എന്താണ് ജോലി..
അവൻ നാട്ടിൽ തന്നെ ആണ് മോളെ..
ഒരു കൺസ്ട്രക്ഷൻ കമ്പനി സ്വന്തമായി നടത്തുന്നു…
അച്ഛന്റെ ഫ്രണ്ടിന്റെ മകനാണ്..
എന്നാൽ പിന്നെ വിളിക്കാം മോളു..
അച്ഛൻ വെക്കട്ടെ…
ആ അച്ഛാ…
അച്ഛന്റെ സംസാരത്തിൽ എന്തോ ഒരു വിശമം ഉള്ള പോലെ..
ഇനി എന്തെങ്കിലും അസുഖം ആയിരിക്കുമോ…
പാവമാണ് അച്ഛൻ…
എന്നെ പ്രസവിച്ചു നാല് മാസം കഴിഞ്ഞപ്പോൾ വിദേശത് പോകുവാൻ തുടങ്ങിയതാണ് അച്ഛൻ…
എത്ര കാലമായി അച്ഛൻ നയിക്കാൻ തുടങ്ങിയിട്ട്..
അയ്യോ സംസാരിച്ചിരുന്ന് വെള്ളം തിളച്ചത് കണ്ടില്ല..
ഞാൻ വേഗം മൂന്നു ക്ലാസ്സ് ചായ ഉണ്ടാക്കി എന്റെ ചായ അവിടെ തന്നെ വെച്ചു..
അവരുടെ ചായയും കൊണ്ട് ഹാളിലേക്കു നടന്നു..
അമ്മ ആരോടോ ഒച്ചത്തിൽ സംസാരിക്കുന്നുണ്ട്..
ഹ്മ്മ്.. അച്ഛൻ ആണെന്ന് തോന്നുന്നു..
അവളെ കാണാൻ ഉള്ളവർ നാളെ വരുന്നുണ്ട്.. അവർക്ക് ഇഷ്ട്ടപ്പെട്ടാൽ അമൃതയുടെ കഴിഞ്ഞ ഉടനെ നടത്തും..
പിന്നെ അവർക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവും ഇല്ല..
ആ.. ഇത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു..
അതങ്ങേനെയെ നടക്കു…
അച്ഛന്റെ വാക്കുകൾ ഒന്നും ഞാൻ കേട്ടിലെങ്കിലും എന്നെ കുറിച്ചാണ് സംസാരം എന്ന് മനസ്സിലായി..
ഞാൻ പിന്നെ അവിടെ നിൽക്കാതെ അടുക്കളയിൽ പോയി ചായയും എടുത്ത് എന്റെ റൂമിലേക്കു വന്നു…
നാളെ ആരായിരിക്കും എന്നെ കാണാൻ വരുന്നത്…
ഞാൻ എന്റെ റൂമിലുള്ള ചെറിയ കണ്ണാടിക്കു മുമ്പിൽ പോയി നിന്നു..
ഹ്മ്മ് കളറില്ല എന്ന ഒരു കുറവ് ഉള്ളു…
ബാക്കിയെല്ലാം അവശ്യത്തിനുണ്ടല്ലോ…
▪️▪️
ഡി ഒരുമ്പറ്റവളെ വാതിൽ തുറക്കടി…
നീ എന്തിന് ഈ അറ പൂട്ടി ഇരിക്കുന്നത്..
തുറക്കെടി വാതിൽ…
ഞാൻ ഒന്ന് ഞെട്ടി പോയി..
Super
???
ഷഹാന.. ??
എന്തെല്ലാം പരിവാടി ??