മൂന്ന് നിധി വേട്ടക്കാർ
Moonnu Nidhi Vettakkar | Author : Karthik Anil
ഗ്ലാഡിയോൺ, ഫ്രാങ്ക്, ജോ, മൂന്ന് പേരും നിധി വേട്ടക്കാർ ആയിരുന്നു, അവർ ഡിക്സൺ കോട്ടയിലെ നിക്ഷേപത്തെ തേടി ടെക്സസിൽ നിന്നും നീവാഡയിലെ ഡിക്സണ്‍ കോട്ടയിലേക് പോകാൻ തീരുമാനിച്ചു. വേഗാസ് വഴി പോയാൽ1350 മൈൽ ദൂരം ഉണ്ട്. ഒരു ദിവസം പകലും രാത്രിയും വണ്ടി ഓടിച്ചുവേണം അവിടെയെത്താൻ. രാവിലെ പോയാൽ ഫ്ലാഗ്‌സ്റ്റാഫിൽ അന്നു രാത്രിയോട് കൂടി എത്തും. അവിടെ അന്ന് തങ്ങിയിട്ടു രാവിലെ നീവാഡയിലേക്കു പോകാം. ഫ്രാകിന്റെ ആയിരുന്നു അഭിപ്രായം. എല്ലാവരും ഡ്രൈവ് ചെയ്യും, അരിസോണ വഴി രാത്രിയിൽ പോകണ്ട.അതു കുറച്ചു റിസ്ക് ആണന്ന് അതറിയാവുന്നതു കൊണ്ട് എല്ലാവരും സമ്മതിച്ചു. എല്ലാവരും കൂടി രാത്രി തന്നെ B 10 പിക്ക്പ്പിൽ സാധനങ്ങൾ എല്ലാം കയറ്റി. ജോ തന്റെ ബുക്കുകൾ അടങ്ങിയ പെട്ടി തന്നെ ആദ്യം എടുത്തു വെച്ചു. ഫ്രാങ്ക് തന്റെ അഛന്റെ കൈയ്യിലുള്ള കോട്ടയെ കുറിച്ചുള്ള റിപ്പോര്‍ട്ടുള്‍പ്പെടെ ഗെവേഷണ സാമ്രഹികളെല്ലാം എടുത്ത് വെച്ചു. രാവിലെ ആറു മണിക്ക് തന്നെ മൂവരും വണ്ടിയിൽ കയറി. ഗ്ലാഡിയോൺ ആണ് വണ്ടി എടുത്തത്.
ഡിക്സൺ കോട്ടയിലെ നിധിയെ കുറിച്ച് ആർക്കും തന്നെ അറിയില്ല. ഫ്രാങ്കിന്റെ അച്ഛൻ അമേരിക്കയില്‍ അറിയപെടുന്നചരിത്ര ഗവേഷകനായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ആയിരുന്നു, കോട്ടയില്‍ നിധി ഉണ്ടെന്നുള്ളത്. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ക്ക് സാധുത വളരെ കൂടുതല്‍ ആയിരുന്നു. കാരണം, കോട്ടയുടെ ഉടമസ്തതെയും നിര്‍മ്മിതിയെയും കുറിച്ചും അദ്ദേഹം നന്നായി പഠിച്ചിരുന്നു. അങ്ങനെയാണ് ഫ്രാങ്കിനു വിവരങ്ങൾ കിട്ടിയിരുന്നത്. മകന്റെ കള്ളത്തരങ്ങൾ ആ പാവം അച്ഛനറിയില്ലായിരുന്നു. സാധാരണ ഡിക്സൺ കോട്ടയിൽ ആരും പോകാറില്ല. കാരണം ഒരുപാടു കെട്ടുകഥകൾ കോട്ടയെ ചുറ്റി പറ്റിയും നീവാടയെ കുറിച്ചും പറഞ്ഞു കേൾക്കാറുണ്ട്. നീവാഡ സ്റ്റേറ്റിന്റെ നിയത്രണത്തിലാണ് ഇപ്പോൾ കോട്ട. ടുറിസ്റ്റുകൾക്കും ഗവേഷകർക്കും വാടകക്ക് കൊടുത്താണ് കോട്ടയുടെ അറ്റകുറ്റപ്പണികൾക്ക് വരുമാനം കണ്ടെത്തുന്നത്. ഫ്രാങ്കിന്റെ കയ്യിൽ കോട്ടയുടെ ബ്ലൂ പ്രിന്റ് ഉണ്ട്. അതു വെച്ച് വേണം പ്ലാനും പദ്ധതികളും തയാറാക്കാൻ. കോട്ടയിൽ ഒരുപാടു അറകൾ ഉണ്ട്. ഏതോ നാലറകളില്‍ ഒരെണ്ണത്തിലാണ് നിധി ഇരിക്കുന്നത്. വലിയ ഒരു വാതില്‍ തുറന്നെങ്കില്‍ മാത്രമേ അറകളുള്ള ഹാളില്‍ എത്തിച്ചേരാൻ പറ്റുകയുള്ളു. ചില അറകൾ തുറക്കപ്പെടും. ബാക്കി അറകൾ തുറക്കാൻ ഇതുവരെ ശ്രെമിച്ചവരൊന്നും തിരിച്ചു വന്നിട്ടില്ല. ഇറ്റലിയിൽ നിന്നും വന്ന വാസ്തു ശിൽപികൾ ആണ് കോട്ട പണിതത്. ഈ വിവരങ്ങൾ ഒക്കെ ഫ്രാകിന്റെ അച്ഛനിൽ നിന്നും കിട്ടിയതാണ്. ജോ ഇറ്റലിയിൽ നിന്നും US ൽ കുടിയേറിയതാണ്. ജോയുടെ ഫാമിലി ഗോത്തിക് ഫാമിലിയുടെ പിന്മുറക്കാരാണ്. ഇറ്റലിയില്‍ 15 ആം നൂറ്റാണ്ടിലെ ഒട്ടുമിക്ക പള്ളികളും ഗോത്തിക് മാതൃകയിൽ ആണ് പണിതിരിക്കുന്നത്. നിധി കിട്ടിയിട്ടു വേണം ഇറ്റലിക്കു തിരിച്ചു പോകാൻ. പണം കൊണ്ട് ഇറ്റലിയില്‍ ഒരു വീടു വാങ്ങണം. അഛനെയും അമ്മയേം വാടകവീട്ടില്‍ നിന്നും അങ്ങോട്ട് മാറ്റണം. US ല്‍ ജോലി തേടി അലഞ്ഞു നടന്നപ്പോള്‍ ആണ് ഫ്രങ്കിനെ പരിചയപെടുന്നത്. അങ്ങനെയാണ് ആ സംഘത്തില്‍ ജോയും ചേരുന്നത്. പക്ഷേ ഫ്രാങ്കിനും ഗ്ലാഡിയോണിനും മിയാമിയിൽ ഓരോ വീട് വാങ്ങണം. ജീവിതം അടിച്ചു പൊളിക്കണം. അതായിരുന്നു അവരുടെ ആഗ്രഹം.
♥️♥️♥️
Very interesting story. Pls continue