മൃദുല [നൗഫു] 4234

അവിടെ ഒന്നും അമ്മയെയും അമൃതയെയും കണ്ടില്ല..

പിന്നെയും തിരഞ്ഞപ്പോൾ അമ്മയുടെ റൂമിൽ നിന്നും വളരെ നേർത്ത സ്വരത്തിൽ എന്തെക്കെയോ കേൾക്കുന്നുണ്ട്…

ഇനി എന്നെ ഇവിടെ കണ്ടാൽ അത് മതി അമ്മയ്ക്കും അനിയത്തിക്കും..

ഒളിഞ്ഞു നോക്കി എന്നും പറഞ്ഞു എന്നെ കടിച്ചു കീറാൻ വരും…

ഞാൻ വീണ്ടും അടുക്കളയിലേക് പോയി..

എന്റെ ഉള്ളിൽ നിന്നും ഒരു ഗൂഡസ്മിതം മുഖത്ത് തെളിഞ്ഞു വന്നു..

എനിക്കിപ്പോൾ ഒരു വിവാഹത്തിന് താല്പര്യം ഇല്ലങ്കിലും… എന്നോട് ഇതിനെ കുറിച്ചൊരു വാക് അമ്മക്ക് ചോദിക്കാമായിരുന്നില്ലേ…

ഞാനും അമ്മയുടെ വയറ്റിൽ തന്നെ പിറന്നതല്ലേ…

എന്നിട്ടിപ്പോൾ അമൃതയെ കാണാൻ ആളുകൾ വന്നിരിക്കുന്നു..

അവളെ ഇഷ്ട്ടപെട്ടിട്ടുണ്ടാവും…

ഇനി അച്ഛനും ഇതിന് കൂട്ടു നിന്നോ..

അച്ഛനും എന്നെ ചിലപ്പോൾ അച്ഛന്റെ മകൾ അല്ലെന്നവും ഉള്ളിലുള്ളത്…

എന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല…

എന്നെ കാണുമ്പോൾ ഒരു വിഷാദം ആ മുഖത്തു വിരിയുന്നത് കാണാം..

അമൃത എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ പോലും എനിക്കായിരുന്നു തല്ല് മുഴുവൻ…

അവളെക്കാൾ പഠിച്ചിരുന്ന എന്നെ അമ്മ പറഞ്ഞു കൊടുത് നഴ്ഷിങ് പഠിക്കാൻ വിട്ടു..

അച്ഛന്റെ കയ്യിൽ പണമില്ല എന്നായിരുന്നു അമ്മയുടെ ന്യായം..

ഞാൻ ഒരു വട്ടം കൂടി എൻ‌ട്രൻസ് ട്രൈ ചെയ്ത് mbbs ഇന് പോകാമെന്നു പറഞ്ഞിട്ടും എന്നെ അതിന് സമ്മതിക്കാതെ നിർബന്ധിച്ചു നഴ്ഷിങ് പഠിക്കാൻ വിട്ടു..

പ്ലസ് 2 ജസ്റ്റ്‌ പാസ്സ് ആയ അമൃതയെ എഞ്ചിനീയറിംഗ് പഠിക്കാൻ വിട്ടു..

അതും nri കോട്ടയിൽ…

ലക്ഷങ്ങൾ ചിലവാക്കികൊണ്ട്..

എന്നും അങ്ങനെ തന്നെ ആയിരുന്നു..

അവൾക് ഓണത്തിനും വിഷുവിനും എന്തെങ്കിലും വിശേഷ ദിവസങ്ങൾ വരുമ്പോയെല്ലാം ഡ്രെസ്സുകൾ ഒരുപാടെടുക്കും…

എനിക്ക് ഓണത്തിന് മാത്രം ഒരു കൂട്ട് എടുത്താലായി..

അതും അഞ്ഞൂറ് രൂപയിൽ കൂടില്ല..

അവളുടെ മൂവായിരവും നാലായിരവും രൂപയുടെ വസ്ത്രങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം ഇട്ടാൽ തന്നെ അവളത് പിന്നെ ഉപയോഗിക്കുന്നത് നിർത്തും..

അതെങ്കിലും എനിക്ക് തരിക…

അതും ഇല്ല അമ്മയുടെ ഏട്ടത്തിയുടെ മക്കൾക്ക്‌ ഉള്ളതാണത്…

▪️▪️▪️

ഡി മൃതുലെ നീ ആരെ ഓർത്തുകൊണ്ടിരിക്കുകയാണ് ഇവിടെ..

ചായ വെച്ചോ നീ…

മണി ആറാകുന്നല്ലോ…

ഒരുമ്പട്ടവൾ വേഗം ചായ വെച്ച് ഹാളിലേക്കു കൊണ്ട് വാ…

എന്റെ മോൾക് ചായ കുടിക്കാൻ സമയമായി….

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങുവാൻ തുടങ്ങി…

ഓഹ്.. ഇനി മുതലക്കണ്ണീർ വരുത്തണ്ട…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.