MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“ജൂഹി..?”

 

ജെയിംസ് വിളിച്ചപ്പോൾ അവൾ മുൻപോട്ട് ചെന്ന് അതിന്റെ ഡോറിന്റെ അവിടെ ഉള്ള എഴുത്തിൽ വിരൽ ഓടിച്ചു..

 

“ആൻ സി ടിൻടാല്ലേ ഇതില്കലാ ഓയിയോസീയോആ…”

 

ജൂഹി മനസ്സിൽ ഒരുപാട് തവണ ഉരുവിട്ട് അത് ശരിയായി വായിച്ചു.. പെട്ടെന്ന് ഒരു കുലുക്കത്തോടെ പേടകത്തിന്റെ വാതിൽ തുറന്നു.. 

 

“ആക്ടിവേറ്റ് സ്റ്റെൽത്ത് മോഡ്.. ആൻഡ് ലോക്ക്..”

 

ജൂഹി പുറത്ത് നിന്ന് തന്നെ ഒച്ചത്തിൽ പറഞ്ഞു.. 

 

“കമാൻഡ് അക്‌സെപ്റ്റഡ്.. ആക്ടിവേറ്റിംഗ് സ്റ്റെൽത്ത് മോഡ് ഇൻ ടെൻ, നയൻ, ഏയ്റ്റ്, സെവൻ…”

 

“എല്ലാവരും മാറി നിൽക്ക്…”

 

അത് കൗണ്ടിങ്ങ് എടുക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും കുറച്ചു മാറി നിന്നു.. അത് ജൂഹിയെ അനുസരിച്ചപ്പോൾ അവർക്ക് വീണ്ടും അതിശയം തോന്നിയിരുന്നു.. 

 

“ത്രീ, ടു, വൺ… സ്റ്റെൽത് മോഡ് ആക്ടിവേറ്റഡ്..”

 

സ്വരം വന്നു ഉടനെ ഡോർ അടഞ്ഞതും പേടകം എല്ലാവരുടേയും കണ്ണിൽ നിന്നും മറഞ്ഞു. അതിപ്പോൾ ആർക്കും കാണാൻ കഴിയില്ല.. 

 

“വൗ.. എന്താണ് ഇത് ജെയിംസ്.. നമ്മൾക്ക് സ്വപ്നം കാണാൻ പറ്റാത്ത ഒരു ടെക്..”

 

ജൂഹി ഒന്ന് തപ്പി നോക്കിയപ്പോൾ ഷിപ് അവിടെ തന്നെ ഉണ്ട്.. അത് മറ്റാർക്കും അറിയില്ല. 

 

“ഒരു എനെർജി വേവും ഇല്ല.. സൊ ഇനി ഇതാരും കണ്ടു പിടിക്കില്ല..”

 

ജെയിംസ് ചെക്ക് ചെയ്ത് അത് പറഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതം ആയിരുന്നു..

 

“സൊ നമ്മൾ പോകുന്നു..കേരളത്തിലേക്ക്..”

 

ജെയിംസ് കൈ നീട്ടിയപ്പോൾ എല്ലാവരും ആ കയ്യിൽ അടിച്ചു..

 

ഒന്ന് വിശ്രമിച്ച ശേഷം അവർ എല്ലാം പാക്ക് ചെയ്ത് അവരുടെ സ്‌നോ മൊബൈലുകളിൽ കയറി.. അത് വരി വരിയായി തിരികെ പോകാൻ തുടങ്ങി..

27 Comments

Comments are closed.