നിലവിളക്ക് ആയി ഞാൻ വീട്ടിലേക്കു പ്രവേശിച്ചപ്പോൾ തെല്ലൊന്ന് അഹങ്കരിച്ചു… പക്ഷെ അധികം ദിവസങ്ങൾ വേണ്ടി വന്നില്ല സ്വപ്നങ്ങൾക്ക് എല്ലാം മങ്ങൽ ഏൽക്കാൻ…നിലവിളക്കായി ഞാൻ പ്രവേശിച്ചത് അവരുടെ വീട്ടിലേക്കു മാത്രം ആയിരുന്നു… അവരുടെ മനസ്സിലേക്ക് അല്ല.
ഏട്ടന്റെ നിർബന്ധത്തിനുo ആത്മഹത്യാ ഭീഷണിക്കും മുട്ട് മടക്കി കല്യാണത്തിന് സമ്മതിച്ചതിനു നീരസം കാണിച്ചതു അവർ എന്നോട് ആയിരുന്നു..
വീട്ടിലെ ഒറ്റ മോൻ വേണ്ടത്ര സ്ത്രീധനം കൊണ്ട് വന്നില്ല എന്നായിരുന്നു എനിക്ക് വന്ന ആദ്യത്തെ കുറ്റം.. സാമ്പത്തിക മാന്ദ്യം കാരണം കമ്പനി അടച്ചു ഏട്ടന്റെ ജോലി നഷ്ടപെട്ടപ്പോൾ വന്നു അടുത്ത വിളി പേര് .. വലതു കാൽ എടുത്ത് വെച്ച മൂദേവി…
ഒരു കുഞ്ഞ് ഉണ്ടാകാൻ വൈകിയപ്പോഴാണ് മച്ചി എന്ന ഓമന പേര് വീണത്… പ്രാർത്ഥനക്കു ഉത്തരം തന്നു ദൈവം കുഞ്ഞിനെ തന്നപ്പോൾ അത് പെൺകുഞ്ഞു…. അവസാന പേരും ഇട്ടു .. അസത്തിനു ജന്മം നൽകിയവൾ
പെണ്മക്കളെ രണ്ടു ആഴ്ചയിൽ അധികം കാണാതിരിക്കാൻ അമ്മക്ക് കഴിയില്ലായിരുന്നു…
ആഴ്ച മൂന്ന് ആയാൽ അമ്മ വിളി തുടങ്ങും…
അവര് വന്നാൽ അമ്മ പൂർണ ആരോഗ്യവതിയാകും.. കൈ കാലുകൾക്ക് തളർച്ച ഉണ്ടാകില്ല… വെച്ചും വിളമ്പിയും ഊട്ടിയും അവരെ നോക്കും…
വീട്ടിൽ പൊക്കോട്ടെ എന്ന എന്റെ ചോദ്യത്തിന്
“‘എന്റെ മക്കൾ പണിയെടുത്തു ക്ഷീണിച്ചു വരുവാ… അവരെ കണ്ടു ഇവിടാർക്കും പനിക്കേണ്ട എന്നായിരുന്നു മറുപടി..
എനിക്കും അത് പോലൊരു അമ്മയും അച്ഛനും കുടുംബവും ഉണ്ടെന്ന് അമ്മ ഓർത്തതെ ഇല്ല….
പലപ്പോഴും ഏട്ടൻ നിസ്സഹായനായി നില്കുന്നത് കണ്ടിട്ടുണ്ട്… വിശ്വസിച്ചു ഇറങ്ങി വന്ന ഭാര്യ ഒരു ഭാഗത്ത്… നൊന്തു പ്രസവിച്ച അമ്മ മറുവശത്തുo..എങ്കിലും ഞാൻ പരാതി പെട്ടില്ല… പരിഭവവും ഇല്ലായിരുന്നു… ഇന്നല്ലെങ്കിൽ നാളെ എന്നെ അമ്മ അംഗീകരിക്കും എന്നുള്ള വിശ്വാസത്തിൽ കഴിഞ്ഞു…
എല്ലാം സഹിക്കാം… എന്റെ മോൾക്ക് കിട്ടേണ്ട വാത്സല്യം പോലും നിഷേധിച്ചു..ആണ്മക്കളായ പേരക്കുട്ടികളെ മടിയിൽ ഇരുത്തി കൊഞ്ചിക്കുമ്പോൾ ജനൽ അഴിക്കുള്ളിലൂടെ ന്റെ കുട്ടി കണ്ണ് തുടച്ചു നോക്കി നിൽക്കും…
അവൾക്കിഷ്ടപെട്ട മധുര പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തായിരുന്നു ഞാനാ സങ്കടം മാറ്റിയിരുന്നതു…
അനിയത്തിയുടെ കല്യാണ നിശ്ചയം ആയിരുന്നു രണ്ട് മാസം മുൻപ്.. പെണ്ണ് കാണലിനും മറ്റു അനുബന്ധ ചടങ്ങിനു ഒന്നും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല…നിശ്ചയതിന് വന്നിട്ടില്ല എങ്കിൽ വീട്ടിൽ വരണ്ട എന്ന് അച്ഛന്റെ കടുത്ത വാക്കുകൾക്ക് മുന്പിൽ വേറെ രക്ഷ ഇല്ലായിരുന്നു..
അനുമോളെയും കൂട്ടി രാവിലെ തന്നെ പുറപ്പെടാൻ ഒരുങ്ങി..ഏട്ടന്റെ വരവും കാത്ത് മുറ്റത്തു ഇരിക്കുമ്പോഴാണ് അമ്മേടെ നിലവിളി… ഓടി കിതച്ചു അകത്തു എത്തിയപ്പോൾ അമ്മ വീണു കിടക്കുന്നു… പിടിച്ചു എഴുന്നേൽപിക്കാൻ നോക്കിയതും കൈ ഒറ്റ തട്ട്…
!”മാറി നിൽക്കടീ ഒരുമ്പട്ടോളെ…
8 വർഷത്തെ നേർചിത്രം 3 പേജിൽ..??
മികച്ച അവതരണം??
എഴുതാൻ ഉള്ള കഴിവുണ്ടായിട്ടും ഇത്രയും കാലം എവിടെ ആയിരുന്നു .. !!
നന്നായിട്ടുണ്ട് … ഇഷ്ടായി …
All the best … ??
എഴുത്തിന്റെ ശൈലിയും, വിവരണവും ഒക്കെ സൂപ്പർ പക്ഷെ അതിന്റെ ഉള്ളടക്കം അത്ര കാമ്പുണ്ടായിരുന്നോ എന്ന് സംശയം, കാരണം ഇതേ അനുഭവം കുറെ കേട്ടത് പോലെ, എന്നിരുന്നാലും ഓണത്തിന് ഇങ്ങനെ ഒരു കഥയയുമായി വന്നതിന് ആശംസകൾ…
നന്ദൻ ബ്രോ പറഞ്ഞതുപോലെ കഥയല്ലിത് ജീവ്‌തം തന്നെയാണ്..
മനോഹരമായ രചന സഹോ…
ആ വീഴ്ച അല്പം കൂടി നേരത്തെ ആകാവുന്ന പോലെ ഇങ്ങോട്ടെക്കുള്ള താങ്കളുടെ വരവും അല്പംകൂടി നേരത്തെ ആകാമായിരുന്നു എന്നു മാത്രം പറഞ്ഞുകൊള്ളുന്നു..
തുടർന്നും മികച്ച രചനകൾക്കായി കാത്തിരിക്കുന്നു❤️
////ഒരു ഒളിച്ചോട്ടത്തിനും ഞാൻ തയ്യാർ അല്ലെന്നും വീട്ടുകാരുടെ പൂർണ സമ്മതം ഇല്ലാതെ കല്യാണത്തിന് ഞാൻ ഒരുക്കമല്ലന്നും… അതിന്റെ പേരിൽ തേപ്പുകാരി എന്ന ഓമന പേര് എനിക്ക് ചാർത്തി തരരുത് എന്നും നിബന്ധന ആദ്യമേ ഞാൻ മുന്നിൽ വെച്ചിരുന്നു…//
ഇത് നല്ല ഒരു ഇതാണ്… എല്ലാ
കുമാരിമാരും മാതൃകയാക്കണം??.
നല്ല കഥ…..?
“ആ വീഴ്ച നേരത്തെ ആയിരുന്നെങ്കിൽ”
എന്നാഗ്രഹിക്കുന്ന ഒരു പാട് മരുമക്കൾ
ഉണ്ട്.
നല്ല കഥ ഇഷ്ടപ്പെട്ടു…
നല്ല കഥ ഷരീഫ് ?????
ഷെരീഫ്ല… കഥയല്ലിത് ജീവിതം എന്നു പറയേണ്ടിയിരിക്കുന്നു ആ രീതിയിൽ മനോഹരമായ രചന.
പല കുടുംബങ്ങളിലെയും ജീവിതത്തിന്റെ നേർ കാഴ്ചയാണ് വരച്ചു കാട്ടിയതു… ഇനിയും ആ തൂലികയിൽ നിന്നും കഥകൾ വരട്ടെ
നല്ല കഥ ബ്രോ.. ഒരുപാട് ഇഷ്ടമായി ❤️
പലയിടത്തും ഉണ്ട് ബ്രോ ഇതുപോലെ എരണം കെട്ട വൃത്തികെട്ട തള്ളമാർ..
അനുഭവം വന്നാലേ പഠിക്കൂ..