മൃദുല [നൗഫു] 4158

അയാൾ അതുകൊണ്ടൊന്നും ഭയക്കാതെ എന്റെ നേരെ തന്നെ നടന്നടുത്തു… പിന്നെ ആ വടി എന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ദൂരേക്കെറിഞ്ഞു…

അയാൾ ബലമായി എന്നെ ചേർത്തു നിർത്താൻ നോക്കി…

ഞാൻ എന്റെ കഴിവിനെ പരമാവധി ആളെ എതിർത്തു നിന്നു…

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ എന്റെ കാല് മടക്കി അയാളുടെ വൃഷ്ണതിൽ തന്നെ ഒരു ചവിട്ടു കൊടുത്തു…

അയാൾ അമ്മയെന്ന വിളിച്ചുകൊണ്ട് നിലത്തേക്കു വീണു…

ഉടനെ തന്നെ എന്റെ റൂമിലെ വാതിൽ തുറന്ന് അമ്മ അകത്തേക്ക് കേറി…

എടീ മൂദേവി.. നീ എന്താടി ഇവനെ ചെയ്തത്.. എന്ന് ചോദിച്ചു കൊണ്ട് അമ്മയെന്നെ അടിക്കാനായി വന്നു..

ഞാൻ അമ്മയുടെ കൈ പിടിച്ചു നിർത്തി പിറകിലേക്ക് തള്ളി…

അമ്മു ബാലൻസ് കിട്ടാതെ നിലത്തേക്കു വീണു..

ഞാൻ അവിടെനിന്നും വാതിൽ തുറന്നു ഇറങ്ങിയോടി…

എങ്ങോട്ടെന്നറിയാതെ…

ആ കൂരാകൂരിരുട്ടിൽ….

അവസാനം ഞാൻ തളർന്ന് ഒരു വണ്ടിയുടെ മുന്നിൽ വീണു…

ബോധം തെളിയുമ്പോൾ ഞാൻ എന്റെ റൂമിൽ തന്നെ കിടക്കുകയാണ്…

ഞാൻ കുറച്ചു നേരം മുകളിലേക്ക് നോക്കി കിടന്നു…

ആരാണ് വീണ്ടും എന്നെ ഇവിടെ തന്നെ എത്തിച്ചത്… എനിക്കൊരു ഊഹവും ലഭിച്ചില്ല….

എന്റെ ശരീരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കി…

ഞാൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു…

ഹാളിൽ ഒരാൾ പത്രം വായിച്ച് ഇരിക്കുന്നുണ്ട്… ഞാനെന്ന് അടുത്തേക്ക് ചെന്നു നോക്കി..

എന്റെ അച്ഛൻ…

ആരോടും പറയാതെ വന്നിരിക്കുന്നു…

ഞാൻ മെല്ലെ അച്ഛന്റെ അടുത്തേക്ക് നടന്നു..

അച്ഛാ…

ആ മൃദു മോളെ എണീറ്റോ…

അച്ഛൻ അടുത്ത മാസമേ വരുന്നുള്ളു എന്ന് പറഞ്ഞിട്ട്…

ആ അതോ… നേരെത്തെ വരാം എന്ന് തോന്നി…

എന്റെ മോള് eebചായ കുടി.. എന്നും പറഞ്ഞ് അച്ഛന്റെ കയ്യിൽ ഉള്ള ചായ എന്റെ നേരെ നീട്ടി…

എന്റെ അച്ഛൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്…

അച്ഛൻ എന്താ ആരെയുമറിയിക്കാതെ വന്നിരിക്കുന്നത്.

മോളെ… എന്റെ വീട്ടിലേക്ക് വരാൻ എനിക്ക് ആരെങ്കിലും അറിയിക്കേണ്ട ആവശ്യമുണ്ടോ…

അതില്ല…

ഞാൻ ഇന്നലത്തെ കാര്യം പൂർണ്ണമായും മറന്നു പോയപോലെ അച്ഛനോട് സംസാരിച്ചു…

അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.