“എന്താ കുട്ട്യേ..ഇയ്യ് മ്മാനോട് പറയാൻ പറ്റിയതാണേൽ പറയ്..ഇവടെ ഉമ്മാക്ക് കൂട്ട് ഇയ്യും അനക്ക് കൂട്ട് ഉമ്മയും മാത്രേ ഉള്ളു എന്ന് അനക്കറിയാലോ..നമ്മക്ക് രണ്ടാക്ക് കൂട്ടായി അന്റെ മോള് കൊച്ചുട്ടിയും…ഇയ്യ് മ്മാനോട് ഒന്നും മറച്ചു വെക്കാറൂം ഇല്ലാ..ഇപ്പോ എന്താ അന്റെ സങ്കടത്തിനു കാരണം അതും ഉമ്മാനോട് പറയാൻ പറ്റാത്തത് വല്ലതും ആണോ..”
“അല്ല ഉമ്മാ..എന്റെ ഉമ്മാനോട് മറച്ചു വെക്കാനായിട്ട് ഈ കുഞ്ഞുന് എന്താാ ഉള്ളേ..ഉമ്മാ..ഞാനിന്നവളെ കണ്ടിനു..ആ സോഫിയാനെ…”
അതു പറഞ്ഞതും സൈനുത്തായുടെ മുഖം കുറ്റബോധത്താലും അതിലേറേ ആകാംക്ഷയാലും വിവർണ്ണമായി..
സൈനുത്തായുടെ മുഖം വാടാൻ കാരണം മറ്റൊന്നുമല്ല..ഒരിക്കൽ ഈ ഉമ്മയും ഉപ്പയും കാരണമാണ് തന്റെ മോന് സോഫിയെ നഷ്ടമായത്..സ്വന്തം മോനെ രക്ഷപ്പെടുത്തിയ കുട്ടിയാന്നറിഞ്ഞിട്ടും ആരുമില്ലാത്ത ഒരു അനാഥയെ വീട്ടിലേക്ക് കൊണ്ടുവരാൻ താല്പര്യമില്ലാ എന്നു വാാശിപിടിച്ചതിനാലാണ് അന്നാ ആലോചനക്ക് മുടക്കം വന്നത്..ഒടുവിൽ എല്ലാ സത്യങ്ങളും മനസ്സിലാക്കി സമ്മതംകഥകള്‍.കോംമൂളിയപ്പോ തിരഞ്ഞുപോയതാ…. അപ്പോഴേക്കും വൈകിപ്പോയി...അഡ്രസ്സറിയാതെ അവൾക്ക് വേണ്ടി എന്റെ കുഞ്ഞു ഒരുപാട് അലഞ്ഞില്ലേ..എവിടേയും കണ്ടെത്താനുമായില്ലാ..പിന്നീട് രോഗശയ്യയിലായ ഉപ്പാനെയോർത്ത് അന്നൊരുപാട് നിർബന്ധിക്കേണ്ടി വന്നു മറ്റൊരു വിവാഹത്തിന്..ഒടുവിൽ സമ്മതം നൽകിയപ്പോ ആ വിവാഹ ബന്ധത്തിന് അധികം ആയുസ്സും ഇല്ലാതെ പോയി..രണ്ടു വർഷത്തിലായി രണ്ടു മരണത്തിനു സാക്ഷിയാകേണ്ടി വന്നു ഈ വീട്..ഉപ്പാന്റെയും പ്രിയപ്പെട്ട ഭാര്യയുടേയും ..എല്ലാാം വിഷമങ്ങളും ന്റെ കുഞ്ഞു ആ മനസ്സിൽ ഇട്ട് വിങ്ങിപ്പൊട്ടാണ്..
“ഉമ്മാ..ഇങ്ങളെന്താ ചിന്തിക്ക്ണേ…?”
“ഒന്നുല്ലാാ കുഞ്ഞോ…ഇയ്യ് പറയ്..എവിടെ വെച്ചാ സോഫിനെ കണ്ടത്…? എന്താ ഓള് ടെ വർത്താനം…?”
അനസ് ഉണ്ടായതെല്ലാം ഉമ്മാനോട് പറഞ്ഞു..
“കുഞ്ഞോ..ഇയ്യോളോട് പറഞ്ഞോ അന്നുപറയാൻ കഴിയാഞ്ഞ ആ കാര്യങ്ങളൊക്കെ..?”
“ഇല്ല മ്മാാ..നിക്ക് ഓളോടൊന്നു സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ലാ..പിന്നെങ്ങനാ പറയാ ഞാൻ ഓളെ കുഞ്ഞാക്കാണെന്ന്..പണ്ടെന്നോ കൂടെ കളിച്ചെന്നും വെച്ച് ആ പ്രായത്തിലുള്ളൊക്കെ ഇപ്പോ ഓർമ്മണ്ടാവോ.. മാത്രോം അല്ല..ഓളെ ഓർമ്മയിൽ ഓളെ ഉമ്മ മാത്രേ ഉള്ളു…ഓളെ സംസാരത്തിൽ ഉപ്പാനോടും ബാക്കിള്ളോരോടും ഒക്കെ ഓൾക്ക് വെ റുപ്പാ..പിന്നെ എങ്ങനാ മുറച്ചെറുക്കനായ ഇന്നോട് ണ്ടാവാ..തിരുത്തി കൊടുക്കാൻ അന്നൊരുപ്പാപ്പ ഉണ്ടായിനു ഓർഫനേജിൽ..ഇന്നയാള് ജീവിച്ചിരിപ്പുല്ല..ഒന്നുമാത്രമറിയാം ഉമ്മാ..ഓളെ കെട്ടിയത് ഏതോ അജ്മൽ എന്നുപേരുള്ള ഒരാളാണെന്ന്”
അതു പറഞ്ഞപ്പോയവന്റെ ശബ്ദമൊന്നിടറിയോ എന്ന് തോന്നി സൈനുത്താക്ക്..
ഉമ്മാന്റെ മടിയിൽ തല വെച്ചു കിടന്നുകൊണ്ടവൻ തുടർന്നു..
“അല്ല മ്മാ..ഇങ്ങക്ക് തോന്നുന്നുണ്ടോ സോഫി അങ്ങനൊരു തെറ്റു ചെയ്യുന്ന്…”
“ഇല്ല മോനേ..ഒരിക്കലുമില്ലാ..അത്രക്ക് തങ്കപ്പെട്ട സ്വഭാവാ ആ കുട്ടിക്ക്..പക്ഷേങ്കില് സാഹചര്യമാണെല്ലാരേം ചീത്തയാക്ക്ണേ..പിന്നെ തെളിവും ഉണ്ടല്ലോ…നമ്മൾ ഇപ്പോ എന്താാ പറയാ..ന്നാലും ഓളൊരു തെറ്റും ചെയ്തില്ലാാന്ന് വിശ്വസിക്കാനെന്നാ ഈ ഉമ്മാക്കും ഇഷ്ടം…എന്തെന്നെ ആയാലും സത്യം ഒരിക്കൽ പുറത്ത് വരാതിരിക്കൂലല്ലോ..”
ശരിയാണ്…സത്യം പുറത്തു വരാതിരിക്കില്ലാ..കാലവും സത്യവും തമ്മിലൊരു ബന്ധമുണ്ട്..
അവയ്ക്കിടയിലുള്ള ഒരു പാലമാണ് ക്ഷമ..കാത്തിരുന്നേ മതിയാവൂ..പക്ഷേ ക്ഷമയില്ലാത്തത് തനിക്കാണ്..എങ്ങനെയെങ്കിലും ആ സത്യത്തിന്റെ പിറകേ ഓടി ചെല്ലണം ..കാാലത്തിനു വിട്ടുകൊടുക്കാതെ അവയെ കണ്ടെത്തണം ..ഏതു ഇരുളിന്റെ മറവിലാണേലും…
പിറ്റേന്ന് രാവിലെ തന്നെ അനസ് ബസ്റ്റോപ്പിൽ സ്ഥാനം പിടിച്ചു..സോഫി ബസ്സിറങ്ങിയതും അവൻ അവൾക്കു മുന്നിലെത്തിയെങ്കിലും അവൾ അറിയാത്ത ഭാവത്തിൽ കടന്നു പോയി..
“സോഫീ ..നീയെന്നെ ഓർക്കുന്നില്ലേ..ഞാൻ അനസ്..പണ്ടു ഹോസ്പിറ്റലിൽ നിന്ന് നിന്റെ കാരുണ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട അനു..”
ഭാവഭേദങ്ങളൊന്നുമില്ലാതെ അവനെയൊന്നു നോക്കിയ ശേഷം സോഫി ഒന്നും ഉരിയാടാതെ തന്റെ ജോലി സ്ഥലം ലക്ഷ്യമാക്കി നടന്നു..
“സോഫീ..പ്ലീസ്..എനിക്ക് സംസാരിക്കാനൊരവസരം തന്നൂടെ നിനക്ക്..”
തിരിഞ്ഞൊരു നോട്ടമോ ഒരു പുഞ്ചിരിയോ പ്രതീക്ഷിച്ചു നിന്ന അവനു പക്ഷേ നിരാശയായിരുന്നു ഫലം..
ഒന്നു രണ്ടു ദിവസം അങ്ങനെ കടന്നുപോയി..പക്ഷേ വഴിയരികിൽ കാത്തു നിന്ന് സമയം നഷ്ടമല്ലാതെ മറ്റൊരു ദയയും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലാ..കൂടുതൽ അങ്ങോട്ടടുത്തു ചെല്ലുവാനും അവനു ധൈര്യമുണ്ടായില്ലാ..കാരണം ഒരു ചീത്തപേരിനാൽ അലങ്കാരമായ അവളുടെ നാമത്തിനു തിളക്കം കൂട്ടാൻ താൻ കൂടി ഒരു കാരണമാവണ്ടാ എന്നവനു തോന്നി..
പക്ഷേ .മനസ്സമാധാനം നഷ്ടപ്പെട്ട അവനു ഇരിക്കപ്പൊറുതിയില്ലാതെയായി..അങ്ങനെയാണ് അന്ന് വൈകുന്നേരം അവളെ ഫോളോ ചെയ്യാൻ അവൻ തീരുമാനിച്ചത്..ബസ്സിറങ്ങി ധൃതിയിൽ നടന്നുപോവുന്ന അവൾക്ക് പിന്നാലെ അവനും പോയി..ഒരു വളവ് കഴിഞ്ഞ് ഒരു ഗേറ്റും തുറന്നു ഒരു ടെറസിട്ട വീട്ടിലേക്കായിരുന്നു അവൾ കയറിപ്പോയത്..കോളിംഗ് ബെല്ല് അടിച്ച അവൾക്ക് മുന്നിലേക്ക് യുവതിയായ ഒരു ഹിന്ദു സ്ത്രീ വാതിൽ തുറന്നു വന്നു..പരിചയ മുഖം പോലെ തോന്നിയ അവനാ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി..
‘സിസ്റ്റർ ആതിര..’
ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz
gud story next part petennu venam
Gd Story…..