മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67

ജോ വാതില് ലകഷ്യമാക്കി ഒാടി, എവടെയോ ചെന്നിടിച്ച് തറയില്‍ വീണു. അവിടുന്ന് വീണ്ടും എഴുന്നേറ്റ് വാതില്‍ തപ്പി പിടിച്ചു. തുറക്കാന്‍ ശ്രമിക്കവേ ജോക്കും കിട്ടി ഒരെണ്ണം. ജോ ഭയന്നു വിറക്കാന്‍ തുടങ്ങി. തന്റെ കഴുത്തിലെ കൊന്തയില്‍ മുറുകെ പിടിച്ചു. എങ്ങനെയും പുറത്തു കടക്കാന്‍ ശ്രമിച്ചു. പക്ഷേ മറ്റു രണ്ടു പേര്‍ക്കും പിന്‍മാറാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഫ്രാങ്ക് വീണ്ടും സ്വിച്ച് ലക്ഷ്യമാക്കി നീങ്ങി, അവിടെ ഉണ്ടായിരുന്ന എല്ലാ സ്വിച്ചുകളും ഓണാക്കി.

പ്രതീഷിച്ചതുപോലെ ആക്രമണം ഉണ്ടായില്ല. എങ്കിലും ഓരോ ചലനങ്ങളും സസൂഷ്മം നിരീക്ഷിച്ചിരുന്നു. അത്യാവശ്യം പ്രകാശം പരന്നു. വലിയ ഒരു ഹാള്‍, ജോഡികളായ തൂണുകൾ ആണ്‌ ഹാളിനെ മനോഹരമാക്കിയിരിക്കുന്നത്. ഭിത്തികളിള്‍ അതി മനോഹരങ്ങളായ ചിത്രപണികള്‍ കാണാം. വലതു വശത്തു കൂടി ഒരു ചെറിയ വെള്ളച്ചാട്ടം രൂപീകരിച്ചിരിക്കുന്നു. ട്രക്കീനദിയില്‍ നിന്നും തുരങ്കം സ്ഥാപിച്ച് കൊണ്ടുവന്നിരിക്കുന്ന വെള്ളമാണ്. തിരിച്ച് നദിയിലേക്ക് തന്നെ പോകുന്നു. തികച്ചും ഗുരുത്താകര്‍ഷണബലം കൊണ്ട് നിര്‍മിച്ചിരിക്കുന്നതാണ്, ഫ്രങ്കിന് അഛന്‍ പറഞ്ഞ ഒാര്‍മ വന്നു. അതേസമയം ഗ്ലാഡിയോണും ജോയും കൂടി ഏതറയിലാവും നിധിയെന്നത് തിരയുകയായിരുന്നു.

ജോ സസൂഷ്മം എല്ലാം പരിശോധിച്ചു. ഓരോ വാതിലുകളും പരിസരങ്ങളും നല്ലതുപോലെ നിരീക്ഷിച്ചു. നാലുവാതിലുകളിൽ ഒരെണ്ണം മാത്രം വ്യത്യസ്തമായിരുന്നു. ‘നമ്മൾ തേടുന്ന വാതിൽ ഇത് തന്നെ ആവും’ ജോ പറഞ്ഞു. ”ഇത് തുറക്കാന്‍ ശ്രെമിച്ചവരൊക്കെ മരണപെട്ടിട്ടുണ്ട്” ജോയുടെ മനസില്‍ മുഴുവന്‍ ചിന്ത അതായിരുന്നു. അതിനുള്ള കാരണം ആദ്യം കണ്ടെത്തണം. അതിനുശേഷം മതി തുറക്കാന്‍ ശ്രെമിക്കുന്നത്. ജോ രണ്ട് പേരുമായി സംസാരിച്ചു. പൊടുന്നനെ അവടുത്തെ ലൈറ്റ്കള്‍ ഒാഫായി. ‘ഇവിന്ന് പോകാനല്ലേ നിങ്ങളോട് പറഞ്ഞത്’ അതൊരലര്‍ച്ച ആയിരുന്നു. ‘നിങ്ങള്‍ക്ക് ജീവനോടെ പോകാനുള്ള അവസരം ഞാന്‍ തന്നു ഇനിയത് ഉണ്ടാവില്ല’. ജോ തന്റെ കൊന്തയിലെ കുരിശില്‍ മുറുകെ പിടിച്ചു മറ്റു രണ്ട് പേരെയും തന്നോട് ചേര്‍ത്ത് നിര്‍ത്തി. ആ സുന്ദരമായ നീല കണ്ണുകളിലെ ജ്വലനം ആ കണ്ണുകളെ ഭയാനകം ആക്കി. ‘ഞങ്ങള്‍ ഈ കോട്ടയുടെ വാസ്തുവിദ്ധ്യയെ കുറിച്ച് പഠിക്കാന്‍ വന്നവരാണ് ‘- ജോ ആണ് പറഞ്ഞത്. ഒരു അട്ടഹാസമായിരുന്നു മറുപടി. പഠിക്കാനായിരുന്നെങ്കില്‍ പകല്‍ നിങ്ങള്‍ എന്ത്കൊണ്ട് വന്നില്ല? മറുചോദ്യത്തില്‍ മൂവരും ഒന്നു പരുങ്ങി. എങ്കിലും ഫ്രാങ്ക് വിട്ടുകൊടുത്തില്ല, യാത്രാക്ഷീണം കൊണ്ടാണ് ഞങ്ങള്‍ പകല്‍ വരാതിരുന്നത്. ‘നിങ്ങള്‍ക്ക് ജീവനോടെ പോകാനുള്ള സമയം കഴിഞ്ഞു’, ഇവയുട ആത്മാവ് വളരെ ശക്തയായിരുന്നു. രാത്രി വൈകുന്തോറും ആത്മാക്കള്‍ക്ക് ശക്തി കൂടുത്തേയുള്ളൂയെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മൂവരുടെയും പിന്‍മാറ്റം വളരെ പെട്ടന്നായിരുന്നു. മൂവരും വാതിലിന്റെ ദിശയിലേക്ക് ഒാടി. എവിടെയൊക്കെയോ ഇടിച്ചുവീണും തട്ടിയുമാണ് മൂവരും വാതിലില്‍ എത്തിയത്. വാതിലുകള്‍ തുറക്കാന്‍ ഉള്ള ശ്രെമം വിഫലം ആയിരുന്നു. ഇവയുടെ അക്രമണം വളരെ വലുതായിരുന്നു. മൂന്നുപേര്‍ക്കും തലങ്ങിനും വിലങ്ങിനും കിട്ടി. ഇതിനിടയില്‍ ജോ എങ്ങിനെയോ വാതില്‍ തുറന്നു. മൂന്നുപേരും വെളിയില്‍ ഇറങ്ങി വാതില്‍ അടച്ചു കുറ്റിയിട്ടു. മൂന്നുപേരുടെയും ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. ആരും കൂടുതല്‍ ഒന്നും സംസാരിക്കാതെ രാവിലെ കാണാം എന്നു പറഞ്ഞ് പിരിഞ്ഞു.

2 Comments

  1. ♥️♥️♥️

  2. Very interesting story. Pls continue

Comments are closed.