മൃദുല [നൗഫു] 4157

മൃദുല

Mridula | Author : Nofu

 

ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി…

ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു…

▪️▪️▪️

അമ്മേ എന്റെ വാച്ച് എവിടെ…

എനിക്ക് കോളജിൽ പോകുവാൻ സമയമായി…

നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… എന്നോട് ചോദിച്ചിട്ടെന്താ കാര്യം…

ഡി.. നീ എന്റെ വാച്ച് എടുത്തോ… എനിക്കെന്തിനാ ചേച്ചി യുടെ വാച്ച്…

മൃദുലാ… അവളോട് തല്ലുകൂടേണ്ട…

ഇനി അവൾ എടുത്തിട്ടുണ്ടെങ്കിൽ അവളുടെ അച്ഛൻ കൊണ്ടുവന്നതല്ലേ..

നിനക്ക് മാത്രമല്ലല്ലോ അതിൽ അവകാശം..

അവളോട് രണ്ടു കുടം വെള്ളം കൂടി കൊണ്ട് വരാൻ പറഞ്ഞപ്പോൾ കോളേജ് കുമാരിക്ക് ക്ലാസ്സിൽ പോകുവാൻ സമയം ആയന്ന്…

ഞാൻ ഒന്നും മിണ്ടാതെ എന്റെ ഭാഗ്‌മെടുത്തു വീട്ടിൽ നിന്നും ഇറങ്ങി…

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിക്കുന്നുണ്ട്…

എന്റെ അച്ഛനോട്…

ഞാൻ എന്റെ കൂട്ടുകാരികളുടെ കയ്യിലൊക്കെ കാണുന്ന വാച്ച് കണ്ടു..

കൊതികൊണ്ട് ചോദിച്ചതായിരുന്ന ഒരു വാച്ച്..

അച്ഛൻ വാച്ച് കൊണ്ട് വന്നപ്പോൾ തന്നെ മൂന്നെണ്ണം ഉണ്ടായിരുന്നു..

മൂന്നും എനിക്കായി വേടിച്ചതായിരുന്നു…

ഓരോ കളറിൽ…

അതിൽ രണ്ടെണ്ണം അവൾ അന്ന് തന്നെ കൈകലക്കി…

അവൾക് വേറെ ഉണ്ടായിരുന്നു അതിനേക്കാൾ വില കൂടിയത്..

അവസാനം അതിൽ ഒരു കറുത്ത പട്ടയുള്ള വാച്ച് മാത്രം എനിക്ക് കിട്ടി..

അതാണിപ്പോൾ അവൾ കൈകലക്കിയത്…

എന്റെ വിധി….

ആ അമ്മയുടെ മകൾ തന്നെ അല്ലെ ഞാനും..

പക്ഷെ എന്നേക്കാൾ ഒരു വയസ്സിനു ഇളയവളായ അമൃതയെ ആയിരുന്നു അമ്മക്കെന്നും ഇഷ്ട്ടം..

അവളിടെ ഇഷ്ട്ടത്തിനായിരുന്നു ഭക്ഷണം പോലും ഉണ്ടാക്കിയിരുന്നത്…

അവളായിരുന്നു ഈ വീട്ടിലെ രാജകുമാരി…

61 Comments

  1. Super

    1. ???

      ഷഹാന.. ??

      എന്തെല്ലാം പരിവാടി ??

Comments are closed.