? നീലശലഭം 5 ? [Kalkki] 145

ബാത്റൂമിൽ പോയിട്ടു വന്ന അവൾ അടുക്കളയിൽ ചെന്ന് കടുംകാപ്പി വാങ്ങി കുടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി തണുത്ത ഒരു കാറ്റ് അവളെ തഴുകി കടന്നു പോയി.

ഉദിച്ചു വരുന്ന സൂര്യപ്രകാശത്തിൻ്റെ വെളിച്ചത്തിൽ അവൾ റോഡിലേക്ക് നോക്കി. മുൻപ് എപ്പോഴോ  കണ്ട പരിചയമുള്ള ഒരാൾ റോഡ് ക്രോസ് ചെയ്ത് കുളികടവിലേക്കുള്ള ഇറങ്ങി പോകുന്നു.

സംശയത്തോടെ ഇത്തിരി നേരം അവൾ ആലോചിച്ചു നിന്നു.

ഇന്ന് ആറ്റിൽ പോയി കുളിച്ചാലോ…….അവൾ മനസ്സിൽ ഓർത്തു.

മോളെ ഇന്നലെ പൈപ്പിൽ വെള്ളം വന്നില്ലാ ടാങ്കിൽ വെള്ളം കുറവാ നീ ആറ്റിൽ പോയി കുളിക്ക് സുലേഖ പറഞ്ഞത് കേട്ടപ്പോൾ അവൾ അറിയാതെ ചിരിച്ചു പോയി.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് കാത്തു പിറുപിറുത്തു കൊണ്ട് അനിയൻ കണ്ണൻ എന്ന കിരണിന്റെ അടുത്തേക്ക് പോയി.

ടാ കൊരങ്ങാ എഴുന്നേക്ക് നമ്മുക്ക് കുളിക്കാൻ ആറ്റിൽ പോകാം കാത്തു അവനെ ഉണർത്താൻ നോക്കി. അവൻ ഉണരാൻ ഒരു രക്ഷയുമില്ലന്ന് മനസ്സിലാക്കിയ കാത്തു ധൃതിയിൽ ചെന്ന് ഒരു തോർത്തും സോപ്പും എടുത്ത് മുറ്റത്തേക്കിറങ്ങി.

അമ്മേ ഞാൻ കുളിച്ചിട്ട് വരാം. ഒരു ചിത്രശലഭം പറന്നകലുന്ന ലാഘവത്തോടെ അവൾ പടിക്കെട്ടുകൾ ചാടിയിറങ്ങി.

കടവിലെത്തിയ അവൾ വിശാലമായ പാറയിൽ അവളുടെ സോപ്പും തോർത്തും വച്ചു ചുറ്റും നോക്കി  ഇവിടെങ്ങും ആരുമില്ലല്ലോ.ആരോ ഇങ്ങോട്ടു വന്നിരുന്നല്ലോ.പോയോ ഇനി ………

..ആ പോയെങ്കിൽ പോട്ടെ പിറുപിറുത്തു കൊണ്ട് കാത്തു വെള്ളത്തിലേക്കിറങ്ങി.

നല്ല തണുപ്പ് കൈയിൽ ഇത്തിരി വെള്ളമെടുത്ത് അവൾ മുഖം കഴുകി. കണ്ണുകളടച്ചുപിടിച്ച് വെള്ളത്തിലേക്ക് മുങ്ങി.ശരീരം ആകെയൊന്നു നനഞ്ഞപ്പോൾ ഉണ്ടായ കുളിരിൽ ശ്വാസം നിലക്കുന്നതായി അവൾക്ക് തോന്നി. കൈ രണ്ടു ചേർത്ത് പിടിച്ച് നനഞ്ഞ മുടി മുഖത്തു നിന്ന് മാറ്റി കൊണ്ട് അവൾ വെള്ളത്തിൽ നിന്ന് പൊങ്ങി വന്നു.നനഞ്ഞെട്ടിയ പാവാട ഇളക്കിയിട്ട് മുഖത്ത് ഇഴയുന്ന മുടിയും നീക്കി മുന്നോട്ട് നീങ്ങിയപ്പോൾ ഒന്നു ഞെട്ടി ആരോ തൻെറ മുൻപിൽ നിൽക്കുന്നതവൾ കണ്ടത്.

മുഖമുയർത്തി അവൾ ഒന്നു നോക്കി. ഉറക്കച്ചടവ് മാറിയ ആ നീലകണ്ണുകൾ ഞെട്ടൽ കാരണം കൂടുതൽ വിടർന്നിരുന്നു.

ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു പോയത് അവൾ അറിഞ്ഞു.

പുരികത്തിൽ നിന്ന ഇറ്റുവീണ വെള്ളത്തുള്ളികൾ ഊറി ഇറങ്ങികൊണ്ടിരിക്കുന്ന ചൂണ്ടുകളിലോക്കാണ് അയാളുടെ കണ്ണുകൾ ഉടക്കിയതെന്നവൾ അവൾ തിരിച്ചറിഞ്ഞു. ഒഴുകിയെത്തിയ കാറ്റിൽ അവളുടെ ശരീരമാകെ കുളിരു പടർന്നു.

 

6 Comments

  1. നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിൽ പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

  2. വളരെ നന്നായിരുന്നു

    പേജസ് ഒരു 10 ഒക്കെ ആക്കാം കേട്ടോ

  3. നല്ലൊരു കഥയാണുട്ടോ സഹോ എനിക്ക് വളെരെ ഇഷ്ട്ടപ്പെട്ടു, ഇന്നിയും നന്നായി തുടരട്ടെ

    Regards

    Bad_kArMA……❤❤❤

    1. നല്ലൊരു സ്റ്റോറി ആണ്.
      എന്റെ അഭിപ്രായത്തിൽ 4 പേജുകൾ ആയി ഇടാതെ മിനിമം 10 12 പേജുകളായി എഴുതി ഇടുന്നതു ആയിരിക്കും നല്ലത്
      അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോ അഞ്ചു പേജ് ആയി ഇടുന്നതും..
      അഭിപ്രായം മാത്രം..

      1. Harshan bro I taken ur name in my story

Comments are closed.