?നക്ഷത്ര കണ്ണുള്ള രാജകുമാരി ?_@khi_ 59

?നക്ഷത്ര കണ്ണുള്ള രാജകുമാരി ?

Nakshathra Kannulla Raajakumari | Author :_@khi_

 

” ആഷി… നിനക്ക് എന്നെ കുറിച് എന്താ അറിയാവുന്നത്…
ഒന്നും അറിയില്ല നിനക്ക്… ഞാൻ ആരാ എന്നോ ഒന്നും…
ഒരിക്കലും നിനക്ക് ചേർന്ന പെൺകുട്ടി അല്ല ഞാൻ…
നീ അത് മനസ്സിലാക്കാൻ ശ്രമിക്കണം ആഷി.. ”

” നീ ഇതൊക്കെ എന്നോടാണോ പറയുന്നേ…
നീ എന്താ വിചാരിച്ചേ… ഞാൻ കളിക്ക് പിറകെ നടക്കുവാണ്
എന്നോ… നിന്നെ എനിക്കി ശെരിക്കും ഇഷ്ട്ടമാണ്..
നിന്റെ പാസ്ററ് എന്താ എന്ന് എനിക്ക് അറിയണ്ട…
കാരണം ഞാൻ നിന്റെ പ്രെസെന്റിനെ ആണ് സ്നേഹിക്കുന്നത്.. ”

” ആഷി പ്ലീസ്.. നിനക്ക് നിന്റെ പദവിക്ക് പറ്റിയ ആരെ ഒക്കെ കിട്ടും
എന്നിട്ടും എന്തിനാ എന്റെ പിറകെ ഇങ്ങനെ… ആഷി സോറി…
എനിക്ക് പറ്റില്ല.. എന്റെ പാസ്ററ് ഒക്കെ അംഗീകരിച്ചുകൊണ്ട് ഉള്ള
ഒരാളെ മതി എനിക്ക്… അത് അറിയാത്ത ആരേം എനിക്ക്
സ്വീകരിക്കാൻ പറ്റില്ല… ”

” ശെരി… മനസ്സിലായി എനിക്ക്… നിനക്ക് നിന്നെ കുറിച്
എന്തൊക്കെയാ അറിയണ്ടേ… നിന്റെ ഫുൾ ഡീറ്റെയിൽസ് ഞാൻ
പറഞ്ഞു തരാം… ”

ആഷി പറഞ്ഞത് കേട്ടിട്ട് ഫെബി കുറച്ചു നേരത്തേക്ക്
ഷോക്ക് ആയി നിന്നു… തന്നെ കുറിച് എല്ലാം അറിഞ്ഞുകൊണ്ട്
ആണ് ആഷി വന്നിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി…

” ആഷി എനിക്ക് ഒരു മാരീഡ് ലൈഫിന് താൽപ്പര്യം ഇല്ല..
തീരെ ഇല്ല.. എനിക്ക് വെറുപ്പാണ്… എനിക്ക് ആരെയും വിശ്വാസം
ഇല്ല… ഇനി വരുകയും ഇല്ല.. ”

” ഇഷു… ആരോ ഒരാൾ കൊള്ളില്ല എന്ന് വെച്ച് എല്ലാവരെയും
ഒരേപോലെ കാണരുത്.. അത് മണ്ടത്തരം ആണ്… നിനക്ക്
എന്നെക്കുറിച്ചു അറിയില്ലായിരിക്കും… ആരോടേലും അന്വേഷിച്ചു
നോക്കു… ഇച്ചിരി ലേറ്റ് ആയിട്ട് ആണെങ്കിലും നിന്റെ വായിൽ നിന്ന്
യെസ് എന്ന് കേൾക്കാൻ ആണ് എനിക്ക് ഇഷ്ട്ടം… ബൈ.. ”

എന്നും പറഞ്ഞു അവളെ നോക്കി ചിരിച്ചുകൊണ്ട് പോകുന്ന
ആഷിയെ അവൾ നോക്കി നിന്നു… ‘ എങ്ങനെയാ റബ്ബേ അവനെ
പറഞ്ഞു മനസ്സിലാക്കുന്നേ… എല്ലാം അറിയാമെന്നു അല്ലെ പറഞ്ഞെ
എന്നിട്ടും അവൻ എന്തിനാ എന്റെ പിറകെ നടക്കുന്നെ ‘ ഫെബി
മനസ്സിൽ ഓർത്തു…

ഫെബി എന്ന ഇഷ ഫെബിൻ.. ആഷി അവളെ ഫെബി
എന്നാണ് വിളിക്കുന്നത്… ഇരുപത്തി ഒന്നാമത്തെ വയസ്സിൽ
ഉപ്പയും ഉമ്മയും കാക്കുവും നഷ്ട്ടപെട്ടു.. ആക്‌സിഡന്റ്…
ഫെബിടെ ഉപ്പാന്റെ.. കുടുംബക്കാരുടെ കരുതിക്കൂട്ടി ഉള്ള
ആക്‌സിഡന്റ്…

ഉപ്പന്റെയും ഉമ്മന്റേയും ലവ് മാര്യേജ് ആയിരുന്നു…
ഇരുവരുടെ കുടുംബത്തിനും താൽപ്പര്യം ഉണ്ടായിരുന്നില്ല..
എന്നാൽ ഫെബിയുടെ ഉമ്മാടെ കുടുംബം അവരെ അവരുടെ
ഇഷ്ടത്തിന് വിട്ടു.. എന്നാൽ ഉപ്പാടെ കുടുംബം അവരുടെ
മാനക്കേട് ഓർത്തു ഫെബിടെ കുടുംബത്തിനോട് പക
തീർത്തു…

ഹോസ്റ്റലിൽ നിന്ന് പഠിച്ച ഫെബി ഇതൊന്നും അറിഞ്ഞിരുന്നില്ല..

” ഫെബി… ഡീ ”

പെട്ടന്ന് ഷാന.. ഫെബിയുടെ ഉറ്റ കൂട്ടുകാരി..
അവളെ വന്നു വിളിച്ചു… ഫെബി ഞെട്ടിക്കൊണ്ട് അവളെ
നോക്കി…

” എന്ത് പറ്റി ഫെബി.. അവൻ എന്താ പറഞ്ഞെ ”

ഷാന അത് ചോദിച്ചപ്പോ ഫെബിയുടെ കണ്ണ് നിറഞ്ഞു..

” ഷാനു.. നിനക്ക് അറിയില്ലേ എന്റെ കാര്യം.. എന്റെ വീട്ടുകാരുടെ
കാര്യം.. ആഷിക്ക് മനസ്സിലാകുന്നില്ല… അവനു എല്ലാം അറിയാം എന്ന
പറയുന്നേ.. എന്നാൽ എങ്കിലും എന്നെ വിട്ടൂടെ.. എന്റെ അവസ്ഥ
എനിക്ക് അറിയാം.. എന്നിട്ടും എന്തിനു വേണ്ടിയോ ഞാൻ അവനെ
അറിയാതെ സ്നേഹിച്ചു.. പക്ഷെ.. ഒരിക്കലും എനിക്കി അവനെ
സ്വന്തം ആക്കാൻ കഴിയില്ല എന്ന് അറിയാം… പക്ഷെ.. ഞാൻ
സ്നേഹിച്ചു പോയതാ… അതുപോലെ ഒരു സ്നേഹം അവന്റെ ഉള്ളിൽ
ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. എനിക്ക് വയ്യടി.. ജീവിക്കാൻ തന്നെ
ഇഷ്ടമില്ല.. അവൻ എന്റെ ആയാൽ.. ചിലപ്പോ അവനെയും അവർ
കൊല്ലും.. എനിക്ക് അറിയാം.. “

8 Comments

  1. Super!!!

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. ഒട്ടകം???

    Nalla theme

  4. Kadha ishtappettu.. ashiyum febiyum kollaam.. ennaalum kurachoode ezhuthaanullathokke undaarunnu ennu thonni..

  5. നല്ല കഥ

  6. നല്ല കഥ

  7. നന്നായിട്ടുണ്ട്..

Comments are closed.