നിനക്കായ് 10 1627

അങ്ങനെ ആ കല്യാണം മുടങ്ങി ,,

അതോടെ ജീവിതത്തെ വെറുത്തു കൊണ്ട് ഇത്ത.
എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും മിണ്ടാതെ അവരെ മാത്രം ലോകത്ത് ഒതുങ്ങി കൂടി .

അതോടെ ഹംന ആ സ്ഥാനത്തേക്ക് നിന്ന്
തളർന്നു പോയ ഉമ്മാക്കും ഇത്തിരി ഇല്ലാത്ത അനുജത്തിമാർക്കും
ഇത്താക്കും ഒരു തണലായി നിൽക്കാൻ ശ്രമിച്ചു .
ചെറു പ്രായത്തിലെ ജീവിതം എന്തെന്ന് അറിഞ്ഞു അവൾ ,,

പിന്നെ എന്തിനാ ഭായ് നിങ്ങള് ആ പാവം പെൺ കുട്ടിയെ ?..

രാഹുൽ ചോദ്യം പൂർത്തിയാക്കാതെ അൻവറിനെ നോക്കി

ഞങ്ങൾക്കിടയിൽ പ്രണയം പൂവിട്ടു തണൽ മരം തീർക്കുമ്പോഴും ,
ഞങ്ങൾക്ക് ചുറ്റും കുറെ ജീവിതങ്ങൾ ഉണ്ടായിരുന്നു
കാറ്റും കോളും നിറഞ്ഞ
മാസങ്ങളും ദിവസങ്ങളും അതിൽ പെട്ട് ഞങ്ങളും ആടി ഉലഞ്ഞു ,

ആ ഉലച്ചൽ അവസാനിച്ചത് എന്റെ ഉള്ളിലെ പിശാച് ഉണർണപ്പോയാണ്

ആ നേരത്തെ അൻവറിന്റെ മുഖം കണ്ട് രാഹുലിന്റെ ഉള്ളം പോലും ഒന്ന് വിറച്ചു …

തുടരും……