മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67

ഗ്ലാഡിയോൺ ;- ‘ട്രക്കീ നദിയില്‍ നിന്നും കയറാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ.

ഫ്രാങ്ക്;-അത് നമ്മുക്ക് പിന്നീട് ആലോചിക്കാം, ഇപ്പോള്‍ ഈ വഴി കയറുന്നതിനെ കുറിച്ച് ആലോചിക്കാം. അപ്പോഴാണ് ജോ മറ്റു രണ്ടു പേരെയും അറയുടെ വാതിലിനരികിലേക്ക് വിളിച്ചത്. രണ്ടു പേരും പെട്ടന്ന് തന്നെ അങ്ങോട്ട് ചെന്നു. വാതിലില്‍ പിടിപ്പിച്ചിരിക്കുന്ന ാാചെറിയ ബ്രാസ് ഡിസ്കിലെ സുഷിരങ്ങള്‍ ഭൂതകണ്ണാടി വെച്ച് പരിശോധിക്കുകയായിന്നു ആ സമയം ജോ. നിങ്ങള്‍ ഇതുകണ്ടോ, ഈ സുഷിരങ്ങളിലാണ് സൂചികളിരിക്കുന്നത്. ഈ വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ സൂചികള്‍ ശരവേഗതയില്‍ പുറത്ത് വരും. ഇതിന്‍റെ പ്രവര്‍ത്തനം നിര്‍വീര്യമാക്കണം, എന്നിട്ടേ വാതില്‍ തുറക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ സാധിക്കൂ. ജോ തന്റെ ജോലിയില്‍ പൂര്‍ണമായും മുഴുകി. എങ്ങനെ എങ്കിലും വാതിലുകളുടെ സൂത്രപണി കണ്ടുപിടിക്കണം. വാതിലുകളുടെ രൂപകല്‍പന തന്നെ മറ്റുള്ളവയില്‍ നിന്നും വ്യത്വസ്തവുമാണ്. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ മരണം ഉറപ്പാണ്. ഏതാണ്ട് ഒരു ധാരണ ഉണ്ട് ജോയ്ക്ക്, എവിടുന്ന്? എങ്ങനെ? അതാണ് കണ്ടുപിടിക്കേണ്ടത്. ജോയുടെ തിരച്ചിലില്‍ വാതിലിന് അടുത്തു തന്നെ ഒരു അക്കപൂട്ട് ശ്രെദ്ധയില്‍ പെട്ടു, നാല് നമ്പറുകള്‍ ഉണ്ട്. വാതിലും ഇതുമായി ബന്ധമുണ്ട് എന്ന നിഗമനത്തില്‍ തന്നെ എത്തി. ജോയുടെ മുഖത്ത് നിരാശ പടര്‍ന്നിരുന്നു. എങ്കിലും അത് മറച്ച് വെച്ച് തന്റെ ശ്രെമങ്ങളില്‍ മുഴുകി.

 

ഈ സമയം വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാച്ച്മാന്‍ ആയിരിക്കണം. ഫ്രാങ്ക് പോയി വാതില്‍ തുറന്നു. പ്രതീക്ഷിച്ചതുപോലെതന്നെ വാച്ച്മാന്‍ ആയിരുന്നു. നിങ്ങള്‍ ഇവിടെ എന്ത് എടുക്കുകയാണ്?, ഇങ്ങോട്ട് വരുന്നതിന് മുന്‍പ് എന്നോട് പറയാതിരുന്നത് എന്ത് കൊണ്ടാണ്?, വാച്ച്മാനില്‍ നിന്നും ഈ ചോദ്യം പ്രതിക്ഷിച്ചിരുന്നത് കൊണ്ട് ഉത്തരവും വളരെ പെട്ടന്നായിരുന്നു. ‘ഞങ്ങള്‍ ഈ ഭിത്തിയിലെ ചിത്രകലകളെ കുറിച്ച് പഠിക്കുകയാണ്, തങ്കളെ തിരക്കിയിരുന്നു പക്ഷേ കണ്ടില്ല’. വാച്ച്മാന്‍ അത്ര വിശ്വസിച്ചില്ലന്ന് മുഖഭാവത്തില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളൂ. ‘ഈ കോട്ടയുടെ തന്ത്രപ്രധാനമായ ഒരിടമാണ് ഇത്……. ‘ വാച്ച്മാന്‍ പറഞ്ഞു നിര്‍ത്തി. ജിയോളജിക്കല്‍ സര്‍വ്വേയുടെ കീഴിലാണങ്കിലും അറകളുടെ പൂര്‍ണാധികാരം ഇപ്പോഴും തായ്ഉടമകള്‍ക്ക് തന്നെ. ഒന്നര നൂറ്റാണ്ടായി അറകള്‍ തുറന്നിട്ടില്ല, അറകള്‍ തുറക്കാന്‍ അറിയാവുന്നവര്‍ ആരും ഇല്ല എന്നതാണ് സത്യം. വാച്ച്മാന്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ജോ പറഞ്ഞു ‘എനിക്ക് റെനോവരെ പോകാനുണ്ട്, ഇന്നത്തെ പരിപാടികള്‍ നിര്‍ത്താം’. അങ്ങനെ എല്ലാവരും വെളിയില്‍ ഇറങ്ങി.

2 Comments

  1. ♥️♥️♥️

  2. Very interesting story. Pls continue

Comments are closed.