റിനീഷയോട് എന്നെ കുറിച്ച് ചോദിക്കരുത് കാരണം
അവളെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചിന് ..
ഞാൻ ആരെന്ന് അനുവോട് പറയരുത് എന്ന് …,
എന്നെ ഇഷ്ട്ടമാണെന്ന് അനുവിന്റെ മനസ്സ് പറയുക ആണെങ്കിൽ എന്നെ തിരഞ്ഞു വരാം ,,
ഒരു കൗതുകം മാത്രമാണെങ്കിൽ വരരുത് അപേക്ഷയാണ്….,,
അതെങ്ങനെ ഭായ്… ഒരു സൂചന പോലും ഇല്ലാതെ ആളെ കണ്ടെത്തുക ?. രാഹുൽ ചോദിച്ചു…,,
ഒരു സൂചന ഉണ്ടായിരുന്നു
അതവളോട് എനിക്ക് ഇഷ്ട്ടം ഉണ്ടങ്കിൽ മാത്രം ഉപയോഗിക്കാൻ പറഞ്ഞതായിരുന്നു ..
ആ സൂചന ഇങ്ങനെ ആയിരുന്നു ….,,
നമ്മുടെ ലൈബ്രിയിൽ എന്നും മുടങ്ങാതെ വരുന്ന ആളോട് പോയി ചോദിക്കണം , രമ്യക്ക് കൊടുക്കാനുള്ള നോട്ട് ഉണ്ടോന്ന് …
അനു ആ സമയം തൊട്ട് ആയിരിക്കും
നമ്മുടെ പ്രണയ ലോകത്തിൻ വാതിൽ തുറക്കുന്നത് ,
തൂലിക പെറ്റുകൂട്ടിയ അക്ഷരങ്ങളിൽ എന്റെ പ്രണയം നീ തിരിച്ചറിയുമോ..
ആ നോവെന്താണെന്ന് അറിയുന്ന മാത്രയിൽ
എന്നെ സ്വന്തനിപ്പിക്കാനായി നീ വരുമ്പോൾ
ആ ചിറകിൻ കീഴിൽ ഞാൻ ചേർന്നിരിക്കാം …
തൂലിക പെറ്റ്കൂട്ടിയ അക്ഷര അകമ്പടി ഇല്ലാതെ ..
ഹൃദയം കൊണ്ടടുത്തറിഞ്ഞ
കണ്ണുകളാൽ പ്രണയം തുടങ്ങുന്ന നിമിഷത്തിനുള്ള കാത്തിരിപ്പാണ് ഞാൻ നിനക്കായ് …❤❤
ബുക്ക് വായിച്ച ഞാൻ അതും നെഞ്ചോട് ചേർത്ത് എപ്പോയോ ഉറങ്ങി ..
അന്ന് കണ്ട കിനാക്കാൾക്കെല്ലാം പുറം തിരിഞ്ഞോടുന്ന ഒരു പെൺരൂപം ആയിരുന്നു ..
പിന്നാലെ ഓടി ചെന്നെങ്കിലും മഞ്ഞു വന്ന് പൊതിഞ്ഞ് എന്റെ മുന്നിൽ എല്ലാം അവ്യക്തമായി …
എന്റെ ഇപ്പോഴുള്ള ജീവിതം പോലെ ,
അൻവർ പറഞ്ഞു നിർത്തി ,,,
എന്നിട്ട് എന്തുണ്ടായി ഭായ് ?.. രാഹുൽ ചോദിച്ചു
പിറ്റേന്ന് രാവിലെ ഇത്തു മുഖത്തു വെള്ളം തെറിപ്പിച്ചപ്പോൾ ആയിരുന്നു ഞാൻ ഉണർന്നത് …
എന്താ ഇത്തൂ ഇത് ,
എനിക്ക് ദേഷ്യം വന്നു
എന്തുറക്കമാ നിന്റെ സമയം എത്ര ആയെന്ന് നോക്കിയെ ,,
ഞാൻ എണീച്ചോളാം ഇത്തു പൊയ്ക്കോ ,
അങ്ങനെ ഇപ്പൊ വേണ്ട സമയം ഒമ്പതര കഴിഞ്ഞു എണീക്ക് മോനു …
ഇത്തൂന്റെ സ്നേഹത്തോടെ ഉള്ള ശാസന മടി പിടിച്ച ഉറക്കിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചു …..,
ഞാൻ എണീച്ചിരുന്നപ്പോൾ ഇത്തു പോവാനായി
വാതിൽ പടിയിലേക്ക് തിരിയുമ്പോ ഞാൻ വിളിച്ചു..
ഇത്തൂ….
Good one?
Super saji