മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67

 

ഫ്രാങ്കും ഗ്ലേഡിയോണും രാവിലെ തന്നെ ഉണർന്ന് ജോഗിംഗിനായി പോയി. ജോ എന്തോ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. ജോ വീണ്ടും തന്റെ സുഹൃത്തുക്കളെ തിരഞ്ഞു. അവൻ അവരെ കണ്ടില്ല, അവരെ ഉറക്കെ വിളിച്ചുകൊണ്ട് തിരഞ്ഞു. അവർക്കു എന്തെങ്കിലും സംഭവിച്ചിരിക്കുമോ?.

അതേ സമയം ഗ്ലേഡിയൊന്നും ഫ്രാങ്കും നദിക്കരയിൽ ഇരുന്നു വന്ന കാര്യത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. നിലവറകൾ തുറക്കണം. രാത്രി സമയത്തെ സാധിക്കുകയുള്ളു. അതിനിടയിൽ അടുക്കള കാരൻ വന്നു ചോദിച്ചു. നിങ്ങൾ ഉച്ച ഭക്ഷണത്തിനു ഇവിടെ കാണുമോ? ഉണ്ടെങ്കിൽ എന്താണ് വേണ്ടത്. ഞങ്ങൾ ഇവിടെ കാണും ഫ്രാങ്ക് ആണ്‌ മറുപടി പറഞ്ഞത്. രാവിലെ ജോഗിംഗിന് ഇറങ്ങിയപ്പോൾ ആണ്‌ അടുക്കളയിലെ ജോലിക്കാർ വന്നത്. വാച്ച്മാൻ വരുബോൾ പത്തുമണിയാകും.

നദി കരയിൽ നിന്നും കോട്ടയെ നോക്കി കാണാൻ അതിമനോഹരമാണ്. ഗോഥിക്‌കളുടെ എല്ലാ കരവിരുതുകളും കാണാം ആ കോട്ടയിൽ. 15ാം നൂറ്റാണ്ടിൽ കാലിഫോർണിയയിലെ ഒരു പ്രഭു ആണ്‌ ഈ കോട്ട ഉണ്ടാക്കിച്ചത്. കോട്ടയുടെ രഹസ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ്,അമേരിക്കക്കു വെളിയില്‍ നിന്നും ആളെ കൊണ്ടുവന്ന് കോട്ട ഉണ്ടാക്കിയത്. 1982 ല്‍ ആണ് നീവാട മുനിസിപ്പാലിറ്റി ഏറ്റെടുക്കുന്നത്. ഗോത്തിക്കുകൾ യൂറോപ്പിൽ പള്ളികളാണ് പ്രധാനമായും പണിതിരുന്നത്. ഉയരത്തിലുള്ള കൂർത്ത കമാനങ്ങൾ, നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌. ഉയർന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഗോത്തിക് ശൈലിയിലുള്ള കോട്ടയെ വളരെ ദൂരെനിന്നു തന്നെ ദൃശ്യമാക്കി. തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഗോത്തിക്കുകള്‍.

ഫ്രാങ്കിന്റെ മനസ്സിൽ ഈ കോട്ടയിലെ നിധിയെ കുറിച്ച് വളരെ കാലമായി കടന്നു കൂടിയിട്ട്. അങ്ങനെ ഇരിക്കുബോൾ ആണ്‌ ജോയെ പരിചയ പെടുന്നതും കൂടെ കൂട്ടാൻ തീരുമാനിച്ചതും. തലമുറകളായി ജോയ്ക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ ഈ ഓപ്പറേഷനിൽ പ്രെയോജനപെടുത്താൻ സാധിക്കും എന്ന് ഫ്രാങ്കിനു ഉറപ്പുണ്ടായിരുന്നു.

 

ഫ്രാങ്കും ഗ്ലേഡിയോണും തിരികെയെത്തുബോള്‍ ജോ ഡൈനിങ്ങ് ഹാളിൽ ഇരിപ്പുണ്ട്. അടുക്കളയിലെ ജോലിക്കാർ ‘അവർ പുറത്തുണ്ട് എന്ന് ‘ പറഞ്ഞതുകൊണ്ട് ജോ കുറച്ചു നോര്‍മലായിരുന്നു. എന്തു പറ്റി ജോ, രാത്രി ഉറങ്ങിയില്ലേ? ഗ്ലേഡിയോൺ ആണ്‌ ചോദിച്ചത്‌. ജോ ഒരു മൂളലിൻ ഉത്തരം ഒതുക്കി. മൂന്നുപേരും ഒരുമിച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. അതിനുശേഷം മൂവരും ഫ്രാങ്കിന്റെ റൂമിലേക്കാണ് പോയത്. ജോയ്‌ക്കു പാരിഫ്രാന്തി മാറിയിട്ടില്ലായിരുന്നു അപ്പോളും. രാത്രിയിലെ സംഭവങ്ങൾ കൂട്ടുകാരോട് പറയണോ വേണ്ടയോ എന്നുള്ള ശങ്കയിൽ ആയിരുന്നു ജോ. അവസാനം പറയണ്ട എന്നുള്ള തീരുമാനത്തിൽ എത്തി. ഫ്രാങ്കിന്റെ കട്ടിലിലേക്ക് കോട്ടയുടെ ബ്ലൂ പ്രിന്റ് എടുത്തു വെച്ചു. മൂവരും അതിലേക്കു തന്നെ കുറച്ചു നേരം നോക്കി നിന്നു. ഫ്രാങ്ക് നേരത്തേ തന്നെ എല്ലാം നോക്കി മനസിലാക്കി വെച്ചിരുന്നു. ഫ്രാങ്ക് തന്റെ കീച്ചെയിനിലെ ലേസർ ലൈറ്റ് അടിച്ചു കാണിച്ചുകൊണ്ട് ഓരോന്നും വിശദീകരിക്കാൻ തുടങ്ങി. കിഴക്കു ഭാഗത്തുള്ള പ്രധാന കവാടം കടന്ന് ആദ്യം കാണുന്നത് കോര്‍ട്ട് യാര്‍ട് ആണ് കാണുന്നത്. കോര്‍ട്ട് യാര്‍ടിന്റെ നടുവിലൂടെ കരിങ്കല്‍ പാകിയ ഒരു വഴിയാണ് കോട്ടയിലേക്കുള്ളത്. രണ്ട് വശത്തും പുല്‍തകിടിയാണ്, അവിടിവിടെ മേപ്പിൾ മരങ്ങൾ കാണാം. വലത്തുവശത്തും ഒരു ചെറിയ കവാടം കാണാം അതു നദികരയിലേക്ക് ഇറങ്ങാനുള്ളതാണ്. കോട്ടയിലേക്ക് കയറിയാല്‍ ആദ്യം കാണുന്നത് പ്രധാന ലിവിങ് ഹാള്‍ ആണ്. ഹാളിന് രണ്ട് വശത്തുനിന്നും മുകളിലത്തെ നിലകളിലേക്ക് ഉള്ള നടകള്‍ കാണാം. വടക്ക് പടിഞ്ഞാറാണ് ഡൈനിങ്ങ് ഹാൾ. അതു കഴിഞ്ഞു അടുക്കളയും മറ്റും. വടക്ക് കിഴക്ക് ഗോപുരത്തിനോട് ചേര്‍ന്ന് ഒരു ഇടനാഴിയും കുറച്ച് മുറികളും കാണാം. ഇടനഴി ചെന്നവസാനിക്കുന്നത് ഒരു ഔട്ട് ഹൗസിലാണ്. തെക്ക് കിഴക്ക് ഗോപുരത്തില്‍ നിന്നും ബേസ്മെന്റിലേക്ക് ഉള്ള വഴി. ഇടത് വശത്ത് കൂടുതലും റൂമുകളാണ്. ബേയിസ്മെന്റിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ പൂര്‍ണമല്ല. അതിനാല്‍ ബ്ളൂപ്രിന്റ് കോപ്പി മാറ്റിവെച്ച് കോട്ട ചുറ്റി കാണാന്‍ തീരുമാനിച്ചു.

2 Comments

  1. ♥️♥️♥️

  2. Very interesting story. Pls continue

Comments are closed.