? നീലശലഭം 5 ? [Kalkki] 145

” എന്നെ എങ്ങനെ അറിയാം ” ആകാംഷകൾ നിറഞ്ഞ കാത്തുവിൻ്റെ വാക്കുകൾ ധൃതിയിൽ മെസേജുകളായി മാറി.

മെസേജ് സെന്റ് ആയ തെട്ടു പിന്നാലെ അടുത്ത മെസേജ് അവളെ തേടി എത്തി.

“കാത്തു ഞാനൊരു കാരൃം ചോദിക്കട്ടേ നിൻ്റെ ഈ നമ്പറിൽ വാട്സ്ആപ് ഉണ്ടോ.”

മെസേജ് വായിച്ചപ്പോൾ കാത്തുവിൻ്റെ കണ്ണിൽ സന്തോഷം നിറഞ്ഞു മെസേജുകൾക്ക് വേഗത കൂടുമല്ലോ എന്ന സന്തോഷമായിരുന്നു ആ കണ്ണിൽ.

” വാട്സ് ആപ് ഈ നമ്പറിൽ ഉണ്ടല്ലോ” കാത്തുവിൻ്റെ മറുപടികൾക്ക് വേഗത കൂടി.

മെസേജ് അയച്ച അവൾ ഫോണിലെ നെറ്റ് ഓൺ  ചെയ്തു കാത്തിരുന്നു

ഫോണിൻ്റെ ഡിസ്പ്ലേ ഓഫ് ആയി ഒരു നിമിഷം മനസിൽ താൻ ചെയ്യുന്ന കള്ളത്തരം ഓർത്ത് എന്തോ ഒരു ആധി അവൾക്ക് തോന്നി

അപ്പുറത്തേ കട്ടിലിൽ കിടക്കുന്ന അമ്മയെ  അവൾ ഒന്നു നോക്കി.നല്ല ഉറക്കം ആണ്. ഫോൺ കട്ടിലിൽ വച്ച് അവൾ വെള്ളം കുടിക്കാനായി എഴുന്നേറ്റു .വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ മുറിയിലാകെ പ്രകാശം പടർന്നു

ആകാംഷയോടെ അവൾ കട്ടിലിലേക്ക് ചെന്നിരുന്നു അവളു പ്രതീഷകൾ തെറ്റിയില്ലാ

അവൻ ……ഏതോ വിദൂരതയിൽ തന്നെ സ്നേഹിക്കുന്ന തൻ്റെ സ്നേഹത്തിനായി തന്നോടപേക്ഷിക്കുന്ന അഞ്ജാതൻ

ആകാംഷയോടെ അവൾ അത് ഓപ്പൺ ചെയ്തു . കുറെ മെസേജസ് ഉണ്ട് എല്ലാത്തിലും അവളോടുള്ള അടക്കാനാവാത്ത പ്രണയം നിറഞ്ഞൊഴുകുന്നത് അറിഞ്ഞു അവൾ അത് ഓരോന്നായി വായിച്ചു.

ഹായ് കാത്തു…..

ഞാൻ ആരാണെന്നാവും ആലോചന അല്ലേ…. ..

ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു പാവം………

പാവമാണോ ഞാൻ എന്നു ചോദിച്ചാൽ പാവമായിരുന്നു…….

നിന്നെ കാണുന്നതു വരെ ഞാൻ ഒന്നുമായിരുന്നില്ല……..

നിന്നെ കണ്ട നിമിഷം മുതൽ ഞാൻ സ്വപ്‌നം കാണാൻ പഠിച്ചു……

നിൻ്റെ ഒപ്പം പങ്കിടാൻ ആഗ്രഹിച്ച  നിമിഷങ്ങൾ ……..

ഹലോ ……

ഉറങ്ങിയോ……

എന്താ മിണ്ടത്തെ

ഓ.. ഞാൻ ഒരു ഗ്യാപ്പ് തന്നില്ലാ അല്ലേ..

കാത്തുവിൻ്റെ മുഖത്ത് സന്തോഷം നിറഞ്ഞു.

എന്ത് മറുപടി പറയണമെന്ന് അവൾ അല്പം ഒന്നാലോചിച്ചു.

അത് ഞാൻ …..എന്താ പറയണ്ടത്……കാത്തുവിന് വാക്കുകൾ മുറിഞ്ഞു.

എന്തെങ്കിലും ഒന്നു പറയടോ കാത്തുവിൻ്റെ മെസേജ് ചെല്ലേണ്ട താമസം മറുപടി വന്നു.

താൻ എന്നേ കണ്ടിട്ടുണ്ട് ഞാൻ കണ്ടിട്ടില്ലല്ലോ.പിന്നെങ്ങനെയാ പറയുന്നത്. കാത്തുവിൻ്റെ വാക്കുകകളിൽ നിറഞ്ഞ അകുലതകൾ അവൻ വേഗം മനസ്സിലാക്കി.

6 Comments

  1. നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിൽ പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

  2. വളരെ നന്നായിരുന്നു

    പേജസ് ഒരു 10 ഒക്കെ ആക്കാം കേട്ടോ

  3. നല്ലൊരു കഥയാണുട്ടോ സഹോ എനിക്ക് വളെരെ ഇഷ്ട്ടപ്പെട്ടു, ഇന്നിയും നന്നായി തുടരട്ടെ

    Regards

    Bad_kArMA……❤❤❤

    1. നല്ലൊരു സ്റ്റോറി ആണ്.
      എന്റെ അഭിപ്രായത്തിൽ 4 പേജുകൾ ആയി ഇടാതെ മിനിമം 10 12 പേജുകളായി എഴുതി ഇടുന്നതു ആയിരിക്കും നല്ലത്
      അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോ അഞ്ചു പേജ് ആയി ഇടുന്നതും..
      അഭിപ്രായം മാത്രം..

      1. Harshan bro I taken ur name in my story

Comments are closed.