മൃദുല [നൗഫു] 4234

നിനെ കാണാൻ നാളെ ഒരു കൂട്ടർ വരുന്നുണ്ട്…

രാവിലെ തന്നെ… ഇനി അവനുള്ള കുറവുകൾ നോക്കി ഈ വിവാഹത്തിന് സമ്മതമെല്ലെന്ന് പറഞ്ഞാൽ എന്റെ തനി കൊണം നീ അറിയും..

ഹ്മ്മ്… വേഗം ചായ ഉണ്ടാക്കി കൊണ്ട് കൊടുക്കു എന്റെ മകൾക്..

എന്നും പറഞ് അമ്മ അടുക്കളയിൽ നിന്നും പോയി…

ഞാൻ വേഗം തന്നെ അടുപ്പ് കൂട്ടി ചായക്ക് വെള്ള വെച്ചു..

നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഗ്യാസ് ഇല്ലന്ന് അല്ലെ..

ഗ്യാസ് ഉണ്ട് അത് അമ്മ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു..

എനി ക്കി വിറകടുപ്പ് മതി..

എന്റെ സങ്കടങ്ങൾ പറയാൻ ഈ തീയോളം നല്ലതിനെ ഞാൻ കണ്ടിട്ടില്ല..

ട്രിം ട്രിം…

എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി..

ദേവി….

അച്ഛനാണല്ലോ..

ഇനി അമ്മ എന്തെങ്കിലും പറഞ്ഞോ ആവോ..

ഒരു പാട് കാലത്തിനു ശേഷം അച്ഛൻ ഇന്നാണ് എനിക്ക് വിളിക്കുന്നത്..

ഹലോ.. അച്ഛാ..

ആ മോളെ ഞാൻ തന്നെ ആണ്..

മോൾക് സുഖമാണോ…

ആദ്യമായാണ് ഞാൻ അച്ഛന്റെ വായിൽ നിന്നും അങ്ങനെ ഒരു വാക് കേൾക്കുന്നത്..

എന്നെ മോളെ എന്ന് വിളിക്കുന്നതും..

ആ അച്ഛാ.. ഇവിടെ സുഖമാണ്..

അച്ഛന് സുഖമല്ലേ..

സുഖം.. മോളുടെ പഠിപ്പൊക്കെ എവിടെ എത്തി…

എക്സാം അടുക്കാൻ ആയി അച്ഛാ..

അടുത്ത ആഴ്ച തുടങ്ങും..

മോൾക് ഇന്ന് വന്ന ആളെ ഇഷ്ട്ടപെട്ടോ…

അതെന്തിനാ അച്ഛാ ഞാൻ ഇഷ്ട്ടപെടുന്നത്…

അമൃതയുടെ ചെക്കൻ അല്ലെ അവൾക്കെല്ലേ ഇഷ്ട്ടപെടേണ്ടത്..

പിന്നെ ഞാൻ ആ ചെക്കനെ പുറത്ത് നിന്നും ഒരു നോട്ടം മാത്രമേ കണ്ടുള്ളു..

നല്ല വെളുത്തിട്ടാണല്ലേ അമൃത ക് ചേരും…

ഹ്മ്മ്.. അവിടെ നിന്നും ഒരു മൂളൽ മാത്രം ഞാൻ കെട്ടു..

കുറേ കാലത്തിനു ശേഷം വിളിക്കുന്നത് കൊണ്ട് തന്നെ ഞാൻ അച്ഛനോട് പിന്നെയും സംസാരിക്കാൻ തുടങ്ങി…

അച്ഛൻ എന്നാണ് വരുന്നത്…

അടുത്ത മാസം ഉണ്ടാവും മോളെ..

ഞാൻ വരുമ്പോൾ നിന്നെ ഒരാളുടെ കയ്യിൽ പിടിച്ച് കൊടുക്കാമെന്നു കരുതി.. ഇനി…

അതും പറഞ്ഞു അച്ഛൻ അവിടെ നിർത്തി..

അതൊന്നും ഇപ്പോൾ വേണ്ട അച്ഛാ.. അമൃതയുടേത് നടക്കട്ടെ…

ഇനി എന്തെല്ലാം ചിലവുണ്ടാകും അച്ഛന്…

ചെറുക്കൻ എവിടെ ഉള്ളതാണ് അച്ഛാ…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.