മൃദുല [നൗഫു] 4116

ടീച്ചർ ഒരു ചെറുപുഞ്ചിരി യാൽ എന്നെ നോക്കി എന്നെ ആ ബെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു നിർത്തി…

പിന്നെ എന്നോട് പറഞ്ഞു..

മോള് പേടിക്കേണ്ട ട്ടോ. ഇതൊക്കെ പെൺകുട്ടികൾക്ക് ഒരു സമയമായാൽ വരുന്നതാണ്…

അവർ ഋതുമതികൾ ആവുക എന്ന് പറയും….

ഞാൻ ഒന്നും മനസ്സിലാവാതെ ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

ടീച്ചർ ഞങ്ങളോട് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നു…

എന്റെ കൂടെ ബാത്‌റൂമിലേക്കും വന്നു…
ഒരു അമ്മയെ പോലെ…

എന്നെ രമ്യയുടെ കൂടെ തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു…

വീട്ടിൽ തിരിച്ചെത്തി മുത്തശ്ശിയോട് സംസാരിച്ചപ്പോഴാണ് ഞാൻ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം അറിഞ്ഞത്…

മുത്തശ്ശി എന്നെ ചേർത്തുനിർത്തി എന്റെ കവിളിൽ ഒരുപാട് മുത്തം വെച്ച് ആ സന്തോഷം പ്രകടിപ്പിച്ചു,,.

അന്നും എന്നെ അമ്മ തിരിഞ്ഞു പോലും നോക്കിയില്ല…

▪️▪️▪️

അന്ന് രാത്രി പിന്നെ ഒന്നും കഴിക്കാതെ ഞാൻ എന്റെ റൂമിൽ കിടന്നുറങ്ങി..

ഞാൻ ആരോടാണ് എന്റെ പരിഭവങ്ങൾ പറയുക. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ മുത്തശ്ശി മരണപ്പെടുന്നത്…

അതിനുശേഷം ഞാൻ ഈ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു.. ഒരുവട്ടം പോലും അമ്മ എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല.. എന്നോടൊന്നു പുഞ്ചിരിതൂകിയിട്ടു പോലുമില്ല…

അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്നെ അച്ഛനിൽനിന്നും അകറ്റാൻ.. അമ്മയുടെ ബന്ധുവീടുകളിലേക്ക് പറഞ്ഞയക്കും…

ഒന്നോ രണ്ടോ ദിവസം മാത്രമേ എനിക്ക് അച്ഛന്റെ കൂടെ താമസിക്കാൻ കഴിഞ്ഞിട്ടുള്ളൂ…

വീട്ടിൽ അമ്മയുടെ ഭരണം ആയതുകൊണ്ട് തന്നെ അച്ഛന്റെ ഒരു വാക്കിനും വില ഉണ്ടായിരുന്നുല്ല ..

എന്നാലും അച്ഛൻ എന്നെ കാണാൻ ബന്ധുവീടുകളിലേക്ക് വരും.. കൈകളിൽ നിറച്ച മിഠായികളും ആയി.

എന്നെ ചേർത്തുനിർത്തി ഒരുപാട് കരയും. ഞാൻ അച്ഛന്റെ കണ്ണുകൾ തുടച്ചു കൊടുത്തു പറയും.. സാരമില്ല അച്ഛാ എനിക്ക് കുഴപ്പമൊന്നുമില്ല,.. അച്ഛൻ എന്നെ കാണാൻ വന്നുവല്ലോ..

അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് ഞാൻ അന്നത്തെ രാത്രി ഉറങ്ങിപ്പോയി..,

▪️▪️▪️

പിറ്റേന്ന് രാവിലെ നാലുമണി…

വാതിൽ തുറന്നു വന്ന അമ്മ.. ഒരു പാത്രത്തിൽ കൊണ്ട് വന്ന വെള്ളം എന്റെ മുഖത്തേക്ക് ഒഴിച്ചു…

ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…

തമ്പുരാട്ടിക്ക് എഴുന്നേൽക്കാൻ ആയിട്ടില്ലേ…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.