മൃദുല [നൗഫു] 4234

എന്തിനേറെ പറയുന്നു…

അവൾ എന്റെ കുട്ടിക്ക് മുല പാൽ കൊടുത്തിട്ടുണ്ടോ ഒരു വട്ടമെങ്കിലും…

അന്ന് ഞാൻ അത് കേട്ട് ഒരുപാട് കരഞ്ഞു…

എന്തിനാണ് അമ്മ എന്നെ മാത്രം പരിഗണിക്കാതെ നിൽക്കുന്നത്…

വീട്ടിൽ ബന്ധത്തിലെ ഏതെങ്കിലും കുട്ടികൾ നിൽക്കാൻ വന്നാൽ പോലും അമ്മ തേനും പാലും ഒഴുക്കും…

എന്നാൽ ഇത് വരെ എന്നെ സ്നേഹത്തോടെ ഒരു വട്ടം മോളെ എന്ന് വിളിച്ചിട്ടില്ല..

കാരുണ്യത്തോടെ ഉള്ള നോട്ടം…

ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എന്റെ ഉള്ളിലെ പെണ്ണ് പുഷ്പ്പിക്കാൻ തുടങ്ങിയത്…

ഉച്ചക്ക് ശേഷമുള്ള ലാസ്റ്റ് പിരീഡ് എന്റെ അടിവയറ്റിൽ നിന്നും വളരെ ശക്തമായ ഒരു വേദന വരുവാൻ തുടങ്ങി…

ഞാൻ എന്റെ മുന്നിലുള്ള ഡസ്കിൽ തല വെച്ച് കിടന്നു പോയി അറിയാതെ…

മൃദുല സ്റ്റാൻറ്റപ്പ്…

നസീമ ടീച്ചർ എന്നെ നോക്കി അലറി…

ഞാൻ എന്റെ വയറ്റിൽ കൈ പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്നു…

എന്റെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ തന്നെ ടീച്ചർക് കാര്യം മനസ്സിലായി..

ആ സമയം തന്നെ സ്കൂളിലെ അവസാന ബെൽ അടിച്ചു…

അടുത്തിരിക്കുന്ന കുട്ടികളോട് എന്റെ വീട് ആർക്കെങ്കിലും അറിയുമോ എന്ന് ചോദിച്ചു…..

രമ്യ അറിയാമെന്നു പറഞ്ഞു…

ബാക്കിയുള്ളവരോട് എല്ലാം ടീച്ചർ പോകുവാൻ പറഞ്ഞു…

എന്നെ ആ ബെഞ്ചിൽ തന്നെ ഇരുത്തി..

ആദ്യം കുറച്ചു വെള്ളം കുടിക്കാൻ തന്നു..

പിന്നെ ആ ബെഞ്ചിൽ ഒരു പത്തു മിനിറ്റ് കിടക്കാൻ പറഞ്ഞു… നസീമ ടീച്ചർ ഞാനിപ്പോൾ വരാമെന്നും പറഞ്ഞ് പുറത്തേക് പോയി…

എന്താ… എന്താ നിനക്ക് പറ്റിയത്…

രമ്യ എന്നോട് ചോദിച്ചു….

അറിയില്ല…

അടിവയറ്റിൽ നല്ലതുപോലെ വേദന എടുക്കുന്നു…

രമ്യ എന്റെ അടുത്തിരുന്നു…
എന്നെ സമാധാനിപിച്ചു കൊണ്ടിരുന്നു…

പുറത്തുപോയ നസീമ ടീച്ചർ ഉടൻ തന്നെ ഒരു കയ്യിൽ കവറുമായി ക്ലാസ്സിലേക്ക് കയറിവന്നു…

മോളെ മൃദുല…

നീ ബാത്റൂമിലേക്ക് പോയി ഇതൊന്ന് ധരിക്കണം എന്നും പറഞ്ഞ് ആ കവർ എന്റെ നേരെ നീട്ടി…

ഞാൻ ഒരു സംശയത്തോടെ ടീച്ചറെ നോക്കി…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.