മൃദുല [നൗഫു] 4158

ഞാൻ അച്ഛന് ഒരു ചെറു പുഞ്ചിരി നൽകി…

അച്ഛൻ കണ്ണീരോടെ എന്നെ ചേർത്തുനിർത്തി…

പിന്നെ എന്നെ ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു….ഒരു കാറിൽ കയറി ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു..

അവിടെ ഞങ്ങളുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നു..

ചെറുക്കനും അവന്റെ വീട്ടുകാരും നേരത്തെ തന്നെ എത്തിയിരുന്നു…

അന്ന് ഞാൻ എന്റെ വീട്ടിൽ കണ്ട അമ്മയുടെ കാമുകൻ…

എന്നെ നോക്കി അവൻ ഒരു ചിരി ചിരിച്ചു…

ഞാൻ കാറിൽ നിന്നും പുറത്തേക്കിറങ്ങി മണ്ഡപ ത്തിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ…

എന്റെ കയ്യിൽ ചേർത്തുപിടിച്ച് അച്ഛൻ പറഞ്ഞു ഇന്ന് എന്റെ മോളുടെ വിവാഹം അല്ല നടക്കുന്നത്…

മോളെ..

നിന്റെ അമ്മയുടെ വിവാഹമാണ് നടക്കാൻ പോകുന്നത്…

ഞാനൊരു ഞെട്ടെല്ലോടെ അച്ഛനെ നോക്കി… പുറകിൽ തന്നെ വരുന്ന അമ്മ അതിനേക്കാൾ ഞെട്ടലോടെ സ്തംഭിച്ചു നിന്നു …

നിങ്ങൾ എന്തൊക്കെയാണ് മനുഷ്യാ വിളിച്ചു കൂവുന്നത്…

ഞാൻ നിങ്ങളുടെ ഭാര്യ അല്ലേ..

അച്ഛൻ ഒന്ന് തിരിഞ്ഞു നിന്നു അമ്മയുടെ മുഖം നോക്കി ഒന്നു കൊടുത്തു…

എന്നിട്ട് പറഞ്ഞു.. ഭാര്യ അതിന്റെ അർത്ഥം എന്താണെന്ന് അറിയോ നിനക്ക്…

അത് അറിയമെങ്കിൽ നീ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു…

20 കൊല്ലമായി ഞാൻ നിന്നെ സഹിക്കുന്നു… അതുപോലെതന്നെ എന്റെ മോളും…

ഈ കാണുന്ന കുടുംബക്കാർ എല്ലാം ധരിച്ചിരിക്കുന്നത് ഇവൾ എന്റെ മകൾ എല്ലാ എന്നാണ്.

എന്നെ ചൂണ്ടി അച്ഛൻ പറഞ്ഞു…

പക്ഷേ എനിക്ക് വ്യക്തമായി അറിയാം ഇവൾ മാത്രമാണ് എന്റെ മകൾ എന്ന്…

ഉഷ ഒരു ഞെട്ടലോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി… കൂടെ ചുറ്റുമുള്ള ബന്ധുക്കളും….

എന്റെ ഈ മകളെ നീ പ്രസവിച്ചതിനു ശേഷം ആണ് ഞാൻ വിദേശത്തേക്ക് പോയത്…

ഞാൻ പോയി ഒരു കൊല്ലത്തിനു ശേഷം ആണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്…

അന്നു നീ നാട്ടിലുള്ള ബന്ധുക്കളെല്ലാം വളരെ വിദഗ്ധമായി പറ്റിച്ചു…

അമൃത എന്റെ കുട്ടി തന്നെയാണ് എന്ന് നീ വരുത്തി തീർത്തു…

പക്ഷേ എനിക്കറിയാമായിരുന്നു അവൾ എന്റെ കുട്ടി അല്ല എന്ന്…

നിന്റെ മകൾ അമൃത നിന്റെ കാമുകന്റെ സമ്മാനമാണ്…

അമ്മയുടെ മുഖം അപമാനഭാരത്താൽ കുനിഞ്ഞി നിൽക്കുന്നുണ്ട്…

അമ്മയുടെ കാമുകൻ വെരുകിനെപ്പോലെ നിന്ന് വിയർക്കുന്നു….

അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി..

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.