MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

വാതിൽ തുറന്നപ്പോൾ ആദ്യം കണ്ടത് ഒരു യുവതിയെ ആണ്.. ചിരിക്കുന്ന ഒരു മുഖം.. 

 

“ഹലോ.. ഞാൻ അർച്ചന.. കയറി വരൂ..”

 

അവൾ അകത്തേക്ക് അവരെ ക്ഷണിച്ചപ്പോൾ തന്നെ ലിസ കാര്യം പറഞ്ഞിരുന്നു എന്ന് അവർക്ക് ബോധ്യം വന്നു..

 

പതിയെ അകത്തേക്ക് കയറി.. വലിയ ഹാൾ.. അതിന്റെ ഒരു ഭാഗത്ത് മേശയുടെ മുകളിൽ ഒരു ചെടിയിൽ ചുവന്ന ഒരു പൂവ്. അത് തിളങ്ങുന്നുണ്ടോ എന്ന് അവർക്ക് തോന്നി..

 

“ഇരിക്കൂ.. എല്ലാവരും…”

 

അർച്ചന പുഞ്ചിരിയോടെ അവരെ നോക്കിയപ്പോൾ അവർ ഇരുന്നു..

 

“എന്നെ കാണാൻ വന്നത് ആണോ..?”

 

ഒരു സ്വരം കേട്ടപ്പോൾ എല്ലാവരും അവിടേക്ക് നോക്കി.. അവർ കണ്ടതിൽ വച്ചു ഏറ്റവും സൗന്ദര്യം ഉള്ള മനുഷ്യ സ്ത്രീ അതാണെന്ന് അവർക്ക് തോന്നി..

 

“മീനാക്ഷി..?”

 

ജൂഹി അവളെ നോക്കിയപ്പോൾ അവൾ മുൻപോട്ട് വന്നു.. ഒലിവറും ജാക്കും ഒന്ന് കണ്ണിൽ കണ്ണിൽ നോക്കിയപ്പോൾ ആലിസ് അവരുടെ കാലിൽ ഒരു പിച്ചു കൊടുത്തു..

 

“അതെ.. ഞാൻ ആണ് മീനാക്ഷി.. നിങ്ങൾ നാസയിൽ നിന്നും ആണോ..?”

 

അവൾ ആകാംഷയോടെ അവരെ നോക്കി.

 

“അതെ.. ഞാൻ ഇസ്രോയിൽ ആണ്.. ഇവർ നാസയിൽ നിന്നും.. ഒരാൾ പറഞ്ഞിട്ട് വന്നതാണ്..”

 

“ശരി.. ആദ്യം എന്തെങ്കിലും കുടിക്കാം. എന്നിട്ട് സംസാരിക്കാം..”

 

അർച്ചന അകത്തേക്ക് പോയപ്പോൾ മീനു പുറകെ ചെന്നു.

 

“എന്താടീ അത്.. കണ്ടിട്ട് എന്തോ കാര്യം ഉണ്ടെന്ന് തോന്നുന്നു..”

 

അർച്ചന അവളെ നോക്കി..

 

“അറിയില്ല.. പക്ഷെ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു.. കുറച്ചു പെൺകുട്ടികൾ.. വളരെ ചെറിയ പെൺകുട്ടികൾ അവരെ സഹായിക്കണം എന്ന് പറഞ്ഞു കരയുന്നത്.. ഇവർ വന്നതും അതും ആയി എന്തോ ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നു..”

27 Comments

Comments are closed.