? നീലശലഭം 5 ?
Neelashalabham Part 5 | Author : Kalkki | Previous Part
“ഇത്രപ്പെട്ടെന്ന് നേരം വെളുത്തോ” കണ്ണും തിരുമ പിറുപിറുത്തു കൊണ്ട് അവൾ ഫോൺ ഓൺ ചെയ്തു നോക്കി സമയം 11.35pm…”.മ്….. തോന്നിയതാവും “പിറുപിറുത്തു കൊണ്ട് അവൾ തിരിഞ്ഞു കിടന്നു
അലാറം അല്ലല്ലോ ഞാൻ കേട്ടത്. ഒരു ഉൾവിളി ഉണ്ടായതു പോലെ കാത്തു ചാടി എഴുന്നേറ്റു. ഫോൺ ഓൺ ചെയ്തു നോക്കി.
മുഖത്ത് ഒരു അന്ധാളിപ്പ് പടർന്നു അതോ നമ്പർ…..ഏതോ വിദൂരയിൽ നിന്നുള്ള പ്രണയത്തിന്റെ സന്ദേശ വാഹി.
” ഈശ്വരാ….. ഇതു പണിയാകുമല്ലോ “അവൾ മനസ്സിൽ പറഞ്ഞു.
“ഒന്നുകിൽ ആരോ തന്നേ പറ്റിക്കുന്നു അല്ലെങ്കിൽ ആരോ തന്നേ………” മുഖത്തും മനസ്സിലും സന്തോഷം നിറഞ്ഞു. കുറോ സമയം അവൾ അങ്ങനെ കിടന്നു. ആലോചനകൾ കാടുകയറുന്നത് അവൾ അറിഞ്ഞു.
തിരിച്ചു വിളിക്കണോ….. പണിയായാലോ…….ഒന്നു മെസേജ് അയച്ചു നോക്കാം……. ചിലപ്പോൾ ആരേലും പറ്റിക്കുന്നതായിരിക്കാം…….
ഒരുപാട് ആലോചനകൾക്ക് ഒടുവിൽ അവൾ ഒരു മെസേജ് അയച്ചു
Who are u ? മെസേജ് സെന്റ് ചെയ്തു ഫോൺ കട്ടിലിലേക്ക് ഇട്ടിട്ട് കണ്ണുകൾ ഇറുക്കി അടച്ചു പുതപ്പിനുള്ളിലേക്ക് അവൾ കയറി കിടന്നു. ഫോണിൻ്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അവൾ ചെവിയോർത്തു. 5മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ചൂളമടി ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു. ധൃതിയിൽ പുതപ്പ് തട്ടി മാറ്റി അവൾ ഫോൺ കൈയിലെടുത്തു ടെക്സ്റ്റ് മെസേജ് ആണ്.
കാത്തു ഞാൻ നിൻ്റെ ആരാണെന്ന് നീയണ് പറയേണ്ടത്.പക്ഷെ നീ……..
കാത്തുവിൻ്റെ പുരികം ചുളിഞ്ഞു.കാരണം ആ മെസേജിൽ അയാൾ ഒന്നും എഴുതിയിട്ടില്ലായിരുന്നു.
” എന്നെ പറ്റിക്കാൻ നോക്കുവാ അല്ലേ. “കാത്തു മറുപടി അയച്ചു . ഫോൺ സൈലൻ്റ് ആക്കി അവൾ കാത്തിരുന്നു. 5മിനിറ്റ് അടുത്ത മെസേജ് വന്നു .
“സോറിടാ ദേഷൃപ്പെടാതെ ഞാനൊന്നു പറഞ്ഞോട്ടെ നീ വിളിക്കുമെന്നോ മെസേജ് അയക്കുമെന്നോ പ്രതീക്ഷിച്ചില്ലാ അതിൻ്റെ ഒരു ടെൻഷനിലാ ഞാൻ വാക്കുകളൊന്നും കിട്ടുന്നില്ല അത്രയ്ക്ക് സന്തോഷമായി ഇന്നെനിക്കു.ഒരുപാട് നാളായി മനസ്സിലെ ഈ ഇഷ്ടം ആഗ്രഹം തുടങ്ങിയിട്ട് നേരിട്ട് പറയാന്നുള്ള ധൈര്യം ഇതുവരെ ആയിട്ടില്ല. അതാ ഞാനിങ്ങനെ………
ഒരു റൊമാൻ്റിക് സ്റ്റോറി വായിക്കുന്ന പോലെ വായിച്ചു സുഖം പിടിച്ച് വന്നപ്പോഴേക്കും മെസേജ് തീർന്നു പോയി.
നന്നായിട്ടുണ്ട്
അടുത്ത പാർട്ടിൽ പറ്റുമെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
വളരെ നന്നായിരുന്നു
പേജസ് ഒരു 10 ഒക്കെ ആക്കാം കേട്ടോ
Okkk bro
നല്ലൊരു കഥയാണുട്ടോ സഹോ എനിക്ക് വളെരെ ഇഷ്ട്ടപ്പെട്ടു, ഇന്നിയും നന്നായി തുടരട്ടെ
Regards
Bad_kArMA……❤❤❤
നല്ലൊരു സ്റ്റോറി ആണ്.
എന്റെ അഭിപ്രായത്തിൽ 4 പേജുകൾ ആയി ഇടാതെ മിനിമം 10 12 പേജുകളായി എഴുതി ഇടുന്നതു ആയിരിക്കും നല്ലത്
അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോ അഞ്ചു പേജ് ആയി ഇടുന്നതും..
അഭിപ്രായം മാത്രം..
Harshan bro I taken ur name in my story