My Habíbítí 💙 – Part 1 37

Views : 1246

( ˘ ³˘)♥ My Habibti ( ˘ ³˘)♥

(പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി കഥയുടെ ഭാഗങ്ങൾ ഒരേ തുടർച്ച പോലെയല്ല… കഥ പൂർണമായും വായിച്ചു കഴിയുമ്പോൾ മാത്രമേ കണക്ട് ആകുകയുള്ളു..കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ 🤗)

ടാ… ഡാ…. വിളി ചെവി പൊട്ടും എന്ന് ഉറപ്പായപ്പോൾ ഞാൻ ചോദിച്ചു…. ” എന്തുവാടി… എന്തിനാ വിളിച്ചു കൂവുന്നത്… ” ഉണ്ടകണ്ണും തുറുപ്പിച്ചു നോക്കി കടുപ്പത്തിൽ ” കണ്ണ് കാണുന്നില്ല ടാ.. ” പുസ്തകത്തിൽ കണ്ണും നട്ടിരുന്ന ഞാൻ ചുറ്റും ഒന്ന് നോക്കി..

സോഫയുടെ മുകളിൽ ഒടിഞ്ഞു വളഞ്ഞു പുളഞ്ഞു കിടക്കുന്നു അവളുടെ കണ്ണട…! ചിരിക്കണോ കരയണോ എന്ന് അറിയാതെ കുറച്ച് നേരം ഞാൻ മിണ്ടാതെ ഇരുന്ന് പോയി.. അപ്പോൾ തന്നെ ചെവിയിൽ ഒരു നുള്ള് കൊടുത്ത് ഞാൻ ചോദിച്ചു.. ” ഈ വർഷം ഇത് എത്രയെണ്ണം ആയെന്ന് കണക്ക് വല്ലോം ഉണ്ടോ മാഡം..!!

നാണിച്ച മുഖത്തോടെ കവിളിൽ ഒരു ഉമ്മ തന്നിട്ട്.. ” ഇക്കാ.. ഇത് ലാസ്റ്റ് ഒരെണ്ണം കൂടി വാങ്ങിച്ചു തരുമോ എന്ന്..!! ആഹ് ശെരി എന്ന് പറയേണ്ട താമസം, കട്ടിലിൽ നിന്ന് ചാടി ഇറങ്ങി പെണ്ണ് അടുക്കളയിലേക്ക് ഓടി…

” കണ്ണ് കാണാതെ വല്ലതും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു.. ഒരു ദീർഘനിശ്വാസത്തോടെ ഞാൻ സോഫയിൽ കിടക്കുന്ന കണ്ണടയിലൊന്ന് നോക്കി… മെല്ലെ കട്ടിലിൽ നിന്ന് ഇറങ്ങി അതൊന്ന് ശെരിയാക്കാൻ നോക്കുമ്പോഴാണ് പിന്നിൽ നിന്നും വയറിന്റെ പിന്നിൽ ഒരു നുള്ള്.. പെട്ടന്ന് ഞാൻ ഒന്ന് പുളഞ്ഞു.

” എന്തുവാ കുരിപ്പേ…??

“ഞാൻ റെഡി ആകട്ടെ..? മറുപടി ഒരു ഇളിച്ച ചിരിയിൽ ഒതുക്കി ഞാൻ പറഞ്ഞു ” ആഹ് ആയിക്കോട്ടെ.. ”
പൊതുവെ സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ചമഞ്ഞു ഒരുങ്ങാൻ സമയം വേണം എന്നുള്ളത് കൊണ്ട് ഞാൻ കിടന്ന കിടപ്പ് കുറച്ച് നേരം കൂടി കിടന്നു.. അപ്പോൾ പിന്നിൽ നിന്നൊരു ശബ്ദം ” ഞാൻ ഇപ്പൊ റെഡി ആകുമെന്ന്… പിന്നെ എല്ലാം പെട്ടന്നായിരുന്നു. അയയിൽ കിടന്ന ഒരു പാന്റ് വലിച്ചു കയറ്റി ചൂട് കാരണം ഷർട്ട്‌ ഒഴിവാക്കി ഒരു ടീഷർട് ഇട്ട് വെളിയിൽ കിടന്ന ഏതോ ചെരുപ്പും വലിച്ചു കയറ്റി വണ്ടിയുടെ മുകളിൽ കയറി ഇരുന്നു.. സമയം അഞ്ചു മിനിറ്റ്, പത്തു മിനിറ്റ് എന്നിങ്ങനെ ഓടിക്കൊണ്ടേ ഇരുന്നു.. കാത്തിരുന്നു മുഷിഞ്ഞപ്പോൾ ഉള്ളിലേക്ക് നോക്കി അല്പം കടുപ്പത്തിൽ ഞാൻ നീട്ടി വിളിച്ചു..

” ഷാനാ… എന്തെടുക്കുവാ ഹമുക്കേ നീ ഉള്ളിൽ…

Recent Stories

The Author

Blue_machinist

3 Comments

Add a Comment
  1. 🦋 നിതീഷേട്ടൻ 🦋

    എന്താണ് may 22 കൊടുത്തിരിക്കുന്ന past lott പോണോ! . സ്റ്റോറി nice ആണ് 😍😍😍😍.

  2. ♥️♥️♥️

  3. Good 👍 👍.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com