MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“കമ്മിഷണർ മെറിൻ തോമസ് ആണോ..? അവർക്ക് അപകടം പറ്റിയത് ഞാൻ ന്യൂസ്‌ കണ്ടിരുന്നു.. അല്ല അവർ ഈ മീനാക്ഷിയുടെ ഒപ്പം ആണോ..?”

 

ജൂഹി അത്ഭുധത്തോടെ ചോദിച്ചു..

 

“എന്താ കുട്ടി ഈ പറയുന്നത്.. മീനാക്ഷി മോളുടെ ചേച്ചി അല്ലേ മെറിൻ സാർ..”

 

സെക്യൂരിറ്റി പറഞ്ഞത് കേട്ടപ്പോൾ തേടി വന്ന ആൾ ശരിക്കും ആരാണ് എന്ന് ജൂഹിക്ക് സംശയം ആയി..  അവിടെ ചില ന്യൂസ്‌ ചാനലുകളുടെ ആളുകൾ ഉണ്ടായിരുന്നു.. അവർ മെറിനെ കാത്തു നിൽക്കുക ആണെന്ന് ജൂഹി ഊഹിച്ചു.. 

 

“ജെയിംസ്.. ഇവിടുത്തെ പോലീസ് കമ്മിഷണറുടെ അനിയത്തി ആണ് മീനാക്ഷി..”

 

ജൂഹി ജെയിംസിനെ നോക്കി പറഞ്ഞപ്പോൾ അവർക്കും അതിശയം തോന്നി..

 

“ഒരുപാട് ദൂരെ നിന്നും ആണ് എങ്ങനെ എങ്കിലും ഒന്ന് കാണാൻ ആയിരുന്നു..”

 

ജൂഹി സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ അയാൾ എന്തോ ആലോചിച്ചു..

 

“അഹ്.. ലിസ സാർ വരുന്നുണ്ട്.. അവരോട് ചോദിച്ചു നോക്കാം..”

 

സെക്യൂരിറ്റി ഓടി ചെന്ന് ഐപിഎസ് യൂണിഫോമിൽ ഒരു ജീപ്പ് റൂബികോണിലേക്ക് കയറാൻ നോക്കുന്ന ഒരു പെണ്ണിന്റെ അടുത്ത് സംസാരിക്കുന്നത് അവർ കണ്ടു..

 

“അതാരാണ്..? ജൂഹിക്ക് അറിയാമോ..?”

 

ജെയിംസ് ജൂഹിയെ നോക്കി..

 

“എസിപി മോണാലിസ.. ഇവർ ഒക്കെ എങ്ങനെയാ ഒരുമിച്ച് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ജെയിംസ്.. പക്ഷെ ഒരു കാര്യം അറിയാം..”

 

“എന്താണ് ജൂഹി..?”

 

എല്ലാവരും അവളെ നോക്കി..

 

“ഞാൻ അന്ന് പറഞ്ഞ കൊലപാതകങ്ങൾ ഇല്ലേ..? അതിന്റെ പുറകെ ഈ മെറിൻ ഒരുപാട് നാൾ നടന്നിട്ടുണ്ട്.. പക്ഷെ പിന്നീട് അവൾ അത് വിട്ടു.. റീസൺ പറഞ്ഞില്ല..”

27 Comments

Comments are closed.