നിലവിളക്ക് [Shareef] 121

Views : 1445

എന്റെ മോനേ വിളി വേഗം…വാശി പിടിച്ചു അമ്മ അവിടിരുന്നു ഏട്ടൻ വരുന്ന വരെ

ഏട്ടൻ വന്നു താങ്ങി പിടിച്ചു ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ കാലിന്റെ എല്ലിനു ക്ഷതം ഏറ്റിരുന്നു…ആശുപത്രിയിൽ പോകുന്ന വഴിയിൽ അച്ഛനെ വിളിച്ചു കാര്യം ധരിപ്പിച്ചു..

കുറച്ച് ദിവസത്തെ ആശുപത്രി വാസതിനു ശേഷം വീട്ടിലായി പിന്നീടുള്ള വിശ്രമം.. അമ്മേടെ പെണ്മക്കൾ മാറി മാറി മത്സരിച്ചു അമ്മയെ ശുശ്രുഷിക്കാൻ …

പക്ഷെ !

എനിക്ക് റൂമിലേക്ക്‌ അയിത്തം കല്പിച്ചിരുന്നു … എങ്കിലും അമ്മേടെ ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആകാൻ പ്രാർത്ഥിച്ചു മനസ്സുരുകി തന്നെ…

മാസം ഒന്ന് കഴിഞ്ഞു… അമ്മയെ നോക്കാൻ മത്സരിച്ച പെണ്മക്കൾ പിന്നീട് വിളിച്ചു വരുത്തേണ്ട അവസ്ഥ ആയി…ചെക്കപ്പിന് കൊണ്ട് പോകാൻ വിളിക്കുമ്പോൾ മക്കൾക്ക്‌ ക്ലാസ്സ്‌ ഉണ്ട്… രാവിലെ വരാൻ ബുദ്ധിമുട്ടാണ്… വീട്ടിൽ ആരൂല്ല… അങ്ങനെ ഒഴിവു കഴിവുകൾ പറയാൻ തുടങ്ങി…..

പക്ഷെ അതൊരു പുതിയ തുടക്കത്തിനു ഉള്ള ഒരുക്കമായിരുന്നു..

പതിയെ പതിയെ റൂമിലേക്ക്‌ കടക്കാൻ ഉള്ള അയിത്തതിന്നു അയവു വന്നു തുടങ്ങി…തട്ടി മാറ്റിയ എന്റെ കൈ തന്നെ വേണ്ടി വന്നു പിന്നീട് ഉടുപ്പിക്കാനും ഊട്ടി കൊടുക്കാനും… ഞങ്ങൾ തമ്മിൽ ഉള്ള അകലം പതിയെ കുറഞ്ഞു….

അന്ന് ആദ്യമായി ഞാൻ അമ്മക്ക് അടുത്തിരുന്നു…വേദന കൊണ്ട് പുളയുന്ന അമ്മയെ കണ്ടപ്പോൾ കണ്ടില്ലന്നു നടിക്കാൻ കഴിഞ്ഞില്ല… ഒരുപാട് നേരം കാൽ തിരുമ്മി ഉറങ്ങി എന്ന് ഉറപ്പായതിനു ശേഷം ഞാൻ എണീക്കാൻ ഒരുങ്ങിയതും… പിന്നിൽ നിന്നും അമ്മേടെ വിളി…

“”മോളേ…. ‘””

സർവ നിയന്ത്രണവും വിട്ടു ഓടിപോയി അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു ഞാൻ…

“‘മോളേ… ക്ഷമിക്കണം ഈ പാപിയോട് “‘
ശപിച്ച നാവു കൊണ്ട് മോളുടെ നന്മക്കു വേണ്ടി പ്രാർത്ഥിചോളാം ഇനി ഉള്ള കാലം ഞാൻ !’
എന്നും പറഞ്ഞ് അമ്മ കണ്ണീർ ഒഴുക്കിയപ്പോൾ
ചേർത്തു ഞാൻ അമ്മയെ എന്റെ നെഞ്ചോട്…

ശബ്ദം കേട്ട് ഓടി വന്ന ഏട്ടൻ ഞങ്ങളെ കണ്ടതും വാതിലിനു മറവിൽ മുഖം പൊത്തി കണ്ണീർ വാർത്തു…..

ഇതൊരു ചിങ്ങമാസം ആണ് .. വീട്ടിലേക്കു മൂദേവി ആയി കടന്നു വന്ന അതേ ദിവസം… കഴിഞ്ഞ എട്ടു വർഷം വേണ്ടി വന്നു… ഞാൻ കത്തിച്ച നിലവിളക്കിന്റെ പ്രകാശം ആ വീട്ടിൽ നിന്നും അവരുടെ മനസ്സിലേക്ക് എത്താൻ…

എന്റെ വിശ്വാസം ഞാൻ മുറുകെ പിടിച്ച് ഈശ്വരനിൽ അർപ്പിച്ചതു കൊണ്ട് അയിത്തം കല്പിച്ചു അകന്നു നിന്നവർക്കിടയിൽ ഞാൻ വീട്ടിലേക്കു വലതു കാൽ എടുത്ത് വെച്ച ഐശ്വര്യം ആയി മാറുകയായിരുന്നു..

വിവാഹ വാർഷിക സമ്മാനമായിട്ട് എനിക്ക് ഇഷ്ടമുള്ള പാൽപായസം വെച്ചു തന്നു അമ്മ എന്നെ ഊട്ടുമ്പോൾ ചുമ്മാ മനസ്സിൽ കരുതി…

“‘അമ്മ ആ വീഴ്ച കുറച്ചു നേരത്തെ വീണിരുന്നു എങ്കിൽ “‘എന്ന്…

******
ശുഭം

 

Recent Stories

The Author

Shareef

10 Comments

  1. 8 വർഷത്തെ നേർചിത്രം 3 പേജിൽ..😍😍
    മികച്ച അവതരണം👍👍

  2. എഴുതാൻ ഉള്ള കഴിവുണ്ടായിട്ടും ഇത്രയും കാലം എവിടെ ആയിരുന്നു .. !!
    നന്നായിട്ടുണ്ട് … ഇഷ്ടായി …
    All the best … 🧡🧡

  3. എഴുത്തിന്റെ ശൈലിയും, വിവരണവും ഒക്കെ സൂപ്പർ പക്ഷെ അതിന്റെ ഉള്ളടക്കം അത്ര കാമ്പുണ്ടായിരുന്നോ എന്ന് സംശയം, കാരണം ഇതേ അനുഭവം കുറെ കേട്ടത് പോലെ, എന്നിരുന്നാലും ഓണത്തിന് ഇങ്ങനെ ഒരു കഥയയുമായി വന്നതിന് ആശംസകൾ…

  4. നന്ദൻ ബ്രോ പറഞ്ഞതുപോലെ കഥയല്ലിത് ജീവ്‌തം തന്നെയാണ്..
    മനോഹരമായ രചന സഹോ…
    ആ വീഴ്ച അല്പം കൂടി നേരത്തെ ആകാവുന്ന പോലെ ഇങ്ങോട്ടെക്കുള്ള താങ്കളുടെ വരവും അല്പംകൂടി നേരത്തെ ആകാമായിരുന്നു എന്നു മാത്രം പറഞ്ഞുകൊള്ളുന്നു..
    തുടർന്നും മികച്ച രചനകൾക്കായി കാത്തിരിക്കുന്നു❤️

  5. ////ഒരു ഒളിച്ചോട്ടത്തിനും ഞാൻ തയ്യാർ അല്ലെന്നും വീട്ടുകാരുടെ പൂർണ സമ്മതം ഇല്ലാതെ കല്യാണത്തിന് ഞാൻ ഒരുക്കമല്ലന്നും… അതിന്റെ പേരിൽ തേപ്പുകാരി എന്ന ഓമന പേര് എനിക്ക് ചാർത്തി തരരുത് എന്നും നിബന്ധന ആദ്യമേ ഞാൻ മുന്നിൽ വെച്ചിരുന്നു…//
    ഇത് നല്ല ഒരു ഇതാണ്… എല്ലാ
    കുമാരിമാരും മാതൃകയാക്കണം😊👍.

    നല്ല കഥ…..🥰
    “ആ വീഴ്ച നേരത്തെ ആയിരുന്നെങ്കിൽ”
    എന്നാഗ്രഹിക്കുന്ന ഒരു പാട് മരുമക്കൾ
    ഉണ്ട്.

  6. സുജീഷ് ശിവരാമൻ

    നല്ല കഥ ഇഷ്ടപ്പെട്ടു…

  7. നല്ല കഥ ഷരീഫ് 👏👏👏👏👏

  8. ഷെരീഫ്ല… കഥയല്ലിത് ജീവിതം എന്നു പറയേണ്ടിയിരിക്കുന്നു ആ രീതിയിൽ മനോഹരമായ രചന.
    പല കുടുംബങ്ങളിലെയും ജീവിതത്തിന്റെ നേർ കാഴ്ചയാണ് വരച്ചു കാട്ടിയതു… ഇനിയും ആ തൂലികയിൽ നിന്നും കഥകൾ വരട്ടെ

  9. നല്ല കഥ ബ്രോ.. ഒരുപാട് ഇഷ്ടമായി ❤️

  10. പലയിടത്തും ഉണ്ട് ബ്രോ ഇതുപോലെ എരണം കെട്ട വൃത്തികെട്ട തള്ളമാർ..
    അനുഭവം വന്നാലേ പഠിക്കൂ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com