MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

എല്ലാവരുടെയും മനസ്സിൽ ആകാംഷ ആയിരുന്നു.. ആരാണ് മീനാക്ഷി എന്നുള്ള ചോദ്യം നിറഞ്ഞു നിന്നു.. കൂട്ടത്തിൽ ഒരു മലയാളി ഉള്ളത് എല്ലാവർക്കും ആശ്വാസം ആയിരുന്നു കാരണം പേര് കേട്ടിട്ട് മീനാക്ഷി മലയാളി ആണ്..

അല്ലെങ്കിൽ തമിഴ് വംശജ.. 

 

നീണ്ട യാത്രക്ക് ശേഷം അവർ മെഡുസയിൽ എത്തി ചേർന്നു.. എന്തെങ്കിലും കണ്ടു പിടിച്ചോ എന്നുള്ള ചോദ്യത്തിന് അവിടേക്ക് പോകാൻ കഴിഞ്ഞില്ല വലിയ കുന്നുകൾ ആണെന്ന് ജെയിംസ് മറുപടി കൊടുത്തു..

 

വന്ന വഴിയേ തന്നെ ഐസ് ബ്രേക്കർ മേഡുസ അവരെയും കൊണ്ട് തിരിച്ചു..

 

  • ••

 

ഒരു നീണ്ട യാത്ര ആയിരുന്നു അത്.. എങ്ങനെ ആണോ പോയത് അതുപോലെ അവർ തിരികെ ചെന്നു.. പക്ഷെ ഒരു വെത്യാസം മാത്രം..

 

അവർ കൊച്ചി എയർപോർട്ടിൽ ആണ് ഇറങ്ങിയത്.. എല്ലാവരും നേരെ ഒരു ഹോട്ടലിലേക്ക് പോയ ശേഷം നന്നായി ഒന്ന് വിശ്രമിച്ചു..

 

24 മണിക്കൂറിന് ശേഷം അവർ കൊച്ചിയിലെ ശോഭ അപർട്ട്മെന്റിലേക്ക് യാത്ര തിരിച്ചു..

 

ഒരു ട്രാവലർ വാടകക്ക് എടുത്തിരുന്നു.. അതിൽ ആണ് പോയത്.. 

 

“ആരെ കാണാൻ ആണ്..?”

 

ശോഭയുടെ ഗേറ്റിൽ വണ്ടി എത്തിയപ്പോൾ സെക്യൂരിറ്റി ബുക്കും ആയി വന്നു..

 

“മീനാക്ഷിയെ ആണ് കാണേണ്ടത്? ഫ്ലാറ്റ് നമ്പർ ബി 24..?”

 

ജൂഹി ആണ് സംസാരിച്ചത്..

 

“അയ്യോ മീനാക്ഷി മോൾ തിരക്കിൽ ആകുമല്ലോ.. ഇന്ന് മെറിൻ സാർ തിരികെ ജോയിൻ ചെയ്യുന്ന ദിവസം ആണ്.. പുള്ളിക്കാരി വയറ്റിൽ കുത്ത് ഒക്കെ കിട്ടി കുറച്ചു നാൾ വിശ്രമം ആയിരുന്നു..”

 

സെക്യൂരിറ്റി അവരെ നോക്കി പറഞ്ഞപ്പോൾ ജൂഹി ഒന്ന് ഞെട്ടി..

27 Comments

Comments are closed.