മൃദുല [നൗഫു] 4158

ഞാൻ ദാസിയും…

എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ നിങ്ങളോട്…

ഞാൻ മൃദുല…

എന്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു അനിയത്തിയും ഉണ്ട്..

അച്ഛൻ ദുബായിൽ ആണ്…

വർഷത്തിൽ ഒരു പ്രാവശ്യം വരും..

അമ്മയുടെ രഹസ്യ ബന്ധത്തിൽ ഉണ്ടായതാണ് ഞാനെന്ന് എല്ലാവരും പറയാറുണ്ട്..

ഒളിഞ്ഞും എന്റെ മുന്നിൽ വെച്ച് പോലും…

പക്ഷെ എന്റെ അച്ഛൻ എന്നെ അങ്ങനെ കണ്ടിട്ടില്ല..

ഞാൻ അച്ഛനെ പോലെ ഇരുനിറമായിരുന്നു…

അമൃത അമ്മയെ പോലെ വെളുത്തിട്ടും…

ഞാൻ കുറച്ച് നിറം കുറഞ്ഞത് എന്റെ കുറ്റം ആണോ..

ഇനി അമ്മയുടെ കാമുകൻ ആയിരുന്നോ എന്റെ അച്ഛൻ…

അറിയില്ല…

ഒന്നെനിക്കറിയാം ഞാൻ എന്റെ അച്ഛന്റെ മകൾ തന്നെ ആണ്..

▪️▪️▪️

അന്ന് ഞാൻ കോളജിൽ പോയി തിരിച്ചു വന്നപ്പോൾ ഒരു കാർ വീട്ടുമുറ്റത്തുണ്ട്..

ഉമ്മറത്ത് തന്നെ രണ്ട് പേര് ഇരിക്കുന്നു..

ഞാൻ പിറകിലൂടെ ചെന്ന് വീട്ടിൽ കയറി..

അമ്മ ചായ ഗ്ലാസിൽ ഒഴിക്കുന്ന തിരക്കിൽ ആണ്..

ഞാൻ ഒന്നും മിണ്ടാതെ അവിടെ കുറച്ചു നേരം നിന്നു..

ഓ.. വന്നോ തമ്പുരാട്ടി.. വന്നാൽ ഒന്ന് മിണ്ടിക്കൂടെ..

പുറത്തുള്ളവർ കേൾക്കാതെ അമ്മ എന്നോട് കുറച്ച് കടുപ്പത്തിൽ തന്നെ പറഞ്ഞു…

പുറത്ത് രണ്ടു പേര് വന്നിട്ടുണ്ട്.. അമൃതയെ പെണ്ണ് കാണാൻ ഇനി അവിടേക്കൊന്നും കെട്ടി എഴുന്നള്ളണ്ട…

വന്നാൽ ചൂടുവെള്ളം ഒഴിക്കും ഞാൻ മുഖത്ത്…

ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിലേക്കു പോയി..

വേഗം ഡ്രസ്സ്‌ മാറ്റി അടുക്കളയിലേക് വന്നു…

അമൃത അവിടെ പുതു വസ്ത്രം അണിഞ്ഞു നിൽക്കുന്നുണ്ട്…

ഒരു നീല ചുരിദാർ അണിഞ്ഞുകൊണ്ട്..

അവളെ കാണാൻ ആ ഡ്രസ്സിൽ നല്ല ചന്ദമുണ്ട്..

ഞാൻ അവളോടൊന്ന് പുഞ്ചിരിച്ചു..

പക്ഷെ അവൾ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല…

ഞാൻ പിന്നെ അടുക്കളയിൽ കയറി മറ്റു പണികളിലേക് തിരിഞ്ഞു…

അമ്മ അവളെയും കൊണ്ട് ഉമ്മറത്തേക് നടന്നു..

എന്റെ കാലുകളും കൂടെ പോകുവാൻ വിറക്കുന്നുണ്ട്..

അവളെ കെട്ടാൻ പോകുന്നവനെ ഒന്ന് കാണുവാൻ..

പക്ഷെ അനങ്ങാൻ പേടിയായിരുന്നു…

അവരെല്ലാം പോയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി മുന്നിലേക്ക് പോയി നോക്കി..

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.