അവരവരുടെ മുറികളില്‍ പോയി ഫ്രെഷായി ഡൈനിങ് ഹാളിള്‍ വന്നു. ആഹാരം കഴിക്കുന്നതിടയില്‍ ഫ്രാങ്ക് ജോയോട് ചോദിച്ചു, എന്തിനാണ് ഇപ്പോള്‍ റെനോക്ക് പോകുന്നത്?. ചെറിയ ഒരു ഷോപ്പിങ്, വിശധമായി പിന്നീട് പറയാം, നിങ്ങള്‍ വരുന്നോ? അവസാനം മൂന്നുപേരും കൂടി പോകാന്‍ തീരുമാനിച്ചു. ഇതുവരെയുള്ള ഒാപ്പറേഷന്‍ പുരോഗതിയെ കുറിച്ച് ചര്‍ച്ചയും ആകാം. ഇവടെയിരുന്ന് സംസാരിക്കുന്നതിനെക്കാളും വളരെ നല്ലത് അതുതന്നെയായിരിക്കും.
ഉച്ചതിരിഞ്ഞ് മൂവരും കൂടി റെനോയ്ക്ക് പോയി. റെനോ ചെറിയ ഒരു നഗരം ആണ്. പോകുന്ന വഴിക്ക് മൂവരും മൗനത്തിലായിരുന്നു. ഇവിടെ വന്നിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മൂന്നുപേരും. നേരിയ പ്രതീക്ഷയുള്ളത് ജോയ്ക്ക് മാത്രമാണ്. ഗ്ളാഡിയോണ്‍ തന്റെ നിരാശ മറച്ച് വെച്ചില്ല. ‘നമ്മുക്ക് വാതില്‍ പൊളിക്കാം’. ജോ അതിനെ എതിര്‍ത്തു, വാതില്‍ പൊളിച്ചാല്‍ പെട്ടന്ന് തന്നെ നമ്മളെ തിരിച്ചറിയും അതുതന്നെയും അല്ല അപകടങ്ങളും സംഭവിക്കാം, നമ്മളെ പിടികൂടാനും എളുപ്പമാണ്. ഫ്രാങ്കും ജോയെ അനുകൂലിച്ചു. തുറക്കുന്നത് എങ്ങനെയും കണ്ടുപിടിക്കാം എന്നുതന്നെയാണ് എന്റെ വിശ്വാസം. വളരെ സ്വകാര്യമായ അക്കപൂട്ടുകള്‍ ആണ്. അത് കണ്ട് പിടിക്കുക എന്നത് അത്യന്തം ദുഷ്ക്കരവും ആണ്. രാത്രിയില്‍ അറക്കുള്ളില്‍ പ്രവേശിക്കുന്നത് ആണ് ഉത്തമം. അതിനുള്ള തടസങ്ങള്‍ മാറ്റേണ്ടത് ആണ് പ്രധാനം………….
ജോ കുട്ടുകള്‍ക്കുള്ള ടോയിസ് കടയില്‍ വണ്ടി നിര്‍ത്തി. ഫ്രാങ്കും ഗ്ളാഡിയോണും ഒന്നും മനസിലാകാതെ പരസ്പരം നോക്കി. ജോ കടക്കുള്ളിലേക്ക് കയറി. അഞ്ജുവയസുള്ള പെണ്‍കുട്ടിക്കു വേണ്ട കളിപ്പാട്ടം വേണമെന്ന് സെയില്‍സ്മാനോട് ആവശ്യപ്പട്ടു. ഒരു ബേബി അന്നാബെല്ലും, ബാര്‍ബി ഗേള്‍ ഡോളും, മറ്റുചില കളിപ്പാട്ടങ്ങളും വാങ്ങി ജോ ബില്‍ കൊടുത്ത് വെളിയില്‍ വന്നു. ഫ്രാങ്കും ഗ്ളാഡിയോണും വെളിയില്‍ കണ്ടില്ല. ജോ സാധനങ്ങള്‍ വണ്ടിയില്‍ വെച്ചിട്ട് വണ്ടിയില്‍ തന്നെ മറ്റുള്ളവരെ കാത്തിരുന്നു. കുറച്ചുസമയത്തിന് ശേഷം അവര്‍ രണ്ടുപേരും തിരികെയെത്തി. വണ്ടിയില്‍ ഇരിക്കുന്ന കളിപ്പാട്ടങ്ങള്‍ കണ്ട് അവര്‍ ആശ്ചര്യപെട്ടു. എങ്കിലും അവര്‍ ഒന്നും ചോദിച്ചില്ല. അവര്‍ തിരകെ കോട്ടയിലേക്ക് മടങ്ങി. കോട്ടയില്‍ എത്തിയപ്പോള്‍, സാധനങ്ങള്‍ വണ്ടിയില്‍ തന്നെ ഇരിക്കട്ടേയെന്ന് ജോ പറഞ്ഞു.
സമയം രാത്രി ആയി. ജീവനക്കാര്‍ എല്ലാവരും അവരുടെ താമസസ്ഥലങ്ങളിലേക്ക് പോയി. ഫ്രാങ്കും ഗ്ലാഡിയോണും ജോയെ തിരക്കി വന്നു, രാത്രിയിൽ ഒന്നുകൂടി ശ്രെമിക്കാനായി. ജോ അപ്പോഴേക്കും കളിപ്പാട്ടങ്ങളുമായി ഔട്ടുഹൗസിലേക്ക് പോയികഴിഞ്ഞിരുന്നു. ജോ എവിടെ പോയി എന്നറിയാന്‍ സാധിച്ചില്ല. ജോ ഇല്ലാതെ അവര്‍ക്ക് അവര്‍ക്ക് അറയിലേക്കു പോകാനും ഭയം. (തുടരും)
♥️♥️♥️
Very interesting story. Pls continue