അതോടെ അവനു സന്തോഷം ആയി.. അവന്റെ ഉപ്പന്റെയും
ഉമ്മന്റേയും സമ്മതത്തോടെ അവൻ അവളെ കല്യാണം കഴിച്ചു
ആഷിക് എന്ന പേരിൽ കൊതിയ മഹർ അവളുടെ കഴുത്തിൽ
വീണപ്പോൾ അവൾക്ക് തിരിച്ചു കിട്ടിയത് അവളുടെ ജീവിതം
ആയിരുന്നു…
എന്നാൽ കല്യാണം കഴിഞ്ഞ് ഇരുവരും കൂടെ അവളുടെ വീട്ടിലേക്ക്
പോകുന്ന വഴിയിൽ അവർ പോയ വണ്ടിക്ക് ആക്‌സിഡന്റ് നടന്നു
ഫെബിയുടെ കണ്ണിൽ ഇരുട്ട് കയറുന്നപോലെ തോന്നി..
______________
നാട്ടുകാർ എല്ലാരും കൂടി അവരെ ഹോസ്പിറ്റലിൽ എത്തിച്ചു
എങ്ങനെയൊക്കെയോ വീട്ടുകാരെ അറിയിച്ചു
ആഷിയുടെ ഉമ്മ നല്ല കരച്ചിലിൽ ആയിരുന്നപ്പോൾ
ഡോക്ടർ വെളിലേക്ക് ഇറങ്ങി വന്നു
” ആഷിക് ന്റെ ആരാ വന്നത് ”
” ഞാനാ ഡോക്ടർ ” ആഷിയുടെ ഉപ്പ പറഞ്ഞു
” മം തലക്ക് ഇഞ്ചുറി ഉണ്ട് കൈ ഉറഞ്ഞിട്ടും ഉണ്ട്
കാലിന്റെ മുട്ടിനും ഉണ്ട് ഫ്രാക്ചർ… അല്ലാതെ കുഴപ്പം
ഒന്നുമില്ല.. ”
” താങ്ക്സ് ഡോക്ടർ.. ഫെബി.. ”
” മം കുറച്ചു ക്രിറ്റിക്കൽ ആണ്.. തലയുടെ പിറകു വശം
ആണ് റോഡിൽ ഇടിച്ചിരിക്കുന്നത്… 24 hours കഴിയാതെ
ഒന്നും പറയാൻ കഴിയില്ല ”
അവളെ കാണാൻ ഓടി വന്ന ഷാന ഇത് കേട്ടിട്ട്
പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു
ഇത് കണ്ടുകൊണ്ട് ആഷിയുടെ ഉപ്പ ഓടി വന്നു
അവളെ എണീപ്പിച്ചു ചേർത്ത് നിർത്തി
” ഉപ്പച്ചി.. എന്റെ ഫെബി.. അവൾ പാവ..
എന്തുമാത്രം വിഷമിച്ചിട്ടു ഉണ്ട് അവൾ.. റബ്ബ്
എന്തിനാ അവളെ ഇങ്ങനെ പരീക്ഷിക്കുന്നെത് ”
” മോളെ നീ കരയാതെ.. നീ കരഞ്ഞാൽ
ഉമ്മച്ചിക്ക് കൂടി വിഷമം ആകും.. ഫെബിക്ക് ഒന്നുല്ല
24 മണിക്കൂർ കഴിഞ്ഞിട്ട് നമ്മക്ക് അവളെ കേറി കാണാം
നീ ഉമ്മച്ചിയെ പോയി ആശ്വസിപ്പിക്.. ഇതറിഞ്ഞപ്പോ തൊട്ട്
കരച്ചിൽ ആണ് ”
ഷാനു.. ഫെബിക്ക് അറിയാത്ത രഹസ്യം ആണ് ഷാനയുടെ
കാക്കു ആണ് ആഷിക് എന്നത്
___________
24 മണിക്കൂർ കഴിഞ്ഞ് ഇറങ്ങി വന്ന ഡോക്ടർണെ കണ്ടിട്ട്
ഷാനു ഓടി ചെന്നു…
” ഡോക്ടർ എന്റെ ഫെബി. അവൾക്ക് എങ്ങനെ ഉണ്ട് ”
” ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.. അതുകൊണ്ട് ആണ്..
miracle എന്നപോലെ.. നിങ്ങളുടെ ഫെബി ഇന്ന്
ജീവിച്ചിരിക്കുന്നത്.. she is alright.. നാളെ
റൂമിലേക്ക് മാറ്റം… ആഷിക് ണെ റൂമിലേക്ക് ആക്കി ”
ഡോക്ടറിന്റെ വാക്കുകൾ കേട്ട ഷാനു തുള്ളിച്ചാടികൊണ്ട്
ഉപ്പയോടും ഉമ്മയോടും അത് പറഞ്ഞു…
______________
പിറ്റേ ദിവസം റെഡി ആയ ആഷി ഫെബിയെ കാണാൻ പോയി
അവളുടെ കിടപ്പ് കണ്ടിട്ട് അവനു വിഷമം സഹിക്കാൻ കഴിഞ്ഞില്ല
അവൻ അവളുടെ അടുത്തേക്ക് ചെന്ന് നിന്നിട്ട് അവളുടെ
തലയിലൂടെ തലോടി…
കണ്ണ് തുറന്ന ഫെബി അവനു ചിരിച്ചു കൊടുത്തു
അത് കണ്ടിട്ട് അവൻ അവളുടെ നെറുകയിൽ
ചുംബിച്ചു…
ഡിസ്ചാർജ് ആയ അവർ പോയത് ഫെബിയുടെ വീട്ടിലേക്ക്
ആണ്… അവൾ പേടിച്ചപോലെ ആക്‌സിഡന്റ് ആരും ഉണ്ടാക്കിയത്
ആയിരുന്നില്ല.. എതിരെ വന്ന വണ്ടിക്കാരൻ കണ്ട്രോൾ തെറ്റി
ഇടിച്ചതു ആയിരുന്നു
____________
ആരെ ഒക്കെയോ പേടിച്ചു കഴിഞ്ഞ ആ വീട്ടിൽ അവൾ ഇന്ന്
ആഷിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്..
എന്നാലും തന്റെ ഉപ്പയും ഉമ്മയും കാക്കുവും ഇല്ലാലോ
അവളുടെ സന്തോഷം കാണാൻ എന്ന് ഓർത്തു അവൾ
വിഷമിക്കും
അപ്പോഴൊക്കെ അവൻ പറയും..
” നിനക്ക് എന്തിനാ വിഷമം.. സ്വന്തം എന്ന് പറയാൻ
എന്റെ ഉപ്പയും ഉമ്മയും ഇല്ലേ പോരാത്തതിന് ആണിന്റെ കൂട്ട്
തന്റേടം ഉള്ള ന്റെ പെങ്ങൾ.. അവലെ നീ കാക്കു ആയി കണ്ടോടി ”
കണ്ണിറുക്കി ഉള്ള അവന്റെ സംസാരം കേട്ടിട്ട് അവൾ ചിരിച്ചുകൊണ്ട്
അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…
“” ഇനിയും ജീവിക്കണം… എന്റെ ആഷിയുടെ കൂടെ… ഒരു
ആയിരം ജന്മം.. “”
____end____
സ്റ്റോറി ഇഷ്ടമായോ എന്ന് അറീല്ല.. എല്ലാരും അഭിപ്രായം പറയണം ?
Super!!!
Super
❤️❤️❤️
Nalla theme
Kadha ishtappettu.. ashiyum febiyum kollaam.. ennaalum kurachoode ezhuthaanullathokke undaarunnu ennu thonni..
നല്ല കഥ
നല്ല കഥ
നന്നായിട്ടുണ്ട്..