താൻ പേടിക്കണ്ട ഞാൻ തന്നെ പറ്റിക്കാൻ വേണ്ടിയല്ലാ തന്നോട് നേരിട്ട് പറയാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാ ഇങ്ങനെ ഒരു ശ്രമം നടത്തിയത്.
Sorry ടാ…. ഇത്രയും ദിവസം പറ്റിച്ചതിന്
It ok. കാത്തുവിൻ്റെ മറുപടിയിൽ ആ അഞ്ജാതനോടു തോന്നിയ പറഞ്ഞറിക്കാനാവത്ത ഒരു കരുതലുണ്ടായിരുന്നു.
കാത്തു വീണ്ടും sorry………
അവൻ്റെ ആ മെസേജ് കണ്ട് കാത്തു പുരികം ചുളിച്ചു.
എന്തിനാ വീണ്ടും Sorry കാത്തുവിൻ്റെ വാക്കുകളിൽ ആകാംഷ നിറയുന്നത് അവൻ ചിരിയോടെ ആസ്വദിച്ചു.
താൻ സമയം കണ്ടോ 12.30കഴിഞ്ഞു കിടക്കണ്ടേ നാളെ ക്ലാസ്സില്ലേ ഉറങ്ങിക്കോ
ഞാൻ വിളിക്കാം.
കണ്ണുകളെ ഉറക്കം തഴുകി തുടങ്ങി. കണ്ണുതിരുമ്മി അവൾ കട്ടിലിൽ കമഴ്ന്നു കിടന്നു.
ഇരുട്ടുള്ള ഒരു രാത്രിയിൽ വിദൂരത്തു നിന്ന് ചീറിപ്പാഞ്ഞു വരുന്ന ഒരു നീല നിറമുള്ള കാർ പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായ കുറേ മല്ലൻമാർ പണിതീരാതെ കിടക്കുന്ന ഒരു പഴയ വീട്ടിലേക്ക് നടന്നു നീങ്ങി.മല്ലമാരുടെ ഇടുപ്പിലും കൈയിലുമെല്ലാം തോക്കുകളുണ്ട്.കഴിക്കാനുള്ള ഭക്ഷണവും മദ്യക്കുപ്പികളുമായി വണ്ടിയും പൂട്ടി അവസാനം ഒരാൾ നടന്നു കയറി .കൈയിലുണ്ടായിരുന്ന കവറുകളിൽ ഒന്ന് അകത്തുണ്ടായിരുന്ന മേശപ്പുറത്ത് വച്ചു.മുറിയുടെ ഒരു മൂലയിൽ തളരന്നു കിടക്കുകയാണ് കാത്തു.
കാൽ പെരുമാറ്റത്തിൻ്റെ നേരിയ ശബ്ദത്തിൽ ഞെട്ടിയുണർന്ന കാത്തുവിൻ്റെ നെറ്റിയും കൈയുമൊക്കെ മുറിവുകളായിരുന്നു.രക്തവും കണ്ണുനീരും വാർന്നൊഴുകിയ മുഖത്ത് തുടച്ചു കൊണ്ട് അവൾ ചുരുണ്ടുകൂടി ഇരുന്നു.
ടീ… ഇതു കഴിച്ചിട്ട് മിണ്ടാ ഇവിടിരുന്നോണം
ഇത്രയും പറഞ്ഞ അയാൾ പതിയെ അവളുടെ അടുത്തേക്ക് നടന്നു വന്നു .കാത്തുവിൻ്റെ മുടിക്ക് കുത്തിപ്പിടിച്ച് അവളെ അയാൾ തന്നിലേക്ക് അടുപ്പിച്ചു.
ഹൊ….. എന്നാ മണമാടീ നിന്നെ…. സഹിക്കാൻ പറ്റുന്നില്ല നിന്നെ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടു വേണം……. വേദനയിൽ പുളയമ്പോഴും അയാളുടെ വാക്കുകളിലെ ക്രൂരത അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സർവ്വ ശക്തിയുമെടുത്ത് അവൾ അയാളെ തള്ളി മാറ്റി.അവൾക്ക് കഴിക്കാനുള്ളത് വച്ചിരുന്ന മേശയിലേക്ക് തലയിടിച്ചാണ് അയാൾ വീണത് .നെറ്റിയിലെ മുറിവിൽ നിന്ന് പൊടിഞ്ഞ ചോരയും തുടച്ചു കൊണ്ട് അയാൾ സർവ്വ ശക്തിയുമെടുത്ത് അവളുടെ മുഖത്ത് ആഞ്ഞടിച്ചു.
അയ്യോ അമ്മേ കട്ടിലിൽ നിന്ന് താഴെ വീണപ്പോൾ ആണ് താൻ കണ്ടത് സ്വപ്നമായിരുന്നു എന്നവൾക്ക് മനസ്സിലായത്……എന്തു പറ്റി മോളെ അടുക്കളയിൽ നിന്നാണ് സുലേഖ ഓടി വന്നത്.
ഒരു സ്വപ്നം കണ്ടതാമ്മേ…… സൂപ്പർ സ്വപ്നം ആയിരുന്നു. ശരീരത്തിൽ എവിടെയോക്കെയോ അവൾക്ക് വേദനിക്കുന്നതായി തോന്നി.
സമയം എത്രയായി അമ്മേ തറയിൽ നിന്ന് പതിയെ എഴുന്നേറ്റു കൊണ്ട് അവൾ തിരക്കി.
സമയം 6 ആകുന്നു നേരം വെളുക്കാറായി.വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നം ഫലിക്കുമെന്നാ ചൊല്ല്.കുഴപ്പമൊന്നും ഇല്ലെന്നു ഉറപ്പു വരുത്തി സുലേഖ തിരികെ അടുക്കളയിലേക്ക്
പോയി.
കാപ്പി വേണോ……അടുക്കളയിൽ നിന്ന് സുലേഖ നീട്ടി വിളിച്ചു.
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിൽ പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
വളരെ നന്നായിരുന്നു
പേജസ് ഒരു 10 ഒക്കെ ആക്കാം കേട്ടോ
Okkk bro
നല്ലൊരു കഥയാണുട്ടോ സഹോ എനിക്ക് വളെരെ ഇഷ്ട്ടപ്പെട്ടു, ഇന്നിയും നന്നായി തുടരട്ടെ
Regards
Bad_kArMA……❤❤❤
നല്ലൊരു സ്റ്റോറി ആണ്.
എന്റെ അഭിപ്രായത്തിൽ 4 പേജുകൾ ആയി ഇടാതെ മിനിമം 10 12 പേജുകളായി എഴുതി ഇടുന്നതു ആയിരിക്കും നല്ലത്
അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോ അഞ്ചു പേജ് ആയി ഇടുന്നതും..
അഭിപ്രായം മാത്രം..
Harshan bro I taken ur name in my story