നെങ്കിൽ…

ആര് നമ്മളല്ലേ…കോപ്പ്… എന്നിലെ മൂരാച്ചി സ്വയം തളർത്താൻ തുടങ്ങി… ഇതൊരു സ്ഥിരം പരിപാടി ആയിരിക്കുന്നു…

പിജി കഴിഞ്ഞു വീട്ടിൽ ഓരോ എക്സാമിന് പ്രിപ്പേർ ചെയ്യുവാണെന്ന് പറഞ്ഞാൽ നാട്ടുകാരൻ തെണ്ടികൾക്ക് ജോലിക്ക് പറഞ്ഞയക്കാഞ്ഞിട്ട് ഒരു സമാധാനമില്ല… ആദ്യം വീട്ടുകാർക്കൊന്നും വല്ല്യ പ്രശ്നമില്ലായിരുന്നു… പക്ഷെ ഇപ്പൊ അവരേം ആവശ്യത്തിന് പേടിപ്പിക്കുന്നുണ്ട്… അച്ഛന്റെ കൂട്ടുകാരന്മാരുടെ ഉപദേശവും… ഹൌ…. ഹോറിബിൾ.. അവസാനം താൻ  ഒരു വാഴയല്ലെന്ന് ബോധ്യപ്പെടുത്താനും കൂടി  വേണ്ടിയായിരുന്നു ഈ എടുത്തു ചാട്ടം… ഏത്… പത്രമിടലേ…

എന്തായാലും എസ് ഐ ടെസ്റ്റ്‌ കിട്ടീട്ടുണ്ട് എന്നത് മറ്റൊരു വസ്തുത … ആരോടും പറഞ്ഞിട്ടില്ല… ഒക്കെ കുറച്ചു കഴിഞ്ഞിട്ടാവാം എന്ന് കരുതി..സർപ്രൈസ് പൊളിക്കുമ്പോൾ അച്ഛന്റേം അമ്മയുടേം സന്തോഷം കാണണം..കുറെ പ്രൊസീജേഴ്സ് ഉള്ളത് ഗോപലേട്ടനോട് പറഞ്ഞു വെച്ചിട്ടുണ്ട്… മൂപ്പര്ക്കും നമ്മൾക്കും ഇടയിലുള്ള സീക്രെട് ആണ് സംഗതി… നാട്ടിലെ പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആണ് പുള്ളി…പോരാത്തേന് എന്റെ ചങ്ങാതി നന്ദന്റെ അച്ഛനും…അവനും അറിയാം സംഗതി…

അങ്ങനെ പത്രമിടലൊക്കെ കഴിഞ്ഞു വീട്ടിലെത്തി വാങ്ങിച്ചു വെച്ച ജിം എക്യുപ്പ്മെന്റ്സ് ഒക്കെ ഒന്നെടുത്തു പെരുമാറി… സ്വസ്ഥം.. സുന്ദരം…

കുറച്ചു വെറും നിലത്തൊന്ന് കിടന്നു… അടുക്കളയിൽ നിന്നും അമ്മയോടാരോ സംസാരിക്കുന്നത് കേൾക്കാം..ഒന്നു പോയി നോക്കി.. അബദ്ധമായി പോയെന്ന് പിന്നെയാണ് മനസ്സിലായത്….

ഓ മൈ ഗോഡ്… ഓന്ത്… അതവരായിരുന്നു… ഓന്ത്  എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജിയേട്ടത്തി… സംഭവം നമ്മടെ വകേലൊരു ബന്ധുവായി വരും…അപ്പൊ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം…രാവിലെ തന്നെ എന്തിനാണാവോ..

ആഹാ… വിവേക് മോനോ… മോൻ പത്രവിടലൊക്കെ കഴിഞ്ഞോ…

ആ കഴിഞ്ഞേടത്തീ…. ചെറുതായി ചിരിച്ചുകൊണ്ട് തന്നെ ഞാൻ മറുപടി കൊടുത്തായിരുന്നു…

46 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    powlich bro tudaruka ?

    1. വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️

  2. ❤️❤️❤️❤️❤️

  3. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയിട്ടുണ്ട് ❤

  4. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…

  5. next part enthaayi?

    1. 2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…

  6. തുടക്കം അടിപൊളിയായികുന്നു??
    പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു ??

  7. Thudakkam polichu…
    Nalla feel undaayirunnu vaayikkan

    1. ♥️♥️♥️

  8. തുടക്കം ഗംഭീരം….. തംതുനാനേന……..
    പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….

  9. വളരെ മനോഹരമായിരുന്നു.

  10. Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..

    1. താങ്ക്സ് ബ്രോ

  11. MRIDUL K APPUKKUTTAN

    ഞാൻ ഇപ്പോളാണ് വായിക്കുന്നത്

    കഥ സൂപ്പർ നല്ല തുടക്കം

    അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക

  12. ഡ്രാക്കുള

    തുടക്കം നന്നായിട്ടുണ്ട് ബ്രോ???❤️❤️

    നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ??????

    1. ഉറപ്പായും ശ്രമിക്കാം bro

  13. Ak,
    തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  14. അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ….

    1. ശ്രമിക്കും bro..

  15. തൃശ്ശൂർക്കാരൻ ?

    ❤️

  16. എപ്പോഴാ അടുത്ത part ?

    1. അടിപൊളി ബ്രോ ? അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

    2. കഴിയുന്നതും പെട്ടെന്ന് ഇടാം bro

  17. ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤

Comments are closed.