മ്മ്മ്… എന്താ മോനു…..
ആരാ ഇത്തു ഞാനില്ലാത്തപ്പോൾ ഞാറായിച്ച ഇവിടെ വരുന്നുണ്ടായ ആ പെണ്ണ് ,,,
ഇത്തു ബെഡിൽ എന്റെ അടുത്തായി ഇരുന്നു എന്നിട്ട് ചോദിച്ചു .
എങ്ങനെ അറിഞ്ഞു അത് ?
ഞാൻ ബെഡിൽ നിന്നും ആ ബുക്ക് എടുത്ത് ഇത്തൂന് കൊടുത്തു ,
ഇത്തു ഒറ്റഇരിപ്പിൽ അത് വായിച്ചു എന്നിട്ട് എന്നോട് പറഞ്ഞു…..,
അൻവറെ .. ഇതിൽ ആ കുട്ടി അവളാരെന്ന് സൂചിപ്പിച്ചിട്ട് പോലും ഇല്ല ,
അതിനർത്ഥം ആ കുട്ടി ആഗ്രഹിക്കുന്നത് മോനു അവളെ ഇഷ്ട്ടപ്പെടുക ആണെങ്കിൽ മാത്രം അവളെ തിരിച്ചറിഞ്ഞാൽ മതി എന്നാണ് ,
ബട്ട് ഇത്തൂ അവളെ കാണാതെ ഞാൻ എങ്ങനെ ഇഷ്ട്ടപ്പെടാനാ ?..
അവളുടെ സ്വഭാവം രൂപം ഒന്നുമറിയാതെ ഇതൊക്കെ വെറുതെയാണ് ….,
വെറുതെ ആണെന്ന് ഇത്തൂന് തോന്നിയിട്ടില്ല അൻവറെ ..
നീ കണ്ടും അറിഞ്ഞും രണ്ടു വർഷം പ്രണയിച്ച പെണ്ണ് എന്തായി ?.
മോനു…. ഞാറാഴ്ചകളിൽ അവളിവിടെ വന്നാൽ ഉമ്മച്ചിക്ക് എന്ത് സന്തോഷമാണെന്ന് അറിയോ ,
അവൾ തിരികെ പോവും വരെ എന്റെ കൂടെ വേണ്ടന്ന് പറഞ്ഞാലും ജോലികളിൽ സഹായിക്കും…,,
ഇങ്ങനൊരു ദിവസം എന്നെങ്കിലും ഉണ്ടയാൽ അനു എന്നെ കുറിച്ച്
ഇത്താത്തയോട് ചോദിക്കും.
ഇത്തൂ എന്നെ കുറിച്ച് ഒന്നും പറയരുത് ,
അവളുടെ സംസാരം കേട്ടപ്പോ ഇത്തൂന് തോന്നിയിട്ടുണ്ട് മോനു..
നിന്നെ ഇത്രയും മനസ്സിലാക്കുന്ന ആൾ വേറെ ഇല്ലെന്ന്…
റിനീഷയുടെ കാര്യം ഇവൾ വന്ന് പറഞ്ഞപ്പോയ ഞാൻ അറിഞ്ഞത് ,
പക്ഷേ. നിന്നോട് എങ്ങനെ പറയും ഞാൻ ?..
ഇത്തു എങ്ങനെ അറിഞ്ഞുന്ന് ചോദിക്കില്ലെ നീ ,,
ഇത്തു പറഞ്ഞ വാക്കുകൾ ഒന്നും എനിക്ക് ഉൾകൊള്ളാനോ ശെരി വെക്കാനോ തോന്നിയില്ല …
ദിവസങ്ങൾ മാറി മറിയവേ
ഞാൻ മറക്കാൻ ശ്രെമിച്ചു കൊണ്ടിരുന്ന
ആ എഴുത്ത് എന്റെ മനസ്സിൽ അലട്ടി കൊണ്ടിരുന്നു പൂർവ്വാധികം ശക്തിയോടെ …
പിന്നീടുള്ള ഒരു ഞാറാഴ്ചകളിലും അവൾ എന്നല്ല ഒരു പെണ്ണും വന്നില്ല ..
എന്റെ കാവലിരിപ്പ് കണ്ടിട്ടാവാം ഇത്തു പറഞ്ഞു..
അൻവറെ നിന്റെ മനസ്സ് അറിയാതെ ഇനി അവൾ വരില്ല , അവളെ അറിഞ്ഞു വെച്ചടത്തോളം നോക്കി പറയുക ആണെങ്കിൽ..
അവൾക്കുള്ളത് യഥാർത്ഥ സ്നേഹമാണ്……
അത് കൊണ്ട് തന്നെ കാണാതെ എത്ര നാൾ കാത്തിരിക്കാനും ആ മോൾക്ക് സാധിക്കും….,,
രാത്രി കാലങ്ങളിൽ ഫ്രണ്ട്‌സോടൊപ്പം ഇരിക്കുമ്പോൾ അവളെഴുതിയ
ഉമ്മച്ചിയും ഇത്തുവും തനിച്ചാണെന്ന് എന്ന വാക്കുകൾ മനസ്സിൽ അലയടിക്കും…
Good one?
Super saji