മൃദുല [നൗഫു] 4234

അമ്മ.. അച്ഛന് കൊടുത്തതിന്റെ ബാക്കി തരാൻ വന്നതാവും..

ഞാൻ ആ വാതിൽ തുറന്നു…

അമ്മയുടെ പുറകിൽ അമൃതയും ഉണ്ട്…

തുറന്ന ഉടനെ ഉള്ളിലേക്കു കയറി എന്റെ മുഖമടക്കി ഒന്ന് തന്നു..

എനിക്ക് ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല..

കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കാറുണ്ടെങ്കിലും വളർന്നതിന് ശേഷം ആദ്യമായാണ് അടി കിട്ടുന്നത്…

എന്തിനാ അമ്മേ എന്നെ തല്ലിയത്..

നിനക്കൊന്നും അറിയില്ല അല്ലെ മൂദേവി….

നീ എന്തൊക്കെയാ അച്ഛനോട് പറഞ്ഞു കൊടുത്തത്…

അതേടി നിനക്ക് വന്ന ആലോചന തന്നെ ആണത്…

അച്ഛൻ നിന്നെ കെട്ടിക്കാൻ കൊണ്ട് വന്നത്…

അങ്ങനെ നീ ഇപ്പോൾ നല്ല വീട്ടിലേക്കൊന്നും കയറി പോകണ്ട…

നിന്നെ ഞാൻ കെട്ടിച്ചോളാം എന്ന് നിന്റെ അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്…

ഇന്നിനി ഈ വീട്ടിൽ നിന്നും ഒരു തുള്ളി വെള്ളം കുടിക്കാമെന്ന് കരുതണ്ട…

ഇവിടെ തന്നെ കിട….

അവൾ അച്ഛനോട് പറഞ്ഞിരിക്കുന്നു തന്റെ വിവാഹം ആലോചിക്കാതെ അനുജത്തിയുടെ വിവാഹം നടത്താൻ പോകുന്നതിനു പരാതി…

അമ്മയുടെ പുറകിൽ നിന്നും അമൃത എന്നെ നോക്കി ചിരിക്കുന്നുണ്ട്…

അമ്മ വാതിൽ പുറത്തേക് ബലത്തിൽ അടിച്ചുകൊണ്ട് കുറ്റിയിട്ട് പോയി…

എനിക്കറിയാം ഇതെല്ലാം അമ്മ സ്വന്തം മനസ്സിൽ ഉണ്ടാക്കിയെടുത്ത കഥയാണെന്ന്..

അച്ഛൻ എന്തെങ്കിലും ചോദിച്ചിട്ടുണ്ടാവും അതിലുള്ള ദേഷ്യം എന്റെ മേൽ തീർത്തതാണ്…

എന്നാലും അച്ഛൻ എനിക്കായി കൊണ്ട് വന്ന ആലോചന ആയിരുന്നോ അത്…

വെറുതെ അല്ല അച്ഛന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ വിഷമം പോലെ സംസാരിച്ചത്…

▪️▪️

ഒരു പാട് വർഷങ്ങൾ ആയി ഞാൻ പട്ടിണി കിടക്കാൻ തുടങ്ങിയിട്ട്…

അമ്മ വളരെ ചെറുപ്രായത്തിൽ തന്നെ എനിക്കൊന്നും ഉണ്ടാക്കി തരാറില്ല…

അന്നെല്ലാം മുത്തശ്ശി കൂടെ ഉണ്ടായിരുന്നു…

ഒരു ദിവസം എനിക്കുള്ള ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മായി വന്നു…

എന്താ അമ്മ ഉണ്ടാക്കുന്നത്..

ഇതാർക്കാണ്

ഇതോ…. മൃദുല ക്ക് കഴിക്കാൻ വേണ്ടി ഉണ്ടാക്കുന്നതാണ്…

അതെന്താ ഉഷ ഉണ്ടാക്കില്ലേ..

നിനക്കറിയില്ലേ ലീലെ അവളെ…

ഇന്നി കാലം വരെ അവൾ മൃദുല മോൾക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുന്നത് നീ കണ്ടിട്ടുണ്ടോ…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.