മൃദുല [നൗഫു] 4158

ഇന്ന് നിന്നെ കാണാൻ വരുന്നവർക്കുള്ള ഭക്ഷണവും മറ്റും ആരാണ് ഉണ്ടാക്കുക..

വേഗം എഴുന്നേറ്റ് പണിയെല്ലാം തീർക്കാൻ നോക്ക് വിരുന്നുകാർ വരുന്നതിനു മുന്നേ…

ഞാനെന്റെ പണികൾക്കായി ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി…

ഇതെല്ലാം എനിക്ക് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്..

പണികൾ എല്ലാം വളരെ വേഗത്തിൽ തീർത്ത ഞാൻ വരുന്നവരെയും കാത്തു ഒരുങ്ങാൻ പോയി…

സമയം 10 മണി ആയപ്പോൾ ഒരു കാർ വീട്ടുമുറ്റത്തെ വന്നുനിന്നു… അതിൽനിന്നും രണ്ടു പേർ പുറത്തേക്കിറങ്ങി..

ഒരാൾക്ക് അറുപതിന് മുകളിൽ പ്രായമുണ്ട്… മറ്റേയാൾക്ക് അമ്പതോളം ഉണ്ടാവും…

അവരെ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി…

അമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി…

പിന്നെ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി…

അമൃത തന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നുണ്ട്..

അമ്മ എന്നെ ഉമ്മറത്തേക്ക് വിളിച്ചു…

ഞാൻ ചായയും പലഹാരങ്ങളുടെ ട്രെയുമായി മുന്നിലേക്ക് നടന്നു…

എന്റെ കാലുകൾ വിറക്കുന്നുണ്ട്..

അവരുടെ മുന്നിൽ ചായ കൊണ്ട് വെച്ച് ഞാൻ പിറകിലേക്ക് നിന്നു…

അമ്മ എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു… കൂടെ അവരെ എനിക്കും…

മുതിർന്നയാൾ കൂടെയുള്ള ആളുടെ ബന്ധുവാണ്…

അയാൾ എന്നോട് ഒന്നും സംസാരിച്ചില്ല ..കൂടുതൽ അമ്മയോട് ആയിരുന്നു സംസാരിച്ചിരുന്നത്..

അവർ കുറച്ചു കഴിഞ്ഞു വീട്ടിൽ നിന്നും പോയി…

പിന്നെ ആയിരുന്നു ഞാൻ അറിഞ്ഞത്… ആ വന്നത് അമ്മയുടെ പൂർവകാമുകൻ ആയിരുന്നു എന്നത്….

സത്യം പറഞ്ഞാൽ എനിക്ക് ഒരു ഷോക്കായിരുന്നു…

അമ്മയുടെ കാമുകന് .. അമ്മ എന്നെക്കൂടി നൽകാൻ ശ്രമിക്കുന്നു…

ഞാൻ അതിനെ ശക്തമായി എതിർത്തു.. എനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞുനോക്കി..

അമ്മ എന്നെ പൊതിരെ തല്ലി… നിന്നെ കെട്ടാൻ ആരു വരും എന്നാണ് നിന്റെ വിചാരം രാജകുമാരൻ വരുമെന്നോ..

ഞാൻ പറഞ്ഞത് അനുസരിച്ച് ജീവിക്കാൻ നോക്ക്. എന്നെ എതിർത്താൽ നിന്നെ ഞാൻ കൊന്നുകളയും…

അമ്മ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ ശക്തമായി എതിർത്തു…

അവസാനം അമ്മ എന്നെ ബലമായി തന്നെ റൂമിൽ കയറ്റി വാതിൽ പുറത്തുനിന്നും പൂട്ടി…

ഞാനവിടെ നിന്നും രക്ഷപ്പെടാനുള്ള ഓരോ വഴികളും ആലോചിച്ചു നിന്നു…

പിന്നെ ആ വാതിൽ തുറക്കുന്നത്.. രാത്രി 10 മണിക്ക് ശേഷമാണ്…

പക്ഷേ തുറന്നു അകത്തേക്ക് വന്നത് അമ്മ ആയിരുന്നില്ല…

അമ്മയുടെ പൂർവകാമുകൻ ശേഖരൻ…

എന്നെ നോക്കി ഒരു വഷള ചിരി ചിരിച്ചു…

ഞാൻ പേടിച്ച് എന്റെ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങിയിരുന്നു…

അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു…

ഞാനാ കട്ടിലിൽ നിന്നും എഴുന്നേറ്റ് അയാൾക്ക് പിടികൊടുക്കാതെ മാറിനിന്നു…

എന്റെ റൂമിൽ ഉണ്ടായിരുന്നു ഒരു വടിയെടുത്ത് അയാളുടെ നേരെ ഓങ്ങി…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.