മൃദുല [നൗഫു] 4158

ഞാൻ അന്നു നിന്നെ ഉപേക്ഷികാ തെ ഇരുന്നത് എന്റെ മകൾ അനാഥയായി പോകുമല്ലോ എന്ന് കരുതിയിട്ടായിരുന്നു…

പക്ഷേ.. നീ നിന്റെ കാമുകന്റെ മകളെ മാത്രം വളരെ നന്നായി തന്നെ നോക്കി…

ഇതെല്ലാം അറിഞ്ഞിട്ടും എന്റെ അമ്മ പറഞ്ഞതു കൊണ്ട് മാത്രമായിരുന്നു നിന്നെ വീണ്ടും സഹിച്ചത്…

ഇനി ഈ വിഴുപ്പ് ഭാന്ധം ഏറ്റൻ എനിക്ക് സാധ്യമല്ല…

നിന്നെ കുറിച്ച് മനസ്സിലാക്കിയ അന്നുതൊട്ട് ഇന്നുവരെ ഞാൻ നിന്നെ പിന്നെ തൊട്ടിട്ടു പോലുമില്ല…

അതിന്റെ ആവശ്യം നിനക്കും ഇല്ലായിരുന്നു… കാരണം ഞാൻ പറയണ്ടല്ലോ…

ഈ കളി നമുക്ക് ഇവിടെവെച്ച് അവസാനിപ്പിക്കാം…

ഇവിടെവെച്ചാണ് ഞാൻ നിന്നെ കൂടെ കൂടിയത്… ഇന്നുവരെ നിനക്കുള്ള ഭക്ഷണം ബാക്കിയുള്ള കാര്യങ്ങൾ ഞാൻ ചെയ്ത തന്നിട്ടുണ്ട്… ഒരു കാര്യം ഒഴികെ…

ഇനിയെങ്കിലും എനിക്കും എന്റെ മക്കൾക്കും ഒന്ന് ജീവിക്കണം…

നിനക്ക് നിന്റെ കാമുകന്റെ കൂടെ പോകാം..എന്നും പറഞ്ഞ് അച്ഛൻ എന്റെ കൈപിടിച്ച് അവിടെനിന്നും ഇറങ്ങി…

കുറച്ചുനേരം നടന്നശേഷം…

അച്ഛൻ പിറകോട്ട് തിരഞ്ഞു…

ഇനി ഇതിന്റെ പേരിൽ കേസും കൂട്ടവുമായി എന്റെ നേരെ വരാനാണ് നിന്റെ ഭാവമെങ്കിൽ ഒന്നോർത്തോ ഇപ്പോൾ ഇവർ മാത്രമേ അറിഞ്ഞിട്ടുള്ളൂ നിന്റെ കാര്യങ്ങൾ ഇനി എനിക്ക് ഈ ലോകത്തോട് മുഴുവൻ വിളിച്ചു പറയേണ്ടിവരും നീ പിഴ ആണെന്ന്…

ഞാൻ അച്ഛനെ ഒന്നു നോക്കി..

അച്ഛൻ എന്നെ ചേർത്തുപിടിച്ചു…

അമൃത അച്ചാ എന്ന് വിളിച്ചു കരയുന്നുണ്ട്…

അച്ഛൻ തിരിഞ്ഞുപോലും നോക്കാതെ എന്നെയും കൂട്ടി അവിടെനിന്നും പുറത്തേക്ക് നടന്നു…

കുറച്ചു ദിവസങ്ങൾക് ശേഷം വളരെ ആര്ഭാടമായി തന്നെ അച്ഛൻ എന്റെയും അച്ഛന്റെ കൂട്ടുകാരന്റെ മകന്റെയും വിവാഹം നടത്തി..

ആദ്യരാത്രി ഞാൻ എന്റെ കെട്ടിയവനോട് ചോദിച്ചു രാഹുലേട്ടാ..

അന്ന്പെണ്ണ് കാണാൻ വന്നപ്പോൾ എന്നെ അല്ലായിരുന്നല്ലോ കണ്ടത് പിന്നെ എങ്ങനെ എന്നെ കാണാതെ ഈ വിവാഹത്തിന് സമ്മതിച്ചത്..

ആര് പറഞ്ഞു ഞാൻ നിന്നെ കണ്ടിട്ടില്ലെന്ന്…

ഞാൻ നിന്നെ നീ കാണാതെ ഒരു പാട് വട്ടം കണ്ടിട്ടുണ്ട്..

നിന്നെ കാണാൻ വന്ന എന്നെ നിന്റെ അമ്മയായിരുന്ന ആ സ്ത്രീ അമൃതയെ കാണിച്ചു തന്നപ്പോൾ ഇറങ്ങി പോകുവാൻ നിന്നതാണ്..

പിന്നെ ഇത് ഏത് വരെ പോകുമെന്നു ഞാനും ഒന്ന് നോക്കി..

ബാക്കി കാര്യങ്ങൾ അറിഞ്ഞതിന് ശേഷം നിന്റെ അച്ഛനോട് എല്ലാ കാര്യവും വിളിച്ചു പറഞ്ഞു… നിന്നെ എനിക്ക് ഇഷ്ട്ടമായന്ന കാര്യവും..

അത് കൊണ്ട് തന്നെ ആണ് അച്ഛൻ അവിടെ നിന്നും വളരെ പെട്ടന്ന് വന്നത്…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.