ഇന്നു അർജന്റീനയുടെ മത്സരമാണ്,
ദീപ്തിയുടെ ഇഷ്ട ടീം ആണ്.കളി കണ്ടിട്ടു വേണം ഉറങ്ങാന്‍.ലാപ്ടോപ്പ് ഓഫ് ചെയ്ത് ടി.വിയുടെ റിമോട്ടില്‍ വിരലമര്‍ത്തി…
ഏഞ്ജൽ ഡി മരിയയുടെ ഇടതു വിങിലൂടെയൂള്ള മുന്നേറ്റം.ആകാംഷയോടെ എല്ലാ കണ്ണുകളും പെട്ടന്നാണൂ മെസ്സിയിലേക്കു പാസ് എത്തിയതു മൂന്നു ഡിഫൻഡർമാരെ വെട്ടിച്ച് മനോഹരമായി ചിപ്പ് ചെയ്തു, പന്ത് ഗോൾ പോസ്റ്റിലേക്ക്,
പെട്ടന്നായിരുന്നു മൊബൈല്‍ ശബ്ദിച്ചത് തന്‍റെ ക്യാമറമാന്‍ ഹരീഷ് ആയിരുന്നു മറുവശത്ത്…
എന്താ ഹരീഷ്?
ഒരു എക്സ്ക്ലൂസീവ്….
എന്താണ്?
താന്‍ വേഗം റെഡിയാക് ഞാന്‍
വണ്ടിയുമായി വരാം…
മെസ്സി അടിച്ച പന്ത് ഗോളായോ എന്നു പോലും നോക്കാന്‍ തുനിഞ്ഞില്ല.
സതീഷിന്‍റെ ബൈക്കിന്‍റെ പിന്നില്‍ പോകുമ്പോഴും ആശങ്കയായിരുന്നു അവളുടെ മനസ്സു മുഴുവനും.
ബൈക്ക് നിന്നത് മുനസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ആയിരുന്നു.
ഫ്ലഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ സ്റ്റേഡിയം നിറയെ പോലീസുകാര്‍,കമഴ് ന്നു കിടക്കുന്ന ഒരു ശരീരം.മറ്റൊരു മത്സരം കഴിഞ്ഞ മൈതാനം പോലെ ആ ശരീരത്തില്‍ പലയിടത്തും കീറി മുറിഞ്ഞിരിക്കുന്നു.
നഗ്നത മറയ്ക്കാനായി പലതരം ജേഴ്സികള്‍…
വീശിയടിച്ച കാറ്റില്‍ ആ ശരീരത്തില്‍ കിടന്ന അര്‍ജന്‍റീനിയന്‍ ജേര്‍സി മെല്ലെ വഴിമാറി…
ഈശ്വരാ…
തിളങ്ങുന്ന ചുവന്ന മൂക്കുത്തി…
പോലീസിന്‍റെ ഭാഷ്യം ഇങ്ങനെ ആയിരുന്നു.നഗരകാഴ്ചയില്‍ സാരംഗിയെ കണ്ട ചെറുപ്പക്കാര്‍ അവളെ തട്ടികൊണ്ടു വരികയായിരുന്നു.സ്റ്റേഡിയത്തില്‍ വച്ചവളെ മാനഭംഗപ്പെടുത്തി കൊന്നതാണ്…
ലാറ്റിനമേരിക്കന്‍ മാന്ത്രികതയും,യൂറോപ്യന്‍ വേഗതയും,ആഫ്രിക്കന്‍ ടാക്ലിംഗും എല്ലാം ആ പെണ്‍കുട്ടിയില്‍…
ദീപ്തിയുടെ ചുണ്ടുകള്‍ വരണ്ടു കുഴഞ്ഞു വീണു പോകാതിരിക്കാന്‍ ഹരീഷിന്‍റെ കൈകളില്‍ അമര്‍ത്തി പിടിച്ചു…
പിറ്റേദിവസത്തെ “നഗരകാഴ്ച”യുടെ പുതിയ എപ്പിസോഡില്‍ ദീപ്തിയുണ്ടായിരുന്നില്ല,
പകരം മറ്റൊരു പെണ്‍കുട്ടി…
ക്ലോസപ്പില്‍ വെള്ളതുണിയില്‍ പൊതിഞ്ഞ ശരീരം…
ചാനല്‍ സംസ്ക്കാരത്തില്‍ അറിയാതെ വീണു പോയ ഇര…
ഇന്നത്തെ മുഖം നാളത്തെ എക്സ്ക്ലൂസീവ്
വളരെ നന്നായിട്ടുണ്ട് ഷിഹാബ്, വ്യത്യസ്തമായ ഒരു പ്രമേയത്തെ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു…
വളരെ സന്തോഷം ബ്രോ, നന്ദി…
മനസിൽ തട്ടുന്ന ഒരു കഥ ???
ജോനാസ് വളരെ സന്തോഷം ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…
നല്ല സ്റ്റോറി ബ്രോ??
നല്ലൊരു സബ്ജക്ട്, അതിലും നല്ല അവതരണം?
താങ്ക്യൂ ബ്രോ, വിലയേറിയ വാക്കുകൾക്ക്…
നന്നായി എഴുതി…
ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണ രീതി …
ഇന്നത്തെ ലോകത്തെ വേറെ ഒരു ഭയാനകമായെ അവസ്ഥ …??
വളരെ സന്തോഷം , ഒപ്പം തന്നെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട് നല്ല വാക്കുകൾക്ക്…
നല്ലൊരു വിഷയത്തിന്റെ വ്യത്യസ്തമായ അവതരണം..
ഇഷ്ടപ്പെട്ടു..വളരെ നല്ല കഥ.❤️
അടുത്ത കഥക്കായി കാത്തിരിക്കുന്നു
വളരെ നന്ദി ബ്രോ, താങ്കളുടെ നല്ല വാക്കുകൾക്ക് സന്തോഷം…
ഇന്നത്തെ മുഖം നാളത്തെ ഇര!
ഇരകളും വേട്ടക്കാരും…………!
അതാണല്ലോ തലതിരിഞ്ഞ ഈ
ലോകത്തിന്റെ നിലനിൽപ്പ്!
Pk വളരെ സന്തോഷം അതെ പോലെ തന്നെ നന്ദിയും നല്ല വാക്കുകൾക്ക്…
വളരെ മികച്ച കഥ, ആഖ്യാന ശൈലിയുടെ വ്യത്യസ്ഥത നന്നായി ആകർഷിച്ചു, കാലിക പ്രസക്തമായ വിഷയം, അഭിനന്ദനങ്ങൾ…
താങ്ക്യൂ ജ്വാല, നല്ല വാക്കുകൾക്ക് വളരെ സന്തോഷം…
വളരെ അധികം ഇഷ്ടപ്പെട്ടു bro. ????
വളരെ സന്തോഷം ബ്രോ, നന്ദി…