നീണ്ട ഒരു യാത്രക്കു ഒടുവിൽ നീവാഡയിൽ എത്തി. എല്ലാവരും നന്നേ ഷീണിച്ചിരുന്നു. ട്രകീ നദിക്കരയിൽ ക്ലാർക്കിൽ ആണ് ഡിക്സൺ കോട്ട. ഏതാണ്ട് 10 മണി രാത്രിയില്‍ ആണ് അവർ അവിടെ എത്തി ചേർന്നത്. അക്ഷമനായി വാച്ച്മാൻ അവരെയും പ്രതീക്ഷിച്ചു നില്പുണ്ടായിരുന്നു. വാച്ച്മാൻ റെനോയിൽ ആണ് താമസിക്കുന്നതെന്ന് സംസാരത്തില്‍ നിന്നും മനസിലായി. റെനോ, കാലിഫോർണിയ പോകുന്ന വഴിക്കാണ്, കുറച്ചു ദൂരമുണ്ട്. ജോ വാച്മാനോട് പറഞ്ഞു രാത്രിയായില്ലേ നാളെ പോകാം. ഇല്ല, ഞാൻ രാത്രിയിൽ ഇവിടെ നില്‍ക്കാറില്ല ആറുമണിക്ക് എന്റെ ഡ്യൂട്ടി തീരും, വാച്ച്മാൻ മറുപടി പറഞ്ഞു. നിങ്ങൾക്കുള്ള ഭക്ഷണം എല്ലാം ഡൈനിങ്ങ് ഹാളിൽ വെച്ചിട്ടുണ്ട്. പേടിച്ചു വിറച്ചു കൊണ്ടാണ് വാച്ച്മാൻ ഇതെല്ലം പറഞ്ഞത്. കോട്ടയെ കുറിച്ചു ചെറുതായി വിവരണം കൊടുത്തിട്ടു അയാൾ പോയി. ഒറ്റക്കിരുന്നു പേടിച്ചിട്ടുണ്ടാവാം അവർ തമ്മിൽ തമ്മിൽ പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നവര്‍ നേരത്തെ തന്നെ പോകും. വേറെ ആരും കോട്ടയില്‍ അപ്പോള്‍ ഇല്ല.
ഒരു വലിയ കോട്ട, ഗോത്തിക്കുകളുടെ എല്ലാ കരവിരുതുകളും അവിടെ കാണാം. ഒരു കൊട്ടാരം പോലെയായിരുന്നു കോട്ടയുടെ ഉള്ളിലെ കാഴ്ചകൾ. അവർ ഹാളിനുള്ളിൽ പ്രവേശിച്ചു. ഓരോത്തരും റൂമുകള്‍ തിരഞ്ഞെടുത്തു. എവിടെ ഒക്കെ പ്രവേശനാനുമതി ഉണ്ട് എന്ന് മാര്‍ഗരേഖകള്‍ അവര്‍ കൈപറ്റിയിട്ടണ്ട്. ഗവേഷകവിദ്ധ്യാര്‍ത്തികള്‍ എന്ന കാറ്റഗറിയില്‍ ആണ് അവര്‍ അവിടെ കയറിപറ്റിയത്.
ഏതാണ്ട് രാത്രി 12 മണിയായപ്പോൾ ആണ് അവർ ഉറങ്ങാന്‍ കിടന്നത്. ജോ, അവന്‍ അപ്പോഴും ഒരു പുസ്തകം വായിച്ചുകൊണ്ടിരുകയായിരുന്നു, ‘ഹാരി പോട്ടർ, നേരം 1 മണിയായപ്പോൾ ചെറുതായി മഴയും ഇടിയും കാറ്റും ആരംഭിച്ചു. പുറത്തുനിന്നും ഒരു കുട്ടിയുടെ ശബ്ദം കേട്ടു ജോ തല ഉയർത്തി നോക്കി. നല്ല ഇടി മിന്നൽ ഉണ്ട്. തോന്നിയതാണോ, അല്ല അതു കുട്ടിയുടെ ശബ്ദം തന്നെയാണ്. ജോ മേശപുറത്തേക്കു പുസ്തകം വെച്ചിട്ടു പുറത്തേക്കിറങ്ങി. അവിടെ ഒന്നും ജോ കണ്ടില്ല. അത് ഒരു സ്വപ്നമാണെന്നു ജോ കരുതി. അവൻ അകത്തേക്കു തിരിച്ചു നടന്നു. മേശ പുറത്തു വെച്ചിരുന്ന പുസ്തകം കണ്ടില്ല. തിരിഞ്ഞു നോക്കിയപ്പോൾ ഷെൽഫില്‍ പുസ്തകം ഇരിക്കുന്നു. ജോ സ്വയം ചോദിച്ചു ഇത് എങ്ങനെ സാധിക്കും? ഉറക്കത്തിന്റെ ചെറിയ അലസ്യം ഉണ്ട്. തോന്നിയതാവാം മറ്റുള്ളവർ ഉറങ്ങുകയായിരുന്നു, അതുകൊണ്ട് ആരെയും വിളിച്ചില്ല. രാവിലെ 2 മണി ആയി ജോ ഉറങ്ങാൻ പോയപ്പോൾ, അവനു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഡൈനിങ്ങ് ഹാളിൽ പോയി കുറച്ചു വെള്ളം എടുത്തു കുടിച്ചു. കോട്ടയുടെ ചുറ്റും ഒന്നു ചുറ്റിക്കാണമെന്നു അവൻ വിചാരിച്ചു, അവൻ പതുക്കെ ഹാളിലേക്കു വന്നു. ഇടത്തെ വശത്തു കണ്ട ഇടനാഴിലേക്കു നടന്നു. തണുപ്പിനെയും പേടിയെയും അകറ്റാൻ കയ്യിലിരുന്ന മാല്‍ബറോയിലേക്കു ലൈറ്റർ കത്തിച്ചു. കുറച്ചു ദൂരം ഇടനാഴിയിലൂടെ നടന്നു. ഇടനാഴിയുടെ അറ്റത്ത് ചെറിയ വെട്ടം കാണുന്നുണ്ട്. ജോ അങ്ങോട്ട് നടന്നു, ചെറിയ ഔട്ട് ഹൗസ് പോലെ തോന്നി. റൂമിനുള്ളില്‍ ലൈറ്റ് തെളിഞ്ഞുകിടപ്പുണ്ട്. ജോ കതകില്‍ മുട്ടി വിളിച്ചു നോക്കി. പുറത്തുനിന്നും പൂട്ടി ഇട്ടിരിക്കുവായിരുന്നു. പല തവണ അത് തുറക്കാൻ ശ്രമിച്ചു നോക്കി, സാധിച്ചില്ല. അവസാനം ഔട്ട് ഹൗസിനു പുറകിലോട്ട് പോയി നോക്കി അവിടെ ഒരു വാതില്‍ ചാരിയിട്ടേ ഉള്ളു. ജോ വാതില്‍ തുറന്ന് അകത്തു കയറി. തികച്ചും അലങ്കരിക്കപ്പെട്ട മുറിയിൽ അവിടെ ഇവിടെ കളിപ്പാട്ടങ്ങൾ, കളിവീടുകൾ തുടങ്ങിയ കിടപ്പുണ്ടായിരുന്നു. ഒരു കുടുംബം ഇവിടെ താമസിച്ചിരുന്നുയെന്നു ജോയ്ക്കു മനസ്സിലായി. രണ്ടു മുറികള്‍ കൂടി കണ്ടു. അത് കിടപ്പുമുറികള്‍ ആയിരുന്നു, രണ്ടാമത്തെ മുറിയുടെ മൂലക്ക് ഒരു ചെറിയ വാതിൽ കണ്ടു. പതുക്കെ അതിൽ തള്ളി നോക്കി. വളരെ നാളായി തുറക്കാതെ കിടക്കുന്നതു പോലെ തോന്നി, വിജാഗിരികൾ വളരെ ശബ്ദം ഉണ്ടാക്കിയാണ് തുറന്നത്. അത് താഴത്തേക്കുള്ള പടവുകൾ ആയിരുന്നു. ജോ പതുക്കെ അതിലേക്കു ഇറങ്ങി, വളരെ ഇരുണ്ടതാണ്, മാറാലകൾ മുഖത്തും ശരീരത്തിലും ഒട്ടിപ്പിടിച്ചു. അയാൾ കയ്യിലിരുന്ന ലൈറ്റർ കത്തിച്ചു നോക്കി ഒരു സ്വിച്ച് കണ്ടു, ഓൺ ചെയ്തു നോക്കി, ഭാഗ്യം കത്തുന്നുണ്ട്. പല പ്രയോജനങ്ങളുള്ള സാധനകളും അവൻ അവിടെ കണ്ടു. അവൻ കൂടുതൽ അകത്തേകു പോയി, ഒരു ചാര് കസേര കിടക്കുന്നു ആരോ ഇരുന്നിട്ടു എഴുന്നേറ്റ് പോയപോലുണ്ട്, പക്ഷേ അവിടെ എങ്ങും ആരുമില്ലായിരുന്നു. അവൻ വീണ്ടും അവിടെ എല്ലാം നോക്കി. മറ്റെല്ലാ സാധനങ്ങളിലും പൊടിയുണ്ടങ്കിലും ചാരു കസേരയില്‍ മാത്രം പൊടിയൊന്നും ഇല്ല. ലൈറ്റ് ഉണ്ടെങ്കിലും വിജനതയുടെ ആ ശബ്ദം കാതിൽ മുഴങ്ങി കൊണ്ടിരുന്നു. ജോയുടെ മനസില്‍ പേടി തലപൊക്കി തുടങ്ങി. പതുക്കെ തിരിഞ്ഞു നടന്നു. കസേരയില്‍ ആരോ വന്നിരിക്കുന്നതുപോലെ അവനു തോന്നി അവന്‍ തിരിഞ്ഞു നോക്കിയില്ല. ജോ പെട്ടന്ന് തന്നെ ലൈറ്റ് നിർത്തി മുകളിലോട്ടുള്ള പടവുകൾ കയറി പുറകിൽ കൂടി എന്തോ വരുന്നതുപോലെ ജോയ്ക്കു തോന്നി. ജോ തിരിഞ്ഞു നോക്കിയില്ല. പുറത്തിറങ്ങി അവിടെ കൂരിരുട്ട്. തപ്പിതടഞ്ഞ് വാതില് കുറ്റിയിട്ടു. അറയിലേക്കു ഇറങ്ങുബോള്‍ റൂമില്‍ വെട്ടമുണ്ടായിരുന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ജോയ്‌ക്കു മനസിലാവുന്നില്ല. എങ്ങനെയും ഔട്ട് ഹൗസിനു വെളിയില്‍ കടക്കണം. ആദ്യം കണ്ട വാതിലൂടെ ജോ പുറത്തു വന്നു. ജോ ഒന്ന് ഞെട്ടി, നേരത്തെ പൂട്ടികിടന്ന വാതിലല്ലേ ഇത്?. അവൻ റൂമിലേക്കു ഓടിപ്പോയി. അവൻ നല്ലതു പോലെ കിതച്ചു. ഹാളിലെ സോഫയിൽ വന്നു കിടന്നു കുറച്ചു നേരം. ശ്വാസം സാധാരണ നിലയിൽ ആയപ്പോൾ അവൻ പോയി ഗ്ലേഡിയോണിനെയും ഫ്രാകിനേയും ഉണർത്താൻ ശ്രമിച്ചു, എന്നാൽ അവർ നല്ല ഉറക്കത്തിലായിരുന്നു. അങ്ങനെ അവൻ മുറിയിലേക്കു പോയി ഉറങ്ങാൻ ആലോചിച്ചു. അവിടെ നടന്ന കാര്യങ്ങളുടെ ഓർമ കാരണം ജോയ്ക്കു ഉറക്കം വന്നില്ല. രാവിലെ 5 മണി ആയിക്കാണും അവൻ ഉറങ്ങിയപ്പോൾ.
♥️♥️♥️
Very interesting story. Pls continue