രാവിലെ എഴുന്നേറ്റിട്ടും മൂന്നുപേരുടെയും മുഖത്ത് മ്ളാനത പ്രകടമായിരുന്നു. മൂവർക്കും നല്ലതുപോലെ പരിക്കുണ്ട്. ‘നമ്മുക്ക് മറ്റെന്തിങ്കിലും വഴി തേടാം’ ഫ്രാങ്ക് മൗനം വെടിഞ്ഞു. നിങ്ങള്‍ ഇത് കണ്ടോ? ഇതെനിക്ക് നിലവറയുടെ വാതിക്കല്‍ നിന്നും കിട്ടിയതാണ്. ചെറിയ സൂചികള്‍ ആയിരുന്നു അവ. ഈ സൂചികള്‍ തന്നെയാവാം മുന്‍പ് വന്നിട്ടുള്ളവരുടെ മരണത്തിന് ഇടയാക്കിയത്. ഇത് എവിടെ നിന്നും വന്നു എന്ന് കണ്ട് പിടിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധിക്കൂ. ‘അതിനെക്കാള്‍ ക്ളേശകരമായ മറ്റൊന്ന് ഉണ്ടല്ലോ അവിടെ’ ഗ്ലാഡിയോൺ ആണ് ചോദിച്ചത്. നമ്മുക്ക് പകല്‍ സമയത്ത് ശ്രെമിച്ച് നോക്കിയാലോ, കാരണം പകല്‍ സമയത്ത് ആത്മാക്കളുടെ ശക്തി വളരെ കുറവായിരിക്കും, സൂര്യന്റെ വെളിച്ചത്തില്‍ ആത്മക്കള്‍ക്ക് ശക്തിയില്ല. പാരാ സൈക്കോളജിയില്‍ പ്രാവീണ്യം ഉള്ള ജോ തന്നെയാണ് പറഞ്ഞത്.
എന്നിട്ട് അതിനുള്ള ശാസ്ത്രീയ വിശദീകരണം ജോ നല്‍കി.
പാര സൈക്കോളജിയില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ക്ക് ഇതൊരു വിഷയമേ അല്ല. കാരണം ആത്മാവിനെ തൊട്ടറിയുവാന്‍ സാധിക്കുമെങ്കില്‍, മനുഷ്യനും ആത്മാവും തമ്മിലുള്ള ഏകീകരണത്തില്‍ എന്ത് അല്‍ഭുതവും സംഭവിക്കാമെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. ആദ്യം നമ്മുക്ക് ഈ സൂചികളെ കുറിച്ചാണ് അറിയേണ്ടത്. ഈ സൂചികള്‍ ആയിരിക്കും മുന്‍പ് വന്നിട്ടുള്ളവരുടെ മരണത്തിന് ഇടയാക്കിയത്. ഈ സമയമാണ് വാച്ച്മാന്‍ അങ്ങോട്ട് കടന്നുവന്നത്. മൂവരോടുമായി വാച്ച്മാന്‍ ചോദിച്ചു ‘എങ്ങനെ ഉണ്ടായിരുന്നു തലേരാത്രി’. കളിയാക്കിയുള്ള ചോദ്യം ആണന്ന് മൂവര്‍ക്കും മനസിലായി. ആരും മറുപടി പറഞ്ഞില്ല. ‘രാത്രി സമയങ്ങളിള്‍ പുറത്തിറങ്ങാതെ നോക്കുക’ വാച്ച്മാന്‍ വീണ്ടും പറഞ്ഞു. മൂവരും പ്രഭാത ഭക്ഷണം കഴിച്ച് ഗവേഷണ സാധനങ്ങള്‍ എടുത്ത് ബേസ്മെന്റിലേക്ക് പോയി.
മൂവരും അധികം ബുദ്ധിമുട്ടാതെ തന്നെ നിലവറകളുള്ള ഹാളിലെത്തി. ‘ നമ്മുക്ക് രണ്ടുപേര്‍ക്കും കൂടി ഈ വെള്ളചാലിനെ കുറിച്ച് പഠിക്കാം വാച്ച്മാന്‍ വരുകയാണങ്കില്‍ സംശയം തോന്നണ്ട’ ഫ്രാങ്ക് ഗ്ലാഡിയോണിനോട് പറഞ്ഞു. ‘ശരിയാണ്, ഞാന്‍ ഈ സൂചിയുടെ ഉറവിടം കണ്ടുപിടിക്കാം’ ജോ തന്റെ ഭൂതകണ്ണാടിയും ഹെഡ് ലൈറ്റുമായി നിലവറകളുടെ അടുത്തേക്ക് പോയി. തന്റെ ജോലിയില്‍ മുഴുകി. ഗ്ലാഡിയോൺ ;- ഫ്രാങ്ക്, ഈ തുരങ്കം എവിടെ നിന്നാണ് തുടക്കം എന്നു കണ്ടുപിടിച്ചാല്‍ ഒരുപക്ഷേ അതു വഴി അറയിലേക്കു എത്തിചേരാന്‍ സാധിക്കില്ലേ?. ഫ്രാങ്ക്;-‘താങ്കള്‍ പറയുന്നത് ശെരിയായിരിക്കാം, പക്ഷേ നമ്മുക്ക് 6 ദിവസം കൂടിയേ ഇവിടെ നില്‍ക്കാന്‍ അനുവാദം ഉള്ളൂ’. അതിനുള്ളില്‍ ഈ ഭാരിച്ച ജോലി തീരില്ല.
♥️♥️♥️
Very interesting story. Pls continue