ജോയുടെ മനസില്‍ തലേ രാത്രിയിലെ സംഭവങ്ങള്‍ ആണ്. വാച്ച്മാനോട് തന്നെ ചോദിച്ചറിയണം, ജോ തീരുമാനിച്ചു. മൂന്നുപേരും കൂടി ഗവേഷണ കാര്യങ്ങളെ കുറിച്ച് വാച്ചുമാനുമായി സംസാരിച്ചു. കോട്ടയെ കുറിച്ച് കൂടുതൽ അറിയുകയെന്നതായിരുന്നു അവരുടെ ഉദ്ദേശം. കൂട്ടത്തിൽ ജോ ഔട്ട് ഹൗസിനെ കുറിച്ച് ചോദിച്ചു. വാച്ച്മാന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു, ഈ കോട്ടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ഫാമിലി ആയിരുന്നു അവിടെ താമസിച്ചിരുന്നത്. തലമുറകളായി അവർ തന്നെയാണ് അവിടെ താമസിച്ചു പോന്നിരുന്നത്. വർഷങ്ങൾക്കു മുന്‍പ് ഇവിടെ കള്ളന്‍മാര്‍ കോട്ടയില്‍ കടന്നുകൂടി. ഇവിടുത്തെ നിലവറകളില്‍ സൂഷിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന നിധികള്‍ തേടി വന്നവരായിരുന്നു അവര്‍. അന്ന് ഔട്ട് ഹൗസില്‍ താമസിച്ചിരുന്നത്, ആന്‍ട്രുവും ഭാര്യ എമിലിയും അവരുടെ ഒരേ ഒരു മകള്‍ 5 വയസുള്ള ഇവയും ആയിരുന്നു. ഈ കോട്ടയിലുണ്ടായിരുന്നെവര്‍ക്കെല്ലാം പ്രയങ്കരിയായിരുന്നു ഇവ. നീല കണ്ണുകളും സ്വര്‍ണമുടിയും ഉള്ള സുന്ദരികുട്ടിയായിരുന്നു ഇവ. കോട്ട കൊള്ള അടിക്കാൻ വന്ന കള്ളന്മാർ ആന്‍ട്രുവിനെയും ഫാമിലിയ്യും ബന്ദികളാക്കി. കള്ളന്‍മാരുടെ ശ്രെമം വിഫലമവുകയും ആഡ്രുവിനെയും ഭാര്യയെയും വധിക്കുകയും കുട്ടിയെ ഔട്ട് ഹൗസിന്റെ നിലവറയില്‍ പൂട്ടിയിടുകയും ചെയ്തു. ശ്വാസം കിട്ടാതെ കുട്ടി മരിച്ചതിനുശേഷം ആണ് മറ്റുള്ളവര്‍ അറിഞ്ഞത്. പിന്നീട് ആരും അവിടെ താമസിച്ചിട്ടില്ല. അതിനു ശേഷം ആണ് നീവാഡ സ്റ്റേറ്റ് കോട്ട ഏറ്റെടുത്തത്. ഒരല്‍ഭുതം, ഔട്ട് ഹൗസിലെ കളിപ്പാട്ടങ്ങള്‍ക്കൊന്നും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നുമാത്രമല്ല എല്ലാം നല്ല വ്രിര്‍ത്തിയിലുമാണ് ഇരിക്കുന്നത്. ഇവിടെ ആരും ഒന്നും ചെയ്യാറില്ല എന്നതാണ് സത്യം………വാച്ച്മാന് എന്തോ പറയണമെന്നുണ്ടായിരുന്നു, ഒരു മൗനത്തിൽ ഒതുക്കിയിട്ട് വാച്ച് മാൻ തന്റെ ജോലികളിലേക്ക് തിരിഞ്ഞു.
അവർ മൂവരും റൂമിൽ തിരിച്ചെത്തി മൗനത്തിലായിരുന്നു. എന്തു ചെയ്യണം? ഗ്ലേഡിയോൺ ആണ് ചോദിച്ചത്. ജോ മൗനം വെടിഞ്ഞ്, ‘കൊലചെയ്യപ്പെട്ട കുട്ടിയുടെ ആത്മാവ് ഇവിടെ ഉണ്ട്. അവളെ വരുതിയിൽ ആക്കുക വളരെ ബുദ്ധിമുട്ടാണ്’ ജോ പറഞ്ഞു നിർത്തി. ഫ്രാങ്കിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഇവ കൊലചെയ്യപെടുന്നതിനു മുൻപ് തന്നെ ഇവിടെ മോഷണ ശ്രെമം നടന്നിട്ടുണ്ട്. അവർക്കാർക്കും നിധി എടുക്കാൻ സാധിച്ചിരുന്നില്ല. എന്തായാലും രാത്രിയിൽ ഒരു ശ്രെമം നടത്തി നോക്കാം, ഫ്രാക് ആണ് പറഞ്ഞത്.
മൂവരും കോട്ട മുഴുവനും ചുറ്റിക്കറങ്ങി രാത്രി ആകുവാൻ വേണ്ടി കാത്തു. ജോലിക്കാർ എല്ലാം പോയി കഴിഞ്ഞപ്പോൾ അവർ മൂവരും ബേസ്‌മെന്റിലേക്കു ഇറങ്ങി. സമയം രാത്രി 9.30 ആയിട്ടുണ്ടാവും, കൂരാകൂരിട്ടുയിരുന്നു എല്ലായിടത്തും.
♥️♥️♥️
Very interesting story. Pls continue