MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

മീനു അത് പറഞ്ഞപ്പോൾ അർച്ചന അവളെ ഒന്ന് നോക്കിയ ശേഷം ട്രെയിൽ ഗ്ലാസുകൾ വച്ചു.. അവർ ഒരുമിച്ചാണ് ഹാളിലേക്ക് നടന്നത്.. അത് അവർക്ക് കൊടുത്തു.. 

 

“ഇനി പറയൂ..”

 

മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ അർച്ചനയെ നോക്കി.

 

“പറഞ്ഞോളു.. ഇവിടെ രഹസ്യങ്ങൾ ഇല്ല..”

 

മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ എല്ലാവരും ജൂഹിയെ നോക്കി.. 

 

ജൂഹി അവളുടെ ഫോൺ എടുത്ത് ഒരു ഫോട്ടോ മീനാക്ഷിക്ക് നേരെ നീട്ടി.. അത് കണ്ടപ്പോൾ പെട്ടെന്ന് അവളുടെ മുഖം മാറിയപ്പോൾ ജെയിംസ് മറ്റുള്ളവരെ ഒന്ന് നോക്കി.

 

“ഇത് എവിടെ നിന്നും കണ്ടു..?”

 

മീനാക്ഷി അവരെ നോക്കി..

 

“മീനാക്ഷി.. ഒരു എനെർജി ഫ്ലോ ഞങ്ങളുടെ സിസ്റ്റം കാണിച്ചപ്പോൾ അത് എന്താണ് എന്നറിയാൻ വേണ്ടി ആണ് ഞങ്ങൾ അന്റാർട്ടിക്കയിൽ പോയത്.. അവിടെ വച്ചു ഞങ്ങൾ ഈ ഷിപ്പ് കണ്ടു.. അത് ഞങ്ങളെയും കൊണ്ട് മറ്റൊരു ലോകത്തിലേക്ക് പോയി..”

 

ജെയിംസ് അത് പറഞ്ഞപ്പോൾ മീനാക്ഷി അർച്ചനയെ നോക്കി.. അവൾ പരിഭ്രമിച്ചിരുന്നു..

 

“ഇത് മെയ് വൂൺ ഷിപ്പ് അല്ലെ മീനു..?”

 

അർച്ചന അവളുടെ ചെവിയിൽ അത് ചോദിച്ചപ്പോൾ അവൾ തലകുലുക്കി.. എന്നിട്ട് സംശയത്തോടെ അവരെ നോക്കി..

 

“എവിടേക്ക് ആണ് നിങ്ങളെ കൊണ്ടുപോയത്..? എന്നിട്ട് നിങ്ങൾ എങ്ങനെ തിരിച്ചു വന്നു..? ആ ഷിപ്പിൽ വേറെ ആരും ഉണ്ടായിരുന്നില്ലേ..?” 

 

അവർ നുണ പറയുന്നത് അല്ല എന്ന് മീനാക്ഷിക്ക് അറിയാമായിരുന്നു എന്ന് ജൂഹിക്ക് തോന്നി. പറഞ്ഞത് അവൾ വിശ്വസിച്ചതോടെ ആദ്യ കടമ്പ കഴിഞ്ഞു എന്ന് അവൾക്ക് തോന്നി.

 

“എൽവിഷ് വേൾഡ്..”

 

അവൾ മറുപടി കൊടുത്തു.. മീനാക്ഷി ഒന്ന് ഞെട്ടി..

27 Comments

Comments are closed.