മൃദുല [നൗഫു] 4158

അച്ഛൻ വീട്ടിലെത്തിയാൽ അമ്മ തന്നെ എല്ലാ കാര്യങ്ങളും ചെയ്യും..

ഒരു കാര്യവും എന്നെ ഏൽപ്പിക്കാതെ…

അമ്മ അവിടേക്കു കടന്നു വന്നു…

എന്നെ കടുപ്പിച്ചോന്ന് നോക്കി…

ഉള്ളിലേക്കു പോയി…

ഇവിടെ ഉള്ളവരെല്ലാം ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം മറന്നുപോലെ പെരുമാറാൻ തുടങ്ങി…

മോളെ… ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വേഗം പോയി മാറ്റി നിൽക്കണം..

അച്ഛാ നമ്മൾ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ…

ഒരിക്കൽപോലും നല്ലതുപോലെ അച്ഛന്റെ കൂടെ പുറത്തു പോയതായി എനിക്ക് ഓർമ്മയില്ല…

ഇന്നിപ്പോൾ അങ്ങനെ കേട്ടപ്പോൾ ഒരുപാട് സന്തോഷം…

ആ മോളെ നമുക്കൊന്ന് പുറത്തേക്ക് പോകണം…

മോളെ വിവാഹം ഉറപ്പിച്ചു വല്ലോ…

അതിലേക്കുള്ള കുറച്ചു വസ്ത്രങ്ങളും കുറച്ച് സ്വർണവും ബാക്കി സാധനങ്ങളും എടുക്കണം..

രണ്ടുദിവസം കഴിഞ്ഞാൽ മോളുടെ വിവാഹമാണ്..

എന്റെ അച്ഛൻ പോലും അമ്മ കൊണ്ടുവന്ന ആ വിവാഹത്തിന് സമ്മതിചോ… ഞാൻ എന്റെ മനസ്സിൽ തന്നെ ചോദിച്ചു..

ഞാൻ അച്ഛന്റെ അരികിൽ നിന്നും എഴുന്നേറ്റ് എന്റെ റൂമിലേക്ക് നടന്നു…

പിന്നെ എല്ലാം യാന്ത്രികമായിരുന്നു…

വസ്ത്രവും സ്വർണവും മറ്റുള്ള കാര്യങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു…

ഞാൻ അതെല്ലാം വെറും ഒരു മാംസപിണ്ഡമായി കണ്ടുനിന്നു…

അമ്മയുടെ മുഖത്ത് ഒരുപാട് സന്തോഷം കാണുന്നു.. കൂടെ തന്നെ അമൃത യുടെയും…

വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു എന്റെ വിവാഹത്തിനായി ഒരുക്കിയിരുന്നത്…

അടുത്തുള്ള അമ്പലത്തിൽ വച്ച് ഒരു താലി കെട്ട്…

വീട്ടിൽ നിന്നും അടുത്ത കുറച്ച് ബന്ധുക്കൾക്കും അയൽവാസികൾക്കും… ഭക്ഷണം ഒരുക്കിയിരുന്നു…

ഞാൻ അന്ന് രാവിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി അച്ഛന്റെ അടുത്തേക്ക് നടന്നു..

പിന്നെ അച്ഛന് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുവാനായി ആ കാലുകളിലേക്ക് എന്റെ ശിരസ്സ് കുനിച്ചു..

എന്റെ ഉള്ളിൽ നിന്നും സങ്കടം ആർത്തലച്ചു പുറത്തേക്ക് വരുവാൻ വെമ്പി..

ഞാൻ ആ കാലുകളിൽ കെട്ടിപ്പിടിച്ചു കുറച്ചുനേരം കരഞ്ഞു…

അച്ഛൻ എന്റെ തോളുകളിൽ കൈവെച്ച് മുകളിലേക്കുയർത്തി പിന്നെ എന്റെ തലയിൽ കൈ വെച്ച് എന്നെ അനുഗ്രഹിച്ചു…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.