ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവൾക്കാശ്ചര്യം തോന്നി..
”ഷാഫി.. ”
സുഹ്റയുടെ ഒരേയൊരു കൂടപ്പിറപ്പ്..ജന്മം കൊണ്ടല്ലെങ്കിലും തന്റെ മനസ്സിലും അവനാ സ്ഥാനം പിടിച്ചിരുന്നു..
എപ്പോഴും പുഞ്ചിരി കൊണ്ടലങ്കരിച്ച ആ മുഖത്തുള്ള ഭാവം അതാണവളെ അദ്ഭുതപ്പെടുത്തിയത്..
“മോനെ..ഷാഫീ..”
കൃതിമമായൊരു പുഞ്ചിരി ആ മുഖത്ത് വിരിയ്ച്ച് സോഫി അവന്നരികിലേക്ക് നടന്നടുത്തു..
“മതി..നിർത്ത്..ഇനി എന്റ്റെ പേരു പോലും നിങ്ങളെ നാവ് കൊണ്ടുച്ചരിക്കരുത്..അത്രക്ക് എന്തോനിങ്ങളോടറപ്പ് തോന്നാാ എനിക്ക്..”
വാത്സല്യത്തിന്റെ കുത്തൊഴുക്കിലൊഴുകിയെത്തിയ വാക്കുകളെ നിഷ്ക്കരുണം തച്ചുടക്കുന്ന അവന്റെ ആ മുഖം
നിറഞ്ഞു തൂവാൻ വെമ്പി നിൽക്കുന്ന കണ്ണീർകണങ്ങൾക്കിടയിലൂടെ അവൾ നോക്കി കണ്ടു ..
സോഫി ആ സ്ഥാപനത്തിലേക്കാദ്യമായി കടന്നു വന്നപ്പോൾ പരിചയപ്പെട്ട മുഖം..പന്ത്രണ്ടാം ക്ലാസിലെത്തീണേലും ഇപ്പോഴും ചെറിയ കുട്ടികളുടെ സ്വഭാവാണ്.. തന്റെ നിഴലൊന്നു കാണുമ്പോ ഓടിവരും.. എത്രെയോ തവണ പോക്കറ്റ് മണിയായി തന്റെ കയ്യിൽ നിന്നും പണം പിരിപ്പിച്ച് കൊണ്ടോയിട്ടുണ്ട്….അത്രക്ക് അവകാശവും സ്വാതന്ത്ര്യവുമായിരുന്നു..സുഹ്റയേക്കാൾ ഇഷ്ടവും ആയിരുന്നു സോഫിയെ..
ഇടക്കൊക്കെ അവൻ സുഹ്റയെ കൂട്ടാനായിട്ട് വരും..വന്നാലും സോഫിയെ ആദ്യം വീട്ടിലെത്തിച്ചിട്ടേ അവൻ സുഹ്റയുടെ അടുത്ത് എത്തൂ..
“എടാ..ചെക്കാ..അനക്ക് സോഫിത്താനെ പറ്റുള്ളോ..അന്റെ ചോര ഞാനാ..അത് ഇയ്യ് മറക്കണ്ട..”
പരിഭവത്തോടെ സുഹ്റ പറഞ്ഞാലും പുഞ്ചിരിയോടെ അവനൊരു മറുപടി ഉണ്ട്..
“ചോര ഇങ്ങളാാണേലും സ്നേഹം മുഴുവൻ ന്റെ സോഫിത്താന്റെ മനസ്സിലാ ഉള്ളെ..”
അങ്ങനെയുള്ളയാളുടെ വായിൽ നിന്ന് വന്ന വാക്ക് അത് സുഹ്റക്ക് അവിശ്വസനീയമായി തോന്നി ..
“ഷാഫീ…നീ..എന്തൊക്കെയാ മോനേ നീ ഈ പറയ്ണേ..”
സുഹ്റ വല്ലാണ്ടായി..
“അതേ ഇത്താ..ഇവരെ…ഇവരെത്തന്നെയാ ഞാൻ വാട്ട്സപ്പിൽ കണ്ടത്..മഹാ കള്ളിയാ ഇവർ..ഛെ..പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നാ .. ഇവരെയാണല്ലോ ഇത്രേം കാലം ഞാൻ ഇത്താ എന്ന് വിളിച്ചത്..”
അതും പറഞ്ഞു ഷാഫി മുഖം തിരിച്ചു കളഞ്ഞു..
സോഫി അവളുട കണ്ണിൽ നിന്നു പൊടിയുന്ന കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു..
“പറ സോഫീ..നീയെനിക്കെന്റെ സ്വന്തം കൂടെപ്പിറപ്പിനെപോലെയാ…നിനക്കങ്ങനെത്തന്നെ ഇങ്ങോട്ടും തോന്നുന്നുണ്ടേൽ ഉണ്ടായതെന്താന്ന് പറ..”
സുഹ്റ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും സോഫിയുടെ ആ മൗനത്തിന്റെ അർത്ഥമെന്തെന്നറിയാൻ അവൾക്കായില്ലാ..
“ഇത്താത്താ..ഇങ്ങള് വര്ണണ്ടേൽ വാ..ഞാൻ പോവാ..അതെല്ലാ ഇത്തരം കൂട്ടുകെട്ടുമായി ഇനീം മുന്നോട്ട് പോവാനാണേൽ എനി ആ വീട്ടിലേക്ക് വര് ണോന്നില്ലാ..”
സോഫിക്ക് എന്തോ ഹൃദയം കീറി മുറിക്ക്ണ പോലെ തോന്നി..കാരണം താൻ കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന ഷാഫി മോൻ..എന്തൊക്കെയാ പറഞ്ഞത്..നിന്ന നിൽപ്പിൽ എന്തോ ഉറച്ചുപോയ ഒരു പ്രതിമയെപ്പോലെയവൾ നിന്നു..
ഇനിയും സോഫിയയോട് ഇതിനെ പറ്റി ചോദിച്ചതോണ്ടായില്ലാന്ന് മനസ്സിലാക്കിയ സുഹ്റ പിന്നീടൊന്നും അവളോട് ചോദിക്കാൻ നിന്നില്ല..
അപ്പോഴും സോഫിയിൽ പ്രകമ്പനം കൊണ്ടിരുന്നത് മറ്റൊരാളുടെ വാക്കുകളായിരുന്നു..
‘ഇറങ്ങിപ്പോടീ ഇവിടുന്നു…വെറുത്തുപോയി നിന്നെ..ഇനി നീ എന്നല്ല നിന്റെ നിഴൽ പോലും എനിക്ക് മുന്നിൽ കാണണ്ടാ..കാണാനെനിക്കിഷ്ടമില്ലാ’
വീണ്ടും വീണ്ടും ആ വാക്കുകൾ കാതിൽ അലയടിക്കുന്നു..ദിക്കറിയാത്ത മറ്റേതോ ലോകത്തേക്ക് ഓടിയടുക്കാനാണവൾക്ക് തോന്നിയത്..ആ വാക്കുകളിൽ നിന്നുമേറ്റ മുറിവോളം വരില്ലാ ഇതൊന്നും..
പതിയെ അവൾ അവിടെ നിന്ന് നടന്നകന്നു..കലങ്ങി മറിഞ്ഞ കണ്ണുകളും നിയന്ത്രിക്കാനാവാത്ത മനസ്സും അവളിലെ മുന്നോട്ടുള്ള വഴികളിൽ അവ്യക്തത തീർത്തിരുന്നു..നടന്നകലും തോറും വഴികളിലൊരകൽച്ച രൂപപ്പെട്ടുകൊണ്ടിരുന്നു..
ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz
gud story next part petennu venam
Gd Story…..