?നക്ഷത്ര കണ്ണുള്ള രാജകുമാരി ?_@khi_ 59

ഫെബിയുടെ കരച്ചിൽ കണ്ടിട്ട് ഷാനക്ക് സഹിക്കാൻ കഴിഞ്ഞില്ല
അവൾ ഫെബിയെ ആശ്വസിപ്പിക്കാൻ നോക്കി..
എന്തുകൊണ്ടോ നടന്നില്ല…

അധികം ഇവിടെ ഇരുന്നാൽ അവളുടെ വിഷമം കൂടും..
തന്നെയല്ല ആളുകൾ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോ ഷാന
അവളെ വീട്ടിലേക്ക് കൊണ്ടുപോയി…

ഫെബിടെ ഉപ്പ അവൾക്കായി ഉണ്ടാക്കിയ ഒരു വീട്
ഉണ്ടായിരുന്നു.. 18ത് birthday ക്ക് അവൾക്ക് കിട്ടിയ
സാമാനം ആണ് ഈ വീട്… അവളെ അവിടെ ആക്കിയിട്ടു
ഷാന വീട്ടിലേക്ക് പോയി..

ഷാനക്ക് അവിടെ അവളുടെ കൂടെ നിൽക്കണം
എന്ന് ഉണ്ടെങ്കിലും ഫെബിയുടെ വിസമ്മദം കാരണം
അവൾ ഫെബിയെ ഒന്ന് നോക്കിയിട്ട് വീട്ടിലേക്ക് പോയി

ഫെബി റൂമിൽ ഇരുന്ന് പഴയ ഓരോ കാര്യങ്ങൾ ഓർത്തു..
സുവർണ്ണ കാലം.. അല്ലേലും ഉപ്പയും ഉമ്മയും കാക്കുവും
ഉള്ള ജീവിതം എന്നത് സ്വർഗ്ഗ തുല്യം ആണെന്ന് അവൾ
ഓർത്തു…

വീട്ടിലെ കൊച്ചു കുട്ടി എന്ന പരിഗണന.. കാക്കുവിന്റെ
കുഞ്ഞു പെങ്ങൾ… ഉപ്പാന്റെ രാജകുമാരി..
ഉമ്മാന്റെ കാന്താരി.. എന്തെല്ലാം ആയിരുന്നു അവൾ എന്ന്
അവൾ ഓർത്തു.. എല്ലാം ഒറ്റ നിമിഷം കൊണ്ട് അവർ
തകർത്തില്ലേ…

അവരുടെ കൂട്ട് പക തീർക്കാൻ ഒന്നും അവൾക്ക് ആഗ്രഹം
ഉണ്ടായിരുന്നില്ല.. അങ്ങനെ ചെയ്താൽ അവളും അവരും
തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത് എന്ന് അവൾ ഓർത്തു

ആഷി.. അവനെ എങ്ങനെ എങ്കിലും പിന്തിരിപ്പിക്കണം…
അവനെ ദൂരെ നിന്ന് കണ്ട് സ്നേഹിക്കാൻ തനിക്ക് ഇപ്പൊ
സാധിക്കുന്നുൺട്.. അവൻ അവളുടെ സ്വന്തം ആയാൽ…
ഇനി അവൻ കൂടെ നഷ്ടമാകുമോ എന്ന ചിന്ത ആയിരുന്നു
അവൾക്കുള്ളിൽ…

ഉപ്പയും ഉമ്മയും കാക്കുവും അവളും അടങ്ങുന്ന ഫോട്ടോ
നോക്കി നേരം കളഞ്ഞു അവൾ.. അവൾക്ക് പൊട്ടി കരയണം
എന്ന് ഉണ്ട്.. അതിലേക്ക് നോക്കി ഇരുന്ന് എപ്പോഴോ നിദ്രയെ
പുൽകി…

______________

ആരോ തന്നെ ഉറ്റു നോക്കികൊണ്ട് ഇരിക്കുന്ന പോലെ
തോന്നിയപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു…
തന്നെ തന്നെ നോക്കി ഇരിക്കുന്ന ആഷിയെ കണ്ടുകൊണ്ട്
അവൾ ഞെട്ടി എഴുന്നേറ്റു…

” അ.. ആഷി എന്താ ഇവിടെ.. ”

വിറച്ചുകൊണ്ട് ഉള്ള അവളുടെ ചോദ്യം കേട്ട് അവൻ
ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

” ആഷി ചോദിച്ചതിന് പറ.. നീ എങ്ങനെ അകത്തു കയരി ”

” ആർക്കും കേറി വരാവുന്ന രീതിയിൽ ഡോർ തുറന്നിട്ടാൽ
ആർക്കാ കേറി വരാൻ പാട്.. ഞാൻ കുറെ കാളിങ് ബെൽ
അടിച്ചിരുന്നു ”

അവൻ പറയുന്നത് കേട്ടപ്പോ ആണ് അവൾ ഡോർ അടക്കാൻ
മറന്ന കാര്യം ഓർത്തത്…

” ആഷി പോ.. സന്ധ്യ ആയി.. നീ ഇവിടെ ഉള്ള കാര്യം ആരേലും
കണ്ടാൽ.. പോ ആഷി ”

” ഞാൻ പോകാം.. ആദ്യം നീ ഫുഡ് കഴിക്കണം.. ”

” ഞാൻ എപ്പോഴേലും കഴിച്ചോളാം.. പ്ലീസ് നീ ഇറങ് ”

” ഫെബി.. നീ ഉച്ചക്ക് ഒന്നും കഴിച്ചില്ല എന്ന് ഷാനു എന്നോട്
പറഞ്ഞു.. രാത്രീലും നീ കഴിക്കാൻ പോകുന്നില്ല എന്ന് എനിക്ക്
അറിയാം.. അതുകൊണ്ടാ രണ്ടും കല്പ്പിച്ചു ഞാൻ ഇവിടേക്ക്
വന്നത്… നീ കഴിച്ചു കഴിഞ്ഞാൽ ഞാൻ പൊയ്ക്കോളാം ”

അവന്റെ തന്നോടുള്ള കെയർ കണ്ടിട്ട് അവൾക്ക് അവനോടുള്ള
സ്നേഹം കൂടി വന്നു.. ഓടി പോയി അവനെ കെട്ടിപിടിക്കണം
എന്നുണ്ട്.. പക്ഷെ.. അത് അവനിൽ കൂടുതൽ പ്രതീക്ഷകൾ
ഉണർത്തും.. അവനു തന്നെ ആപത്ത് ആണ്..

അവന്റെ നിർബന്ധം കൊണ്ട് അവൾ ഫുഡ് കഴിക്കാൻ
ടേബിളിൽ ഇരുന്നു.. അവൻ അവളുടെ കൂടെ ഇരുന്ന്
ഫുഡ് വിളമ്പി കൊടുക്കുന്നത് നിറ കണ്ണാലെ അവൾ
നോക്കി ഇരുന്നു…

8 Comments

  1. Super!!!

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. ഒട്ടകം???

    Nalla theme

  4. Kadha ishtappettu.. ashiyum febiyum kollaam.. ennaalum kurachoode ezhuthaanullathokke undaarunnu ennu thonni..

  5. നല്ല കഥ

  6. നല്ല കഥ

  7. നന്നായിട്ടുണ്ട്..

Comments are closed.