ഡാ.. മനു ഈ ലൈബ്രറിയിൽ ഒരു ദിവസം പോലും മുടങ്ങാതെ വരുന്നതാരന്ന് അറിയോ ?..
ഞാൻ ചോദിച്ചു
മുടങ്ങാതെ വരുന്നത് ലൈബ്രറി വാച്മാൻ മനു നിസംശയം പറഞ്ഞു…
(ശരിയാണ് ലൈബ്രറി വാച്മാൻ എന്നും വരാറുണ്ട്.
ബാക്കി സ്റ്റുഡൻസ് ഒന്നിടവിട്ടൊ വല്ലപ്പോയോ വരുന്നുള്ളു ..
എന്ത് കൊണ്ട് എനിക്ക് വാച്മാൻ അങ്കിളിനെ ശ്രേദ്ധയിൽ പ്പെടാതെ പോയത്..
എന്റെ മനസ്സിൽ ആ നേരത്തു ഉണ്ടായ സന്തോഷത്തിന് അതിര് ഉണ്ടായിരുന്നില്ല ..
മനുവിനെ കെട്ടിപിടിച്ചു കവിളിൽ മുത്തം വെച്ചിട്ട് ..
വാച്മാന്റെ റൂം ലക്ഷ്യമാക്കി ഞാൻ ഓടി .
പിന്നിൽ നിന്നും മനു വിളിച്ചു ചോദിച്ച ഒന്നും ഞാൻ കേട്ടില്ല,,,
ആ ഓട്ടത്തിനിടയിൽ കാല് ഡെസ്‌ക്‌സിൽ തട്ടി ഞാൻ തല അടിച്ചു വീണു ..
മനസ്സിൽ ആവേശത്തിന്റെ കുതിപ്പ് ആയത് കൊണ്ട്.
വേദന ഒട്ടും ഏശിയില്ല ,,
ഞാൻ പോവുമ്പോ വാച്മാൻ അങ്കിൾ വായനയിൽ ആയിരുന്നു .
എന്റെ നിഴലനക്കം കണ്ടിട്ടാവാം അങ്കിൾ തല ഉയർത്തി എന്നെ നോക്കി .
ചെറുതായി ഒരു പതർച്ച എന്നിൽ ഉണ്ടായി
എന്ത് വേണം ?..
അങ്കിൾ ചോദിച്ചു
രമ്യ..ക്ക് കൊടുക്കാനുള്ള നോട്ട്….
ഞാൻ ചോദിച്ചു
ഇപ്പോഴാണോ വരുന്നത് ?..
മ്മ്മ്… നിൽക്ക്
അതും പറഞ്ഞങ്കിൾ ലൈബ്രറിയുടെ മറ്റൊരു വശത്തേക്ക് നടന്നു ,,
ഞാൻ അക്ഷമയോടെ കാത്തിരുന്നു ആ നിമിഷത്തെ എന്റെ ഹൃദയമിടിപ്പ് അടുത്തൊരാൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് പോലും വ്യക്തമായി കേൾക്കാൻ സാധികുമായിരുന്നു….
ഇന്നാ.. വാച്മാൻ അങ്കിൾ എനിക്ക് നേരെ ഒരു ഓട്ടോഗ്രാഫ് പോലുള്ള നോട്ട് നീട്ടി കൊണ്ട് പറഞ്ഞു..
ഞാനത് വാങ്ങി അങ്കിളിനോട് താങ്ക്സ് പറഞ്ഞു കൊണ്ട്
തിരിച്ചു നടന്നു…,,
ഇന്റർ ബെൽ ടൈം കഴിഞ്ഞിട്ടും ഞാൻ ക്ലാസ്സിൽ കയറാതെ ലൈബ്രറിയുടെ ഒരു കോണിലെ ബെഞ്ചിൽ പോയി ഇരുന്ന്
ആ ഓട്ടോഗ്രാഫ് തുറന്നു…,
☺എന്റെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഇന്ന് ഫലം കണ്ടു..
ഇനി ഒരു നേർക്കാഴ്ച്ച ആവാംല്ലെ അനു ..
അനുവിന് അറിയാമോ ഞാനാ നോട്ട് തന്ന പിറ്റേന്ന് തന്നെ അനു ലൈബ്രയിൽ എത്തുകയും വാച്മാൻ അങ്കിളിനോട് ഈ ബുക്ക് ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ നോട്ട് അങ്കിൾ തരില്ലായിരുന്നു…
കാരണം ഒരു ദിവസം കൊണ്ട് എന്നോട് അനുവിന് സ്നേഹം പൊട്ടി മുളയ്ക്കില്ലന്ന് എനിക്കറിയാം…
പിന്നെ ഞാൻ ആരെന്ന് കണ്ടെത്തുക എന്ന് മാത്രമായിരിക്കും ആ ലക്ഷ്യം ..
അതിനോട് എനിക്ക് താല്പര്യം ഇല്ല…
??????