MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“ഇന്റെറസ്റ്റിംഗ്..”

 

അത് കേട്ടപ്പോൾ ജെയിംസ് ആവേശത്തിൽ ആയി.. അയാൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും പുറകെ ഇറങ്ങി..

 

“എന്താണ്..?”

 

അവർ അടുത്തേക്ക് ചെന്നപ്പോൾ ലിസ സംശയത്തോടെ അവരോട് ചോദിച്ചു.. 

 

“മാം.. ഞാൻ ജൂഹി ഫ്രം സ്പേസ് റിസേർച് സെന്റർ ബാംഗ്ലൂർ.. ഇട്സ് ജെയിംസ് ആൻഡ് ടീം ഫ്രം നാസ..”

 

ജൂഹി ഒന്ന് പരിചയപെടുത്തിയപ്പോൾ ലിസയുടെ മുഖം ഒന്ന് മാറി.. അവൾ എല്ലാവരെയും ഒന്ന് നോക്കി.

 

“എന്തിനാ മീനാക്ഷിയെ കാണുന്നത്..? അതും സ്പേസ് റിസേർച് സെന്ററിലെ ആളുകൾ..?”

 

ലിസ ചോദിച്ചപ്പോൾ ജൂഹി പുഞ്ചിരിച്ചു..

 

“കണ്ടു കഴിഞ്ഞ് ഞങ്ങൾ പറയാം മേഡം.. ചില കൺഫ്യൂഷൻ ഉള്ള കാര്യങ്ങൾ ആണ്.. ഞങ്ങൾ ഒരുപാട് ദൂരെ നിന്നും ആണ് വരുന്നത്…”

 

“ഓക്കേ.. എന്നാൽ മുകളിലേക്ക് ചെന്നോളൂ.. മീനാക്ഷി അവിടെ ഉണ്ട്.. അവൾ ഒരിടം വരെ പോകാൻ നിൽക്കുക ആയിരുന്നു.. എന്നാലും ഞാൻ പറഞ്ഞോളാം..”

 

ലിസ അത് പറഞ്ഞ ശേഷം ഫോൺ എടുത്തു..

 

ജൂഹി അവൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവരെ വിളിച്ചു മുകളിലേക്ക് നടന്നപ്പോൾ കമ്മിഷണർ മെറിൻ തോമസ് താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു..

അവളെ കാത്തു നിന്ന ടീവീ റിപ്പോർട്ടർമ്മാർ അവളുടെ അടുത്തേക്ക് ഓടിയപ്പോൾ ജൂഹിയും ടീമും മുകളിലേക്ക് ഉള്ള ലിഫ്റ്റിൽ കയറി..

 

അവർ നേരെ ഫ്ലാറ്റ് നമ്പർ ബി24 ന് മുൻപിൽ എത്തി..

 

ജൂഹി എല്ലാവരെയും ഒന്ന് നോക്കിയ ശേഷം  കാളിങ് ബെൽ അടിച്ചു കാത്തു നിന്നു..

 

എല്ലാവർക്കും ഒരു ടെൻഷൻ ഉണ്ടായിരുന്നു.. അകത്തുള്ള ആൾ ആരാണെന്ന് അറിയില്ല.. പക്ഷെ എല്ലാം കൂട്ടി വായിക്കുമ്പോൾ എവിടെയോ എന്തോ ഒരു ബന്ധം ഉള്ളത് പോലെ തോന്നുന്നു. ആദ്യം കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് അവർ കണക്ക് കൂട്ടി.. 

27 Comments

Comments are closed.